Headlines

Webdesk

പതിറ്റാണ്ടുകളായി കോൺഗ്രസ് കെട്ടിപ്പൊക്കിയ സൗഹൃദങ്ങൾ മോദി നശിപ്പിച്ചു: രാഹുൽ ഗാന്ധി

ഡൽഹി: സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത്‌ താമസിക്കുന്നത് അപകടകരമാണെന്ന് കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി. പതിറ്റാണ്ടുകളെടുത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ബന്ധങ്ങളുടെ വല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ‘പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കെട്ടിപ്പടുക്കുകയും പരിപോഷിക്കുകയും ചെയ്ത ബന്ധങ്ങളുടെ ശൃംഖല മിസ്റ്റര്‍ മോദി നശിപ്പിച്ചു. സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത്‌ താമസിക്കുന്നത് അപകടകരമാണ്,’ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള അടുപ്പം ദുര്‍ബലമാക്കി, ചൈനയോട് കൂടുതല്‍ അടുക്കുന്ന ബംഗ്ലാദേശിന്റെ സമീപനത്തെ കുറിച്ചുള്ള ദി ഇക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം.

Read More

വയനാട് പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ബോബി ചെമ്മണ്ണൂർ ദാനമായി നൽകിയ ഭൂമിയിൽ 24 വീടുകൾ നിർമിക്കും

കൽപ്പറ്റ : പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ബോബി ചെമ്മണ്ണൂർ ദാനമായി നൽകിയ ഭൂമിയിൽ 24 വീടുകൾ നിർമിക്കുമെന്ന് കൽപ്പറ്റ എം എൽ. എ സി .കെ ശശീന്ദ്രൻ .ബോബി ചെമ്മണ്ണൂരി നോടൊപ്പം ഭൂമി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എൽ.എ. .. കൽപ്പറ്റ നഗര പരിധിയിലെ ആറ് കോടി രൂപ വിലമതിക്കുന്ന ഒരേക്കർ ഭൂമി ഭൂമി ജില്ലാ ഭരണകൂടത്തിന് നേരത്തെ കൈമാറിയിരുന്നു. ഈ ഭൂമിയിൽ ജില്ലാ നിർമിതി കേന്ദ്രമാണ് വീടുകൾ നിർമ്മിക്കുന്നത്.സംസ്ഥാന സർക്കാരിനു കീഴിലെ ഹൈ…

Read More

വയനാട് കമ്പളക്കാട് 6 പേര്‍ക്ക് കോവിഡ്

കമ്പളക്കാട് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 150  പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയവരില്‍ നിന്നാണ് 6 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചു വരികയാണ്. കമ്പളക്കാട് ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ഉള്‍പ്പെടെ 6 ലധികം പേര്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു ഇതേത്തുടര്‍ന്ന് കമ്പളക്കാട് ടൗണും പരിസരവും നിലവില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണ്‍ ആയി മാറിയിരിക്കുകയാണ്.കമ്പളക്കാട് അന്‍സാരിയ കോംപ്ലക്‌സില്‍ വച്ച് നടന്ന ആന്റിജന്‍…

Read More

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കൊവിഡ്; മാർക്കറ്റ് അടച്ചിട്ടേക്കും

കൊവിഡ് പാളയം മാർക്കറ്റിൽ 232 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 232 പേർക്ക് പോസിറ്റീവായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും ലോഡിംഗ് തൊഴിലാളികളും കച്ചവടക്കാരും മാർക്കറ്റിലെ തൊഴിലാളികളുമാണ്.   ഏതാനും ദിവസങ്ങളിലായി കോഴിക്കോട് രോഗവ്യാപനം അതിരൂക്ഷമാണ്. തിങ്കളാഴ്ച 545 പേർക്കും ചൊവ്വാഴ്ച 394 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പാളയത്ത് തന്നെ 232 പേർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ ജില്ലയിലെ കണക്കിലും വലിയ വർധനവുണ്ടാകാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ മാർക്കറ്റ് അടച്ചിടാനുള്ള സാധ്യതയേറെയാണ്.

Read More

ഉംറ ആരംഭിക്കുന്നു; ഒക്ടോബര്‍ നാലു മുതല്‍ ഒന്നാം ഘട്ടം

റിയാദ്: ഉംറ തീർഥാടനം ഘട്ടം ഘട്ടമായി പുന:സ്ഥാപിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിദേശിച്ചു. ഇതനുസരിച്ച് ഒക്ടോബർ നാലു മുതൽ ആദ്യഘട്ടം തുടങ്ങും. ഒരു ദിവസം ആറായിരം പേർക്ക് അഥവാ മൊത്തം ശേഷിയുടെ 30 ശതമാനം ഉംറ ചെയ്യാൻ അനുമതി നൽകും. ആഭ്യന്തര ഉംറ തീർഥാടകർക്ക് മാത്രമാണ് അവസരമുള്ളത്.   ഒക്ടോബർ 18ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ മൊത്തം ശേഷിയുടെ 75 ശതമാനത്തിന് അനുമതി നൽകും. മസ്ജിദുന്നബവിയിലും അനുമതിയുണ്ടാകും.നവംബർ ഒന്നിനുള്ള മൂന്നാം ഘട്ടത്തിൽ 100 % അനുമതി…

