Headlines

Webdesk

സപ്ലൈകോ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ച് ഉത്തരവായി. രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെയാണ് പുതിയ സമയം. സപ്ലൈകോ സി.എം.ഡി. അലി അസ്ഗര്‍ പാഷയുടേതാണ് ഉത്തരവ്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചു വരെയായി ക്രമീകരിച്ചിരുന്നു. ജോലി കഴിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇതുമൂലം വലിയ അസൗകര്യങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തന സമയം പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചത്.

Read More

സാംസ്‌കാരിക ലോകം ദരിദ്രമാകുന്നുവെന്ന് പ്രധാനമന്ത്രി; എസ് പി ബിയുടെ വേർപാടിൽ അനുശോചിച്ച് പ്രമുഖർ

അന്തരിച്ച സംഗീതജ്ഞൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേർപാടിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു എസ് പി ബിയുടെ നിർഭാഗ്യകരമായ വിയോഗത്തിലൂടെ നമ്മുടെ സാംസ്‌കാരിക ലോകം ദരിദ്രമാകുന്നുവെന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിലുടനീളം സ്വന്തം വീട്ടിലെ ഒരാളെന്ന പോലെ സുപരിചിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്വരമാധുരിയും സംഗീതവും പതിറ്റാണ്ടുകളോളം ജനങ്ങളെ…

Read More

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന് കൊവിഡ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച സ്റ്റാഫിന് ചെന്നിത്തലയുമായി കഴിഞ്ഞ ആറ് ദിവസമായി സമ്പർക്കമില്ല. ഇതിനാൽ തന്നെ പ്രതിപക്ഷ നേതാവിന് നിരീക്ഷണത്തിൽ പോകേണ്ടതായി വരില്ല കഴിഞ്ഞ ആറ് ദിവസമായി സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞതിന് ശേഷം രോഗലക്ഷണങ്ങൾ പ്രകടമായതെന്ന് രോഗം സ്ഥിരീകരിച്ച പേഴ്‌സണൽ സ്റ്റാഫ് അംഗം പറഞ്ഞു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

ലോകത്ത് പ്രതിദിന രോഗികള്‍ മൂന്നുലക്ഷം കടന്നു; ആകെ 3.24 കോടി കൊവിഡ് ബാധിതര്‍, 9.87 ലക്ഷം മരണം

വാഷിങ്ടണ്‍: ലോകത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,14,855 പേര്‍ക്ക് പുതുതായി വൈറസ് ബാധിച്ചതായാണ് പുതിയ കണക്കുകള്‍. 5,872 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലാണ് ഒരുദിവസത്തെ ഏറ്റവും കൂടിയ കണക്ക് രേഖപ്പെടുത്തിയത്. 85,919 പേര്‍ക്ക് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,144 പേര്‍ക്ക് ജീവന്‍ നഷ്ടമായി. തൊട്ടുപിന്നില്‍ അമേരിക്കയാണ്. ഇവിടെ 45,355 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ 942 പേര്‍ മരണപ്പെട്ടു. ബ്രസീലിലും സ്ഥിതിഗതികള്‍ രൂക്ഷമാണ്. 32,129 പേര്‍ക്കും…

Read More

പെൺകുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് പോലിസ്

തിരുവനന്തപുരം: പെൺകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് പോലിസ്. അച്ഛൻ ഉണ്ണികൃഷ്ണനെ പോലിസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം പാച്ചല്ലൂരിൽ കുഞ്ഞിന്റെ നൂല് കെട്ട് ദിവസമായിരുന്ന ഇന്നലെയാണ് സംഭവം. നെടുമങ്ങാട് സ്വദേശി ചിഞ്ചുവിന്റെ രണ്ടാം വിവാഹവും പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണന്റെ ആദ്യവിവാഹവും ആയിരുന്നു. ഇവരുടെ 40 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മാതാവായ ചിഞ്ചുവിന്റെ വീട്ടിൽവെച്ചായിരുന്നു ഇന്നലെ നൂലുകെട്ട് ചടങ്ങുകൾ നടന്നത്. അതിന് ശേഷം പ്രതി ഉണ്ണികൃഷ്ണൻ കുഞ്ഞിനേയും കൊണ്ട് തിരുവല്ലം പാച്ചല്ലൂരിലേക്ക് വരുകയും കൊലപ്പെടുത്തുകയുമായിരുന്നു…

Read More

ഗായകൻ, നടൻ, സംഗീത സംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്; ഇതിഹാസ ജീവിതം വിട പറയുമ്പോൾ

ഇതിഹാസതുല്യനായിരുന്നു എസ് പി ബി എന്ന് മൂന്നക്ഷരത്തിൽ അറിയിപ്പെട്ടിരുന്ന എസ് പി ബാലസുബ്രഹ്മണ്യം. സംഗീത പ്രേമികൾക്ക് ആ മൂന്നക്ഷരം ഒരു വികാരമായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട തന്റെ കലാജീവിതത്തിൽ നിരവധി വേഷങ്ങളിൽ പകർന്നാടിയ മഹത് വ്യക്തിത്വം സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് 1.05ന് മരണത്തിലേക്ക് നടന്നടുത്തു എസ് പി ബി വ്യക്തിമുദ്ര പതിക്കാത്ത മേഖലകളില്ല. ഗായകനായും നടനായും സംഗീത സംവിധായകനായും ഡബ്ബിംഗ് ആർട്ടിസ്റ്റായും എസ് പി ബിയെ കണ്ടു. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് വരെ സംഗീത ലോകത്ത് സജീവമായിരുന്നു ഈ…

Read More

നികത്താനാകാത്ത നഷ്ടം; എസ് പി ബിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പകരം വെക്കാൻ ആളില്ലാത്ത സംഗീത വ്യക്തിത്വമാണ് എസ് പി ബിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

Read More

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബർ-നവംബർ മാസത്തിൽ

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും തെരഞ്ഞെടുപ്പ്. ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെ മൂന്ന് ദിവസമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താൻ അവസാനമുണ്ടാകും. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമായിരിക്കും നിരീക്ഷണത്തിൽ കഴിയന്നവരുടെ പോളിംഗ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാവിലെ 7 മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിംഗ് നടക്കുക. ഒരു മണിക്കൂർ സമയമാണ് അധികം അനുവദിച്ചിരിക്കുന്നത്. 243 അംഗ സഭയിൽ…

Read More

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; നോട്ടീസ് അയച്ചു

പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം, കേസ് വിശദമായി പരിശോധിക്കണം എന്ന ആവശ്യങ്ങളോടെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നാലാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും മൂന്നംഗ ബഞ്ച് നിർദേശിച്ചു.

Read More

പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ദുഃഖത്തിലാഴ്ത്തി പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അദ്ദേഹത്തിന്‍റെ നില വളരെ ഗുരുതരമായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നിലവില്‍ ആശുപത്രി പരിസരത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Read More