Webdesk

വയനാട്ടിലേക്കുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ

കൽപ്പറ്റ: വരുംദിവസങ്ങളിൽ വയനാട്ടിലേക്കുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തുമെന്ന് ഇന്ന് ജില്ലാ കലക്ടർ.കോഴിക്കോട് ഉൾപ്പെടെയുള്ള ഇതര ജില്ലകളിൽ പോസിറ്റീവ് കേസുകൾ വർധിക്കുന്നതിനാലും, തൂണേരിയിൽ നിന്നുൾപ്പെടെ വയനാട്ടിൽ എത്തിയവരിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലുമാണ് നടപടി. അന്തർ ജില്ലാ യാത്രകൾ വളരെ അത്യാവശ്യമുള്ളവർ അടുത്ത ദിവസങ്ങളിലായി അത് പൂർത്തീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന, ജില്ലാ യാത്രകൾ, ട്രൈബൽ കോളനികളിലെ അനാവശ്യ സന്ദർശനം എന്നിവ പരമാവധി ഒഴിവാക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

Read More

കാസർകോട്: തെളിവെടുപ്പിനിടെ പ്രതി കടലിൽ ചാടി, തിരച്ചിൽ തുടരുന്നു

കാസർകോട് കീഴൂരിൽ പോക്സോ കേസ് പ്രതി തെളിവെടുപ്പിനിടെ കടലിൽ ചാടി. കാസർകോട് സ്വദേശി മഹേഷാണ് കൈവിലങ്ങോടെ കടലിൽ ചാടിയത്. അയൽവാസിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നാണ് മഹേഷിനെതിരായ കേസ്. ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ കസബ കടപ്പുറത്ത് ഉപേക്ഷിച്ചുവെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിരുന്നു. ഈ മൊബൈൽ കണ്ടെടുക്കുന്നതിനാണ് പ്രതിയെ കടപ്പുറത്ത് എത്തിച്ചത്. തെിനിടെയാണ് ഇയാൾ പോലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലിൽ ചാടിയത്.‌

Read More

ഇനി ‘പച്ച ടാക്‌സി’; ജിദ്ദ വിമാനത്താവളത്തിലെ ടാക്‌സിയുടെ നിറം പരിഷ്കരിച്ചു

സൗദി: ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ടാക്‌സി കാറുകളുടെ നിറം പരിഷ്‌കരിച്ച് കൊണ്ട് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി . നിലവിലെ വെള്ള കളര്‍ ടാക്‌സികാറുകള്‍ക്ക് പകരം പച്ച കളര്‍ ടാക്‌സിയായിരിക്കും സര്‍വ്വീസ് നടത്തുക എയര്‍പ്പോര്‍ട്ട് ടാക്‌സികളെ വേഗത്തില്‍ തിരിച്ചറിയുന്നതിനും ,വിമാനത്താവളങ്ങളിലെ ഗതാഗത സംവിധാനത്തിന്റെ വികസനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായായി ടാക്‌സി മേഖലയില്‍ സാങ്കേതിക മാറ്റങ്ങളോടെ കൂടുതല്‍ വേഗത കൈവരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് എയര്‍പോര്‍ട്ട് ടാക്‌സി സര്‍വീസുകളുടെ ഓപ്പറേറ്ററായ അല്‍ സഫ്വയും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള…

Read More

കോട്ടയം മെഡിക്കല്‍ കോളേജില്‍ ആശങ്ക; രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കോവിഡ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് പേര്‍ക്ക് കോവിഡ്. ഗൈനോക്കോളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഗര്‍ഭിണികളാണ്. മെഡിക്കല്‍ കോളേജിലെ ജി 7, ജി 8 വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ഈ വാര്‍ഡുകളിലുണ്ടായിരുന്ന മറ്റു മുഴുവന്‍ രോഗികളേക്കും മാറ്റി പാര്‍പ്പിച്ചു. രോഗികളുമായി സമ്പര്‍ക്കത്തിലുള്ള ഡോക്ടര്‍മാരുടേും നഴ്‌സുമാരുടേയും സമ്പര്‍ക്കപ്പട്ടിക ഇന്ന് തയ്യാറാക്കും. നിലവില്‍ മെഡിക്കല്‍ കോളേജിലെ 16 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. നേരത്തെ തിരുവനന്തപുരം…

Read More

ആശങ്ക കനക്കുന്നു; കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ്!

