എറണാകുളം മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പാറമട ഉടമ ബെന്നി പുത്തേൻ അറസ്റ്റിൽ. ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മലയാറ്റൂർ നീലീശ്വരം സ്വദേശിയാണ്
പാറമടയോട് ചേർന്ന് വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തിൽ 21ന് പുലർച്ചെയുണ്ടായ സ്‌ഫോടനത്തിലാണ് തമിഴ്‌നാട് സ്വദേശി പെരിയണ്ണൻ, കർണാടക സ്വദേശി ഡി നാഗ എന്നിവർ മരിച്ചത്. കെട്ടിടത്തിൽ വെടിമരുന്ന് സൂക്ഷിച്ചത് അനധികൃതമായിട്ടാണെന്ന് കണ്ടെത്തിയിരുന്നു.

 
                         
                         
                         
                         
                         
                        