Webdesk

കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു; സംസ്ഥാനത്തെ കൊവിഡ് മരണം 48 ആയി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. കാസർകോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ(48), കോഴിക്കോട് കല്ലായി സ്വദേശി കോയ(56) എന്നിവരാണ് ഇന്ന് മരിച്ചത്. ഇന്നലെ മരിച്ച കൊല്ലം കുലശേഖരപുരം സ്വദേശി റെയ്ഹാനത്തിനും(55) കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ കുഴഞ്ഞുവീണു മരിച്ച ഇവരുടെ സ്രവം മരണശേഷമാണ് പരിശോധിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 48 ആയി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹൈറുന്നീസ മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയ തുടർന്ന്…

Read More

ഫലപ്രദമായ മുഖമറ ഡിസൈന്‍ ചെയ്ത് മസാച്ചുസെറ്റ്‌സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ബ്രിഗ്ഹാം ആശുപത്രിയും

മസാച്ചുസെറ്റ്‌സ്: എന്‍ 95 മാസ്‌ക് പോലെ ഏറെ ഫലപ്രദമായ മുഖമുറ ഡിസൈന്‍ ചെയ്തതായി മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേയും ബ്രിഗ്ഹാം ആന്റ് വിമന്‍സ് ഹോസ്പിറ്റലിലേയും ഗവേഷകര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഇത്തരം മാസ്‌കുകളെന്നാണ് കണ്ടെത്തല്‍. കോവിഡ് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ ചികിത്സിക്കുമ്പോള്‍ ഇത്തരം മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ തോതില്‍ പ്രതിരോധം സൃഷ്ടിക്കുമെന്നാണ് കണ്ടെത്തല്‍. എന്‍ 95 മാസ്‌കുകള്‍ അഞ്ചു തവണയില്‍ കൂടുതല്‍ ധരിക്കാന്‍ പാടില്ലെന്നാണ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ശിപാര്‍ശ…

Read More

യുപിയിൽ അക്രമിസംഘത്തിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അക്രമിസംഘത്തിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. വിക്രം ജോഷിയാണ് മരിച്ചത്. ഇദ്ദേഹത്തെ ആക്രമിച്ച കേസിൽ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ് കഴിഞ്ഞ ദിവസമാണ് പെൺമക്കൾക്കൊപ്പം ബൈക്കിൽ പോകുകയായിരുന്ന വിക്രം ജോഷിയെ തടഞ്ഞുനിർത്തി മർദിച്ച ശേഷം പിടിച്ചുവെച്ച് തലയ്ക്ക് വെടിവെച്ചത്. നടുറോഡിൽ മറ്റുള്ളവർ നോക്കി നിൽക്കെയായിരുന്നു ആക്രമണം. തന്റെ ബന്ധുവായ പെൺകുട്ടിയെ അപമാനിച്ച യുവാവിനെതിരെ വിക്രം പോലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് ആക്രമണത്തിന്റെ കാരണമായി പോലീസ് പറയുന്നത്.

Read More

വയനാട് മീനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; സ്ത്രീ അറസ്റ്റിൽ

വയനാട് മീനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശവും അസഭ്യവർഷവും നടത്തിയ സ്ത്രീ അറസ്റ്റിൽ. പള്ളികടവിൽ പ്രേമ എന്ന സ്ത്രീയെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സമീപവാസികളായ 12, 13 വയസ്സുള്ള പെൺകുട്ടികൾക്ക് നേരെയാണ് ഇവർ നഗ്നതാ പ്രദർശനം നടത്തിയത്. കുട്ടികളുടെ അമ്മയുടെ പരാതിയിൽ പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇവരെ കോടതി റിമാൻഡ് ചെയ്തു

Read More

നിര്യാതയായി അപർണ്ണ (18)

സുൽത്താൻ ബത്തേരി:ബീനാച്ചി പാതേക്കര ജയപ്രകാശ് – മീനാക്ഷി ദമ്പതികളുടെ മകളും പൂതാടി എസ്.എൻ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയുമായ അപർണ്ണ പി. നായർ (18) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ. സഹോദരൻ: അഭിഷേക്

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോട് സ്വദേശിനി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർകോട് അണങ്കൂർ പച്ചക്കാട് സ്വദേശി ഹൈറുന്നീസയാണ് മരിച്ചത്. 48 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് മരണം സംഭവിച്ചത്. കാസർകോട് ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണം ആണിത്. ഹൈറുന്നീസയുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 48 ആയി