കൊല്ലം: കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ നടത്തിയ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയായ കീം പരീക്ഷ സംബന്ധിച്ച് ആശങ്ക ശക്തമാകുന്നു. കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥി കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ ആണ് പരീക്ഷ എഴുതിയത്. നാല് ദിവസമായി ഈ കുട്ടി ചികിത്സില്‍ തുടരുകയാണ്. വിളക്കൊടിയിലെ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുളളത്. അമ്മയ്ക്കും ബന്ധുവായ യുവാവിനും ഒപ്പം സ്വന്തം കാറില്‍ പോയാണ് വിദ്യാര്‍ത്ഥി പരീക്ഷ…

Read More

കൊവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റിവെച്ചു

ധനബില്‍ പാസാക്കുന്നതിനായി ഈ മാസം 27 ന് ചേരാന്‍ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം മാറ്റിവച്ചത്. ധനബില്‍ പരിഗണിക്കുന്നത് നീട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. ജൂലൈ 31 നകം ധനബില്‍ പാസാക്കേണ്ടതുണ്ട്. ഇതിനാലാണ് 27 ന് പ്രത്യേക സമ്മേളനം വിളിച്ചത്. എന്നാല്‍ സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സഭാ സമ്മേളനം മാറ്റി വെക്കുന്നതെന്നാണ് സൂചനകള്‍. സ്വര്‍ണ്ണക്കടത്ത് വിവാദവും കൊവിഡ് വ്യാപനവും സജീവമായി…

Read More

സുൽത്താൻ ബത്തേരിയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി: വീടിനുള്ളിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബത്തേരി പൂതിക്കാട് സ്വദേശി മംഗലത്ത് വീട്ടിൽ അനന്തു കൃഷ്ണ (15) ആണ് മരിച്ചത്. തിരുനെല്ലി ടെക്നിക്കൽ സ്കൂളിൽ പത്താംക്ലാസ് പൂർത്തിയാക്കിയ അനന്തു ഫുൾ എ പ്ലസ് ജേതാവ് കൂടിയായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് കുട്ടി ആത്മഹത്യ ചെയ്തത്.മരണകാരണം വ്യക്തമല്ല. ബത്തേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.പോസ്റ്റുമോർട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. വിനോദ് കുമാർ, മായ ദമ്പതികളുടെ ഏക മകനാണ് മരിച്ച അനന്തു കൃഷ്ണ.

Read More

മാമോദീസ ചടങ്ങിൽ പങ്കെടുത്ത യുവാവിന് കൊവിഡ്; വൈദികരടക്കം എഴുപത് പേർ നിരീക്ഷണത്തിൽ

പത്തനംതിട്ടയിൽ മാമോദീസ ചടങ്ങിൽ പങ്കെടുത്ത യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ എട്ട് വൈദികരടക്കം എഴുപതോളം പേർ നിരീക്ഷണത്തിൽ പോയി. പ്രക്കാനത്തിന് സമീപം പള്ളിയിൽ ജൂലൈ 9ന് നടന്ന മാമോദീസ ചടങ്ങിലാണ് കൊവിഡ് സ്ഥിരീകരിച്ച യുവാവ് പങ്കെടുത്തത്. ചടങ്ങിൽ യുവാവ് ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു. വൈദികർ 12, 19 തീയതികളിൽ വിവിധ ദേവാലയങ്ങളിൽ കുർബാനയും നടത്തിയിട്ടുണ്ട്. മാമോദീസ കഴിഞ്ഞ് പത്താം ദിവസമാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്.

Read More

റിയൽമി C11 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചക്ക്; വിലയും സവിശേഷതകളും

റിയൽമിയുടെ ബജറ്റ് സ്മാർട്ട്ഫോണായ റിയൽമി C11ന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് ഡിവൈസിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നത്. നാർസോ സീരീസും റിയൽമെ എക്സ് 3 സീരീസും പുറത്തിറക്കിയ ശേഷം കമ്പനി ബജറ്റ് സെഗ്മെന്റിൽ അവതരിപ്പിച്ച ഡിവൈസാണ് റിയൽമി സി11. റിയൽ‌മിയുടെ സി സീരിസ് ബ്രാന്റിന് ഇന്ത്യയിൽ ജനപ്രീതിയുണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സ്മാർട്ട്ഫോണുകളടങ്ങുന്ന സീരിസാണ്. റിയൽമി സി സീരിസിലെ സി3 സ്മാർട്ട്ഫോൺ വിപണിയിൽ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു. പുതിയ റിയൽമി…

Read More

ഐപിഎല്ലിനായുള്ള യോഗം ഈ ആഴ്ച,സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശം അവതരിപ്പിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കേണ്ട ടി20 ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചതായുള്ള ഐസിസിയുടെ അറിയിപ്പ് എത്തിയതോടെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ നോക്കിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് (ഐപിഎല്‍) ആയിരുന്നു. ടി20 ലോകകപ്പ് നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒക്‌ടോബറിലും നവംബറിലുമായി ഐപിഎല്‍ നടത്താനാണ് നിലവില്‍ ബിസിസിഐ ഉദ്ദേശിക്കുന്നത്. കോവിഡ് വ്യാപനം ശക്തമായതിനാല്‍ത്തന്നെ ഇന്ത്യയില്‍ ഐപിഎല്‍ നടത്തുക പ്രയാസമാണ്.അതിനാല്‍ യുഎഇയിലാവും ഐപിഎല്‍ നടക്കുകയെന്നാണ് വിവരം.എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ബിസിസിഐ പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ ഈ ആഴ്ച തന്നെ ഐപിഎല്‍ സംബന്ധിച്ച യോഗം…

Read More