Webdesk

അന്ന് നിരവധി പേരുടെ ജീവൻ രക്ഷിച്ചു; ഇനി എട്ട് പേരിലൂടെ അനുജിത്ത് ജീവിക്കും

2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. നൂറുകണക്കിന് യാത്രക്കാരുമായി എത്തിയ ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താനായതിനാല്‍ വന്‍ ദുരന്തം…

Read More

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താനുള്ള ശ്രമം; അഞ്ച് പേർ അറസ്റ്റിൽ

മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ്-ഡല്‍ഹി മേഖലകളിലായി ഉള്‍പ്പെട്ട ഗസീയബാദിലാണ് ആക്രമണം നടന്നത്. മാധ്യമ പ്രവര്‍ത്തകനായ വിക്രം ജോഷി, രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സഹോദരിയുടെ വീട്ടില്‍ നിന്നും മടങ്ങിവരുന്ന വഴിയായായിരുന്നു ആക്രമണം. തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്. ജോഷിയുടെ ബൈക്ക് തടഞ്ഞു നിര്‍ത്തി അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വിജയ് നഗര്‍ ഏരിയയില്‍ നടന്ന ഈ ആക്രമണത്തിന്‍റെ സിസിറ്റിവി ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. ബൈക്കില്‍ വരുന്ന മാധ്യമപ്രവര്‍ത്തകനെ ഒരുസംഘം ആളുകള്‍ ചേര്‍ന്ന്…

Read More

കോവിഡ് പ്രതിരോധം മാനന്തവാടി നഗരസഭയില്‍ കൂടുതല്‍ നിയന്ത്രണം

കോവിഡ് -19 വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മാനന്തവാടി നഗരസഭ പരിധിയില്‍ കാല്‍നടയായും വാഹനമുപയോഗിച്ചും വീടുകള്‍ കയറിയുള്ള കച്ചവടങ്ങള്‍ക്കുംവെറ്റില മുറുക്കാന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്നതിനുംനിരോധനം ഏര്‍പ്പെടുത്തി. ഇതോടൊപ്പം നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്നതിനും ഭിക്ഷാടനം നടത്തുന്നതിനും നഗരസഭ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അറിയിച്ചു.

Read More

ഇതര സംസ്ഥാന ചരക്ക് നീക്കം ഡ്രൈവര്‍മാര്‍ക്കായി പ്രത്യേകം വിശ്രമകേന്ദ്രങ്ങള്‍ തുറക്കും

ജില്ലയില്‍ നിന്നും ഇതര സംസ്ഥാനത്തേക്ക് ചരക്ക് വാഹനങ്ങളില്‍ പോയി തിരികെയെത്തുന്ന ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക വിശ്രമകേന്ദ്രങ്ങള്‍ തുറക്കുന്നു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന ലോറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്ത ലോറി ഡ്രൈവര്‍മാരെയാണ് ഇത്തരം വിശ്രമ കേന്ദ്രത്തില്‍ താമസിപ്പിക്കുക. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകുടത്തിന്റെയും നേതൃത്വത്തില്‍ വിശ്രമകേന്ദ്രം കണ്ടെത്തുന്നത്. പാര്‍ക്കിംഗ്, ബാത്ത്‌റൂം, അടിയന്തിര മെഡിക്കല്‍ സൗകര്യം എന്നിവ ഇവിടെ ഉണ്ടാകും. ഡ്രൈവര്‍മാര്‍ക്ക് അവശ്യസാധനങ്ങള്‍…

Read More

വയനാട്ടിൽ വ്യാജ എഞ്ചിനീയര്‍ പഞ്ചായത്തില്‍ ജോലി ചെയ്തത് നാല് വര്‍ഷം;പരാതി ഉയർന്നപ്പോൾ രാജിവെച്ചു

കൽപ്പറ്റ :വ്യാജ എന്‍ജിനീയറിംഗ് സർട്ടിഫിക്കറ്റ് കാണിച്ച് പഞ്ചായത്തിന്‍റെ തൊഴിലുറപ്പ് പദ്ധതിയില്‍ യുവാവ് എൻജിനീയറായി ജോലി ചെയ്തത് നാല് വർഷം. വയനാട് കണിയാമ്പറ്റ പഞ്ചായത്താണ് യോഗ്യത ഇല്ലാത്ത ആളെ നിയമിച്ചത്. പരാതികൾ ഉയർന്നതിനെ തുടർന്ന് രാജിവെച്ചെങ്കിലും യുവാവിനെതിരെ കേസ് നൽകാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല. 2015 മുതൽ 2019 വരെയാണ് കമ്പളക്കാട് സ്വദേശി ഹർഷൽ പി കെ കണിയാമ്പറ്റ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി എൻജീനിയറായി ജോലി നോക്കിയത്. ഭരണസമിതിയാണ് ഇയാളുടെ നിയമനം നടത്തിയത്. 4 വർഷം 17 കോടി വരുന്ന…

