Headlines

Webdesk

ഒളിംപിക്‌സ് അടുത്ത വര്‍ഷം നടത്താന്‍ നിശ്ചയിച്ചതായി ജപ്പാന്‍

ടോക്കിയോ: ഒളിന്പിക്‌സ് അടുത്ത വര്‍ഷം നടത്താന്‍ നിശ്ചയിച്ചതായി ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2020 ജൂലൈ മാസത്തില്‍ നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് കൊവിഡ് വ്യാപനത്തേത്തുടര്‍ന്നാണ് മാറ്റിവച്ചത്.   മനുഷ്യന്‍ കൊവിഡിനെ എന്നല്ല ഏത് മഹാമാരിയേയും അതിജീവിക്കും എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ ഒളിംപിക്‌സ് നടത്താന്‍ തയാറാണെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എല്ലാവരെയും ഒളിംപിക്‌സ് വേദിയിലേക്ക് സുരക്ഷിതരായി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. 11,000 കായിക താരങ്ങളാണ് 2020 ഒളിംപിക്‌സിലേക്ക്…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; നിക്ഷേപകര്‍ വീണ്ടും ഹൈക്കോടതിയിലേക്ക്

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ വീണ്ടും ഹൈക്കോടതിയിലേക്ക്. കേസിലെ പരാതികളില്‍ പ്രത്യേകം എഫ്ഐആര്‍ എന്ന ഇടക്കാല ഉത്തരവ് നടപ്പാക്കുന്നില്ലെന്നാണ് പരാതി. കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രതികള്‍ നിലവില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നാതായും അത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും നിക്ഷേപകര്‍ ആരോപിച്ചു. പ്രതികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് തങ്ങളുടെ കൈയില്‍ തെളിവുണ്ടെന്നും അവര്‍ പറയുന്നു. അതേസമയം കേസിലെ പ്രധാന തെളിവുകള്‍ സൂക്ഷിച്ചിരുന്ന കോന്നി സിഐ മനോജിനെ സ്ഥലം മാറ്റിയതിലും പരാതിയുണ്ട്. കോന്നി സിഐയുടെ സ്ഥലം മാറ്റം…

Read More

മലയാറ്റൂർ സ്‌ഫോടനം: പാറമട ഉടമ ബെന്നി പുത്തേൻ അറസ്റ്റിൽ

എറണാകുളം മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പാറമട ഉടമ ബെന്നി പുത്തേൻ അറസ്റ്റിൽ. ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മലയാറ്റൂർ നീലീശ്വരം സ്വദേശിയാണ്   പാറമടയോട് ചേർന്ന് വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തിൽ 21ന് പുലർച്ചെയുണ്ടായ സ്‌ഫോടനത്തിലാണ് തമിഴ്‌നാട് സ്വദേശി പെരിയണ്ണൻ, കർണാടക സ്വദേശി ഡി നാഗ എന്നിവർ മരിച്ചത്. കെട്ടിടത്തിൽ വെടിമരുന്ന് സൂക്ഷിച്ചത് അനധികൃതമായിട്ടാണെന്ന് കണ്ടെത്തിയിരുന്നു.

Read More

രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് 88,600 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക് എത്തുകയാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 59,92,533 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്.   9,56,402 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 49,41,628 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1124 പേർ കൂടി കൊവിഡ് ബാധിതരായി മരിച്ചു. ആകെ മരണസംഖ്യ 94,503 ആയി ഉയർന്നു. സെപ്റ്റംബർ 26 വരെ ഏഴ് കോടിയിലേറെ സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ…

Read More

മുൻ മന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയുമായ സി എഫ് തോമസ് അന്തരിച്ചു

മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സി എഫ് തോമസ് അന്തരിച്ചു. 81 വയസ്സായിരുന്നു. അൽപ്പ നേരം മുമ്പായിരുന്നു അന്ത്യം സംഭവിച്ചത്.   2001-06 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. 9 തവണ നിയമസഭാംഗമായിട്ടുണ്ട്. 1980 മുതൽ തുടർച്ചയായി നിയമസഭാംഗമാണ്.   കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനാണ്. കേരളാ കോൺഗ്രസ് പിളർന്നപ്പോഴും കെ എം മാണിക്ക് ഒപ്പം തുടർന്നു. മാണിക്ക് ശേഷം കേരളാ കോൺഗ്രസിലെ മുതിർന്ന നേതാവ് കൂടിയാണ് സിഎഫ് തോമസ്….

