Headlines

Webdesk

പാലാരിവട്ടം മേൽപ്പാലം പുനർനിർമാണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഊരാളുങ്കൽ കമ്പനി

പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർ നിർമാണ ജോലികൾ തിങ്കളാഴ്ച ആരംഭിക്കും. പ്രാഥമിക ജോലികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് നിർമാണ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അറിയിച്ചു. പാലത്തിലെ ടാറ് ഇളക്കി മാറ്റുന്ന ജോലിയാകും ആദ്യം ചെയ്യുക പുനർ നിർമാണത്തിന്റെ സമയക്രമം ഇന്ന് തീരുമാനിക്കും. പൊതുജനവികാരവും സർക്കാർ നിർദേശവും കണക്കിലെടുത്താണ് നിർമാണം വേഗത്തിലാക്കുന്നത്. മെട്രോമാൻ ഇ ശ്രീധരനാണ് പുനർനിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. പറഞ്ഞ സമയത്തിനുള്ളിൽ തന്നെ പണി പൂർത്തിയാക്കുമെന്ന് ഇ ശ്രീധരൻ നേരത്തെ അറിയിച്ചിരുന്നു. ഡിഎംആർസി സർക്കാരിന് തിരികെ നൽകാനുള്ള…

Read More

മുംബൈ മയക്കുമരുന്ന് കേസ്; ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നു

മയക്കുമരുന്നു കേസില്‍ നടി നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുകയാണ്. രാവിലെ 9. 45 ഓടെ നടി ചോദ്യം ചെയ്യലിനായി മുംബൈ കൊളാബയിലെ എന്‍സിബി ഓഫീസില്‍ ഹാജരായി. സിനിമാമേഖലയിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ദീപികയെ ചോദ്യം ചെയ്യുന്നത്. കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ വാട്‌സ്‌ആപ്പ് ചാറ്റില്‍ നിന്നും ബോളിവുഡ് നടിമായാ ദീപിക പദുക്കോണ്‍, സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരുടെ പേരുകള്‍ ലഭിച്ചിരുന്നു. കൂടാതെ ദീപികയും ശ്രദ്ധ…

Read More

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 36,800 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ശനിയാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. പവന് 36,800 രൂപയാണ് ഇപ്പോഴത്തെ വില. ഗ്രാമിന്റെ വില 4,600 രൂപയാണ്. കഴിഞ്ഞ വ്യാഴാഴ്ച പവന്റെ വില ഒന്നരമാസത്തെ താഴ്ന്ന നിലവാരമായ 36,720 രൂപയിലേയ്ക്കുതാഴ്ന്നിരുന്നു. എന്നാൽ വെള്ളിയാഴ്ച പവന് 200 രൂപകൂടി 36,920 രൂപയുമായി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,861.33 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Read More

പോപുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകരുടെ നഷ്ടം നികത്തും

പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും. ലേലം ചെയ്‌തോ വിൽപ്പന നടത്തിയോ നിക്ഷേപകരുടെ പണം തിരികെ നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. കേസിൽ അന്വേഷണം തുടരുന്നതിനൊപ്പം തന്നെ നിക്ഷേപകരുടെ നഷ്ടം നികത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട് സ്വത്ത് കണ്ടുകെട്ടാൻ വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിൽ ആഭ്യന്തര വകുപ്പ് പറയുന്നുണ്ട്. സഞ്ജയ് കൗൾ ഐഎഎസിനെ ഇതിന്റെ ചുമതല നൽകി. 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പോപുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയൽ, ഭാര്യ പ്രഭ, മക്കളായ…

Read More

സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബുവിന്റെ അവധി വീണ്ടും നീട്ടി; ആരോഗ്യപരമായ കാരണങ്ങളാല്‍ മാറി നില്‍ക്കുന്നുവെന്ന് ചെയർമാൻ

സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബുവിന്റെ അവധി വീണ്ടും നീട്ടി. ആരോഗ്യപരമായ കാരണങ്ങളാല്‍ മാറി നില്‍ക്കുന്നുവെന്ന് ചെയർമാൻ സെപ്തംബര്‍ 9 മുതല്‍ 25 വരെയായിരുന്നു അവധി. ഈ മാസാദ്യം ബത്തേരിയുടെ വികസന വാട്ട്‌സ്ആപ്പ് കുട്ടായ്മയില്‍ ചെയര്‍മാന്റെതായി അസഭ്യവര്‍ഷം പ്രചരിച്ചതിനെ തുടര്‍ന്ന് സി.പി.എം ചെയര്‍മാനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതേ സമയം സി.പി.എം നേതൃത്വം സാബുവിനോട് അവധി വിണ്ടും നീട്ടാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സാബു അവധി നിട്ടിയതെന്നാണ് സൂചന. ഈ സംഭവത്തില്‍ പരാതിയിന്മേല്‍ ബത്തേരി പോലിസ് കേസ്സ് രജിസ്ട്രര്‍…

