ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും തെരഞ്ഞെടുപ്പ്. ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെ മൂന്ന് ദിവസമായാണ് തെരഞ്ഞെടുപ്പ് നടക്കുക.
ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താൻ അവസാനമുണ്ടാകും. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമായിരിക്കും നിരീക്ഷണത്തിൽ കഴിയന്നവരുടെ പോളിംഗ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാവിലെ 7 മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിംഗ് നടക്കുക. ഒരു മണിക്കൂർ സമയമാണ് അധികം അനുവദിച്ചിരിക്കുന്നത്.
243 അംഗ സഭയിൽ 38 സീറ്റുകൾ പട്ടിക ജാതി വിഭാഗത്തിനും രണ്ട് സീറ്റുകൾ പട്ടിക വർഗ വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. പ്രഖ്യാപനം വന്നതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.