Read More

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ 19 ആം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 19 ആം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. ഈ വാർഡിലെ പ്രൈമറി കോൺടാക്റ്റുകളിലുള്ള വരുടെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആയതിനാലാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

Read More

കൊണ്ടോട്ടിയിലെ മത്സ്യ മൊത്ത വിതരണ കേന്ദ്രം അടച്ചു

കൊയിലാണ്ടിയിൽ നിന്ന് മത്സ്യവുമായി എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറം കൊണ്ടോട്ടിയിലെ മത്സ്യ മൊത്ത വിതരണ കേന്ദ്രം അടച്ചു. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി സ്വദേശിയായ മത്സ്യ വിൽപ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ റൂട്ട് മാപ്പിൽ മത്സ്യ മൊത്ത വിതരണ കേന്ദ്രവും ഉൾപ്പെട്ടിരുന്നു. തുടർന്നാണ് ഇത് അടച്ചിടാൻ നിർദേശം നൽകിയത്. കേന്ദ്രത്തിലെ ചുമട്ടു തൊഴിലാളികളോടും മത്സ്യ കച്ചവടക്കാരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഒരു മത്സ്യക്കച്ചവടക്കാരനും ചുമട്ടു തൊഴിലാളിക്കും കൊവിഡ് ബാധിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Read More

ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് പുറപ്പെടാന്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമില്ല

അബുദബി: ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് പുറപ്പെടാന്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. നിലവിലെ വിവരമനുസരിച്ച് കുട്ടികള്‍ക്ക് ടെസ്റ്റ് വേണ്ടെന്നും എന്നാല്‍, മാറ്റങ്ങള്‍ അറിയാന്‍ തങ്ങളുടെ വെബ്‌സൈറ്റ് ഇടക്കിടെ പരിശോധിക്കണമെന്നും വിമാനക്കമ്പനി അറിയിച്ചു. അബുദബി, ദുബൈ, ഷാര്‍ജ നഗരങ്ങളിലേക്ക് പുറപ്പെടാന്‍ സര്‍ക്കാര്‍ അംഗീകൃത ലാബില്‍ നിന്നുള്ള പി സി ആര്‍ ടെസ്റ്റ് ആണ് വേണ്ടത്. പുറപ്പെടുന്ന സമയം ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച് 96…

Read More

സ്വപ്‌നയും സരിത്തും എൻ ഐ എ കസ്റ്റഡിയിൽ തുടരും; കാലാവധി നീട്ടി

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും എൻ ഐ എ കസ്റ്റഡിയിൽ തുടരും. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡി കൂടിയാണ് എൻ ഐ എ നീട്ടി ചോദിച്ചത്. കോടതി നാല് ദിവസം അനുവദിക്കുകയായിരുന്നു അതേസമയം പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന 24ന് പ്രതികളുടെ ജാമ്യാപേക്ഷയും പരിഗണിക്കും. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും എൻ ഐ എ…

Read More

ലോകത്ത് ആറ് തരം കൊവിഡ് രോഗം; ഓരോന്നിന്നും വ്യത്യസ്ത ലക്ഷണങ്ങള്‍; ബ്രിട്ടീഷ് പഠനം

ലണ്ടന്‍: ലോകത്ത് കൊവിഡ് രോഗികള്‍ ഒരു കോടിയും കടന്ന് മുന്നേറുകയാണ്. മരണനിരക്കും ദിവസം കഴിയും തോറും ഉയരുകയാണ്. 613,340 പേരാണ് ലോകത്ത് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. അമേരിക്കയില്‍ ഇതുവരെ 3,961,429 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനിടെ, പ്രതീക്ഷ നല്‍കി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയമായിരിക്കുകയാണ്. അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കലുമായി ചേര്‍ന്നാണ് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല കൊവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്. മനുഷ്യനില്‍ നടത്തിയ ആദ്യ…

Read More