Read More

കാർഷിക ബില്ല്; കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്

ഡൽഹി: കാർഷിക ബില്ലിനെതിരെ കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ‌ഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപ്പിക്കാനൊരുങ്ങുന്നത്. രാഷ്ട്രപതി ബില്ലുകളിൽ ഒപ്പുവച്ച ശേഷമായിരിക്കും ഹർജികൾ നൽകുക. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ചത്തീസ്ഗഡ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും കർഷകർ പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപാതകൾ ഉപരോധിച്ചിരുന്നു. ഹരിയാന, പഞ്ചാബ് , ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ പ്രതിഷേധത്തില്‍ സ്തംഭിച്ചു. കര്‍ഷകരും കുടുംബാംഗങ്ങൾ വരെ പ്രതിഷേധത്തിന്റെ ഭാഗമാകുന്ന കാഴ്ചയാണ് പഞ്ചാബിലും ഹരിയാനയിലും കണ്ടത്. സ്ത്രീകളുടെ വലിയ സാന്നിധ്യം…

Read More

ലൈഫ് മിഷൻ ക്രമക്കേട്; സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്ന് സി ബി ഐ

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിലെ സിബിഐ പ്രാഥമികാന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചത് സർക്കാർ പദ്ധതിക്കാണെന്നും, ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ലൈഫ് മിഷൻ സിഇഒ സർക്കാർ പ്രതിനിധിയാണെന്നും ആയതിനാൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നാണ് സിബിഐ നിരീക്ഷണം. സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനിൽക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ലൈഫ് മിഷനിൽ സി ബി ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി…

Read More

കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കാൻ ആഹ്വാനം; കണ്ണൂരിൽ മൂന്ന് പേർ അറസ്റ്റിൽ

സാമൂഹ്യ മാധ്യമങ്ങളിലൂടെ കൊവിഡ് പ്രൊട്ടോകോള്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്ത മൂന്ന് പേരെ പോലീസ് പിടികൂടി. വാട്‌സ്‌ആപ്പ് വഴിയും, ഫേസ്ബുക് വഴിയും പ്രചാരണം നടത്തിയതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. എഗെയ്ന്‍സ്റ്റ് കൊവിഡ് പ്രോട്ടോക്കോള്‍ എന്ന പേരിലുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വഴിയും, ഫേസ്ബുക് വഴിയുമാണ് ഇവര്‍ പ്രചാരണം നടത്തിയത്. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി വര്‍ഗീസ് ജോസഫ് (68), തൃശ്ശൂര്‍ ചാഴൂര്‍ സ്വദേശി വിനോദ് മാധവന്‍ (55), മലപ്പുറം തെന്നല സ്വദേശി മുഹമ്മദ് റഫീഖ് (42) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

Read More

59 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 83,362 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,362 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 59.03 ലക്ഷമായി. 1089 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 93,379 ആയി ഉയർന്നു. നിലവിൽ 9.60 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ 48.49 ലക്ഷം പേർ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് 82.14 ശതമാനമായി ഉയർന്നു. രാജ്യത്ത്…

Read More

മധുര പലഹാരങ്ങൾക്ക് ഇനി മുതൽ ‘ബെസ്റ്റ് ബിഫോർ ഡേറ്റ്’ നിർബന്ധം

കോഴിക്കോട് :മധുര പരഹാരങ്ങൾക്ക് ‘ബെസ്റ്റ് ബിഫോർ ഡേറ്റ്’ നിർബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി. ഒക്ടോബർ ഒന്ന് മുതൽ രാജ്യവ്യാപകമായി നിബന്ധന നടപ്പാക്കും. മധുര പലഹാരം വിപണനം ചെയ്യുന്ന കടകളിലും ബെസ്റ്റ് ബിഫോർ ഡേറ്റ് പ്രദർശിപ്പിക്കണം. ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെതാണ് തീരുമാനം. ഗുണനിലവാരം ഇല്ലാത്ത മധുരപലഹാര വിൽപന തടയുകയാണ് ലക്ഷ്യമെന്ന് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി വ്യക്തമാക്കി. പാക്ക് ചെയ്യാതെ വാങ്ങിക്കുന്ന മധുര പലഹാരങ്ങൾക്കാണ് ഇപ്പോൾ ബെസ്റ്റ് ബിഫോർ ഡേറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. പാത്രങ്ങളിലോ ട്രേകളിലോ വിൽപനയ്ക്ക്…

Read More