വയനാട്ടിൽ 26 പേര്‍ക്ക് കൂടി കോവിഡ് ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ ആറ് പേര്‍ വിദേശത്ത് നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു മലപ്പുറം സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയുമുണ്ട്. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 295 പേരില്‍ 109 പേര്‍ രോഗമുക്തരായി. ