Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 3481 പേർക്ക് കോവിഡ് രോഗമുക്തി; 5418 സമ്പർക്ക രോഗികൾ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 411, കൊല്ലം 207, പത്തനംതിട്ട 120, ആലപ്പുഴ 218, കോട്ടയം 193, ഇടുക്കി 69, എറണാകുളം 325, തൃശൂര്‍ 252, പാലക്കാട് 223, മലപ്പുറം 588, കോഴിക്കോട് 472, വയനാട് 79, കണ്ണൂര്‍ 217, കാസര്‍ഗോഡ് 107 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 48,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,11,331 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

ഇന്ന് പുതുതായി 12 ഹോട്ട്സ്പോട്ടുകൾ കൂടി; 14 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), കാഞ്ഞിരപ്പള്ളി (16), മൂന്നിലവ് (5), തൃശൂര്‍ ജില്ലയിലെ നടതറ (4, 5 (സബ് വാര്‍ഡ്), വേലൂക്കര (സബ് വാര്‍ഡ് (സബ് വാര്‍ഡ് 4), എറണാകുളം ജില്ലയിലെ നായരമ്പലം (സബ് വാര്‍ഡ് 3), വടക്കേക്കര (സബ് വാര്‍ഡ് 17), മലപ്പുറം ജില്ലയിലെ എ.ആര്‍. നഗര്‍ (6, 7, 9), തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി (8, 32, പോലീസ് സ്റ്റേഷന്‍ ഏരിയ), ഇടുക്കി ജില്ലയിലെ…

Read More

കോഴിക്കോട് :ജില്ലയില്‍ 690 പേര്‍ക്ക് കോവിഡ് രോഗമുക്തി 472

ജില്ലയില്‍ ഇന്ന് 690 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 635 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4958 ആയി. 8 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 472 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി…

Read More

വയനാട് 74 പേര്‍ക്ക് കൂടി കോവിഡ്; 83 പേര്‍ രോഗമുക്തി നേടി, 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (25.09.20) 74 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2954 ആയി. 2279 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 659 പേരാണ് ചികിത്സയിലുള്ളത്. *സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ –* കല്‍പ്പറ്റ സ്വദേശികള്‍ 11, മേപ്പാടി സ്വദേശികള്‍ 8, എടവക സ്വദേശികള്‍…

Read More

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), സെപ്റ്റംബര്‍…

Read More

കോഴിക്കോട് ജില്ലയിലെ കോവിഡ് വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരും : മന്ത്രി എ.കെ.ശശീന്ദ്രൻ

കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ ജാഗ്രത ആവശ്യമായി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഇതേവരെയുളള ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.37 ശതമാനമാണ്. കഴിഞ്ഞ രണ്ടാഴ്ചകളിലായി രണ്ട് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഈ നിരക്ക് ഇനിയും കൂടിയേക്കും. കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍, മരുന്നുകള്‍ അടക്കമുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്….

Read More

കോവിഡ് 19: വയനാട് ജില്ലയില്‍ എട്ട് സജ്ജീവ ക്ലസ്റ്ററുകള്‍

കൽപ്പറ്റ: വയനാട് ജില്ലയില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട എട്ട് സജ്ജീവ ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. കല്‍പ്പറ്റ സിന്ദൂര്‍ ടെക്സ്റ്റയില്‍സ്, വനിതാ പൊലീസ് സ്റ്റേഷന്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ ജില്ലയിലെ പുതിയ സ്ഥാപന ക്ലസ്റ്ററുകളാണ്. സിന്ദൂര്‍ ടെക്‌സില്‍ ആകെ എട്ട് പേര്‍ക്കും വനിതാ പൊലീസ് സ്റ്റേഷന്‍, പഞ്ചാബ് ബാങ്ക് എന്നിവിടങ്ങളില്‍ ആറ് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. പടിഞ്ഞാറത്തറ, മേപ്പാടിയിലെ ചൂരല്‍മല എന്നിവ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളും കല്‍പ്പറ്റയിലെ മുണ്ടേരി ക്ലോസ്ഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററും ബത്തേരിയിലെ ബാംബു മെസ്,…

Read More

ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ സിബിഐ അന്വേഷണം ആരംഭിച്ചു

ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് ആരോപണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കമ്മീഷൻ പറ്റിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് പ്രകാരമാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതായി കാണിച്ച് സിബിഐ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. ലൈഫ് മിഷൻ പദ്ധതിയിൽ ഒരു കോടി രൂപ കമ്മീഷൻ ആവാശ്യപ്പെട്ടിരുന്നതായി സ്വപ്‌നയും സന്ദീപും കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട്…

Read More

വയനാട് പനമരത്ത് മധ്യവയസ്കനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

പനമരം :തമിഴ്നാട് ലാൽഗുഡി താലൂക്കിൽ പിള്ളയാർ കോവിൽ തെരുവ് കറുപ്പസ്വാമി (50) നെയാണ് പനമരത്തെ പഴയ നടവയൽ റോഡിലെ സ്വകാര്യ ലോഡ്ജ്മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്വകാര്യ കമ്പനിയുടെ പരസ്യ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ട് പേരോടൊപ്പമാണ് കറുപ്പസ്വാമി പനമരത്തെത്തിയത്. തുടർന്ന് ലോഡ്ജിൽ മുറിയിൽ എടുത്ത് താമസിച്ച കറുപ്പസ്വാമിയെ ഇന്ന് രാവിലെയോടെ മരണപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. പനമരം പോലീസ് തുടർനടപടികൾ ആരംഭിച്ചു.

Read More

കുപ്പാടി കടമാന്‍ചിറ മൈതാനത്തിന് സമീപം കടുവ

ബത്തേരി കുപ്പാടി കടമാന്‍ചിറ മൈതാനത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവയുടെ സാനിധ്യമുള്ളത്. ഇതോടെ വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. കടുവയെ പിടികൂടി ഭയാശങ്ക അകറ്റണമെന്ന് നാട്ടുകാര്‍.പ്രദേശവാസിയായ ഫാ. വര്‍ഗീസിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം കടുവ ഭക്ഷിച്ച മാനിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെട്ടത്. ഇതോടെ വനംവകുപ്പ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി മാനിനെ ഭക്ഷിച്ച കടുവയാണന്ന് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ ഇന്ന് മാനിന്റെ ബാക്കി അവിശിഷ്ടങ്ങളും കടുവ ഭക്ഷിച്ചതോടെ നാട്ടുകാരും ഭയപ്പാടിലായി. നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്ത് കടുവയുടെ…

Read More