സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 36,800 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ശനിയാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. പവന് 36,800 രൂപയാണ് ഇപ്പോഴത്തെ വില. ഗ്രാമിന്റെ വില 4,600 രൂപയാണ്.

കഴിഞ്ഞ വ്യാഴാഴ്ച പവന്റെ വില ഒന്നരമാസത്തെ താഴ്ന്ന നിലവാരമായ 36,720 രൂപയിലേയ്ക്കുതാഴ്ന്നിരുന്നു. എന്നാൽ വെള്ളിയാഴ്ച പവന് 200 രൂപകൂടി 36,920 രൂപയുമായി.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,861.33 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.