Read More

ഐപിഎൽ: പോയിന്റ് പട്ടികയില്‍ മുന്നില്‍ ആര്? ഓറഞ്ച് ക്യാപ്, പര്‍പ്പിള്‍ ക്യാപ് പട്ടിക എങ്ങനെ?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിച്ച് നാല് മത്സരങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഇത്തവണ ഇന്ത്യയിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമാണ് യുഎഇയിലെ കാര്യങ്ങളെന്നതിനാല്‍ പല താരങ്ങളും താളം കണ്ടെത്താന്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ട്. ഇത്തവണ കിരീടം പുതിയൊരു അവകാശിയിലേക്കെത്താനുള്ള സാധ്യതകള്‍ കൂടുതലാണ്. ഐപിഎല്ലിന്റെ നിലവിലെ പോയിന്റ് പട്ടിക നമുക്ക് പരിശോധിക്കാം.   പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ തലപ്പത്ത് സിഎസ്‌കെയെ 16 റണ്‍സിന് തോല്‍പ്പിച്ച രാജസ്ഥാന്‍ റോയല്‍സാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. നെറ്റ്‌റണ്‍റേറ്റിന്റെ കരുത്തിലാണ് രാജസ്ഥാന്‍ മുന്നിട്ട് നില്‍ക്കുന്നത്….

Read More

റംസിയുടെ ആത്മഹത്യ: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു

കൊല്ലം കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കി. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്   കാമുകൻ ഹാരിസ് ഒഴികെ കേസിൽ മറ്റാരെയും പ്രതി ചേർത്തിട്ടില്ലെന്ന് റംസിയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. ഹാരിസിന്റെ വീട്ടുകാരെ ഒരിക്കൽ മാത്രമാണ് ചോദ്യം ചെയ്തത്. റംസിയെ ഗർഭഛിദ്രം നടത്താൻ ഹാരിസിന്റെ വീട്ടുകാരുൾപ്പെടെ കൂട്ടുനിന്നതായും ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Read More

രാജസ്ഥാനെതിരേ എന്തുകൊണ്ട് നേരത്തെ ഇറങ്ങിയില്ല? വ്യക്തമാക്കി ധോണി

ഷാര്‍ജ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 16 റണ്‍സിന് സിഎസ്‌കെ തോറ്റതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചോദ്യം ഉയര്‍ന്നത് എം എസ് ധോണിയുടെ ബാറ്റിങ് ഓഡറിനെക്കുറിച്ചായിരുന്നു. ധോണിയെപ്പോലൊരു പരിചയസമ്പന്നനായ താരത്തിന്റെ സാന്നിധ്യം ടീമിന് ആവശ്യമായിരുന്ന സമയത്തും ബാറ്റിങ്ങിനിറങ്ങാതെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയ ധോണിയുടെ നടപടി മത്സരശേഷം വലിയ ചര്‍ച്ചയായിരുന്നു.   ഇപ്പോഴിതാ എന്തുകൊണ്ടാണ് രാജസ്ഥാനെതിരായ മത്സരത്തില്‍ നേരത്തെ ബാറ്റിങ്ങിനിറങ്ങാത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എം എസ് ധോണി. ‘ഏറെ നാളുകളായി ഞാന്‍ ബാറ്റ് ചെയ്തിട്ടില്ല. 14 ദിവസത്തെ ക്വാറന്റെയ്ന്‍ സഹായിച്ചിട്ടില്ല. വ്യത്യസ്തമായ…

Read More

നിലയുറപ്പിച്ച് അടിച്ച് തകര്‍ക്കുക, തന്റെ ഗെയിം പ്ലാന്‍ വ്യക്തമാക്കി സഞ്ജു സാംസണ്‍

ഷാര്‍ജ: ഐപിഎല്ലിലെ സിഎസ്‌കെ-രാജസ്ഥാന്‍ മത്സരത്തില്‍ ശ്രദ്ധേയമായത് സഞ്ജു സാംസണിന്റെ ബാറ്റിങ്ങായിരുന്നു. ക്രീസിലെത്തിയ ശേഷം തുടക്കം മുതല്‍ ആഞ്ഞടിച്ച് കളിച്ച സഞ്ജുവാണ് രാജസ്ഥാന്റെ വിജയ ശില്‍പ്പി. ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തില്‍ തന്റെ വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള മികവിനെ നന്നായി പ്രയോജനപ്പെടുത്തിയ സഞ്ജു തന്റെ കരിയറിലെ വേഗമേറിയ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. സ്പിന്നര്‍മാരെ കടന്നാക്രമിച്ച സഞ്ജു 32 പന്തില്‍ 1 ഫോറും 9 സിക്‌സും ഉള്‍പ്പെടെ 74 റണ്‍സാണ് അടിച്ചെടുത്തത്.   231.25 സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശിയ സഞ്ജു കളിയിലെ താരമാവുകയും…

Read More

ലൈഫ് മിഷൻ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെച്ചു; വിജിലൻസ് അന്വേഷണം സ്വീകാര്യമല്ലെന്ന് ചെന്നിത്തല

ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനെതിരായി ഉയർന്ന ആരോപണങ്ങളിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം സ്വീകാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.   ഇ മൊബിലിറ്റി പദ്ധതിയിൽ തന്റെ വാദങ്ങൾ ശരിയായിരുന്നുവെന്ന് തെളിഞ്ഞു. സർക്കാർ വാദങ്ങൾ പൊളിഞ്ഞെന്നതിന് ഉദാഹരണമാണ് പിഡബ്ല്യുസിയെ ഒഴിവാക്കാനെടുത്ത തീരുമാനം. ലൈഫുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റുമായുള്ള കരാറിന്റെ കോപ്പി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് തവണ കത്തയച്ചിരുന്നു. ഒന്നര മാസമായിട്ടും മുഖ്യമന്ത്രി കോപ്പി തന്നില്ല. ഈ…

Read More