Read More

മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ സ്ഥാപനകനേതാക്കളിലൊരാളുമായ ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ സ്ഥാപനകനേതാക്കളിലൊരാളുമായ ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. രാജ്യത്തെ ഏറ്റവും സീനിയറയാ പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാളായിരുന്നു. വാജ്‌പേയ് സര്‍ക്കാരില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.   സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് വന്ന ജസ്വന്ത് സിങ് ബിജെപിയുടെ രൂപീകരണം മുതല്‍ പാര്‍ട്ടിയുടെ ദേശീയമുഖമായി നിലകൊണ്ട നേതാവാണ്. ജസ്വന്ത് സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ അനുശോചിച്ചു. കഴിഞ്ഞ 6 വര്‍ഷമായി…

Read More

വയനാട് മാനന്തവാടി ഉഴിച്ചിൽ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ 17 കാരിയെ പീഡിപ്പിച്ച കേസിൽ മർമ്മ ചിക്കിത്സാലയ ഉടമ പോക്സോ കേസിൽ അറസ്റ്റിൽ

മാനന്തവാടി: ഉഴിച്ചിൽ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ 17 കാരിയെ പീഡിപ്പിച്ച കേസിൽ മർമ്മ ചിക്കിത്സാലയ ഉടമ പോക്സോ കേസിൽ അറസ്റ്റിൽ. അറസ്റ്റിലായത് മാനന്തവാടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് മർമ്മ ചികിത്സാലയം നടത്തുന്ന നാരോം വീട്ടിൽ ബഷീർ കുരിക്കൾ (60) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്‌.ചികിത്സാ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.  

Read More

അശ്ലീല പരാമർശം നടത്തിയ യൂട്യൂബറെ കൈകാര്യം ചെയ്തു; ഭാഗ്യലക്ഷ്മി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശവുമായി യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. യൂട്യൂബർ വിജയ്​ പി.നായരെ മർദിച്ച സംഭവത്തിൽ ഡബ്ബിങ്​ ആർടിസ്​റ്റ്​ ഭാഗ്യലക്ഷ്​മി, ദിയ സന, ശ്രീലക്ഷ്​മി അറക്കൽ എന്നിവർക്കെതിരെ കേസെടുത്തു. ജാമ്യമില്ല വകുപ്പ്​ പ്രകാരമാണ്​​ കേസ്​. നേരത്തെ യൂട്യൂബ്​ ചാനലിലൂടെ ലൈംഗിക അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേസിൽ വിജയ്​ പി.നായർക്കെതിരെ കേസെടുത്തിരുന്നു.​ ഭാഗ്യലക്ഷ്​മി നൽകിയ പരാതിയിൽ സെക്ഷൻ ​354 പ്രകാരമാണ്​ കേസെടുത്തതെന്ന്​ തമ്പാനൂർ ​പൊലീസ്​ അറിയിച്ചു. ശനിയാഴ്ചയാണു…

Read More

കൊവിഡ് ;ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല നല്‍കുന്ന കണക്കനുസരിച്ച് ലോകത്ത്  ഇതുവരെ മരിച്ചിട്ടുളളത്  90,738  പേർ

  മേലിലാന്റ്: കൊവിഡ് രോഗം മൂലം ആഗോള തലത്തില്‍ മരിച്ചവരുടെ എണ്ണം 9,90,000 കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല നല്‍കുന്ന കണക്കനുസരിച്ച് ലോകത്ത് 9,90,738 പേരാണ് ഇതുവരെ മരിച്ചിട്ടുളളത്. ലോകത്താകമാനം 32.6 ദശലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   ലോകത്ത് അമേരിക്ക തന്നെയാണ് ഇപ്പോഴും രോഗതീവ്രതയുടെ കാര്യത്തില്‍ മുന്നില്‍, അവിടെ 70,65,019 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 2,04,249 പേര്‍ മരിക്കുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് ബ്രസീലാണ്, 1,40,537 പേരാണ് അവിടെ മരിച്ചത്. 30,000ത്തിലധികം പേര്‍ മരിച്ച മെക്‌സിക്കോ, ബ്രിട്ടന്‍,…

Read More

ഉക്രെയ്ന്‍ വിമാനാപകടം: മരണസംഖ്യ 26ആയി

മോസ്‌കോ: ഉക്രയിനില്‍ പരിശീലനപ്പറക്കലിനിടയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 26 ആയി. വിമാനം തകര്‍ന്ന സ്ഥലത്ത് നടത്തിയ അന്വേഷണത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു.   സൈനിക വ്യോമയാന സ്‌കൂളിലെ 20ഓളം കാഡറ്റുകളുമായി പറന്ന ഇരട്ട ടര്‍ബോപ്രോപ്പ് അന്റോനോവ് 26 വിമാനമാണ് തലസ്ഥാനമായ കൈവിന് 400 കിലോമീറ്റര്‍ കുഴക്കുഭാഗത്തായി തകര്‍ന്നുവീണത്. നേരത്തെ രണ്ട് പേരാണ് രക്ഷപ്പെട്ടിരുന്നത്. അതില്‍ ഒരാള്‍ ഇന്നലെ രാത്രി മരിച്ചു. ഒരാള്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.   വെളളിയാഴ്ച പുലര്‍ച്ചെയാണ് ഉക്രയിന്‍…

Read More