Read More

സ്‌കൂളുകള്‍ എല്ലാം 8 ആഴ്ചത്തേക്ക് വെര്‍ച്യുല്‍ ആകണം: ഹാരിസ് കൗണ്ടി ജഡ്ജ് ലിനാ ഹിഡാല്‍ഗോ

ടെക്‌സസ്: ഒക്ടോബര്‍ വരെയുള്ള എല്ലാ വ്യക്തിഗത പാഠ്യ പദ്ധതികളും നിര്‍ത്തി വെര്‍ച്യുല്‍ പഠനത്തിലേക്ക് മാറണം എന്ന് ജഡ്ജി ഹിഡാല്‍ഗോ സ്‌കൂള്‍ ജില്ലകളോട് അഭ്യര്‍ത്ഥിച്ചു ഇന്ന്, നമ്മുടെ കമ്മ്യൂണിറ്റി വളരെ കടുത്തതും അനിയന്ത്രിതവുമായ കോവിഡ് -19 ന്റെ മഹാ വ്യാപനത്തിലൂടെയാണ് കടന്നു പോകുന്നത്. എത്രയും വേഗം സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനു നമ്മുടെ കേസുകളുടെ എണ്ണം ഗണ്യമായി കുറയേണ്ടതുണ്ട് അതുപോലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറയണം. ഹിഡാല്‍ഗോ പറഞ്ഞു. ഹ്യുസ്റ്റണ്‍ സിറ്റിയില്‍ മാത്രം ഇന്നലെ കോവിഡ്-19 ന്റെ 884…

Read More

വയനാട്ടിലെ കുട്ടികൾക്കായി ‘പഠിച്ചുയരാന്‍ കൂടെയുണ്ട്’ പദ്ധതി; ജില്ലാതല ഓണ്‍ലൈന്‍ ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു

രാഹുല്‍ ഗാന്ധി എം.പിയുടെ ‘പഠിച്ചുയരാന്‍ കൂടെയുണ്ട്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്തിലെ നീര്‍വാരം പാലക്കര കോളനിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു. വിദ്യാഭ്യാസം കൊണ്ടു മാത്രമാണ് ഒരാളുടെ ജീവിത നിലവാരം ഉയരുകയുള്ളൂവെന്നും ആയതിനാല്‍ അടിസ്ഥാന വിദ്യഭ്യാസം എല്ലാവരിലും എത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളുണ്ടെന്നും അവരെ ഉയര്‍ത്തി കൊണ്ടുവരാന്‍ പൊതുസമൂഹം സന്നദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് എല്ലാ പിന്തുണയും എം.പി ഉറപ്പ്…

Read More

തൃഷയും ചിമ്പുവും വിവാഹിതരാകുന്നു?

തെന്നിന്ത്യന്‍ താരസുന്ദരി തൃഷ വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ ചിമ്പുവും തൃഷയും വിവാഹിതരാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ‘വിണൈ താണ്ടി വരുവായാ’, ‘അലൈ’ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ചിമ്പുവും തൃഷയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനിടെ ഗൗതം മേനോന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഫിലിം ഫെയര്‍ അടക്കമുള്ള മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ജെസ്സിയും കാര്‍ത്തികും ജീവിതത്തിലും ഒന്നിക്കുന്നു എന്ന കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍…

Read More

കൊവിഡ് വ്യാപനം രൂക്ഷം; ഒമാന്‍ വീണ്ടും ലോക്ക്ഡൗണിലേക്ക്; രണ്ടാഴ്ച അടച്ചിടും

മസ്‌ക്കറ്റ്: ഒമാനില്‍ കൊറോണ രോഗ വ്യാപനത്തിന് കുറവില്ല. വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഭരണകൂടം. രണ്ടാഴ്ച രാജ്യം അടച്ചിടാനാണ് തീരുമാനം. ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ട് വരെ എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ശക്തമായി നടപ്പാക്കാനാണ് നടപടികള്‍ പുരോഗമിക്കുന്നത്. ആഭ്യന്തര മന്ത്രി ഹമൗദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കൊറോണ വൈറസ് വ്യാപനം തടുന്നതിന് വേണ്ട വിവിധ മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി….

Read More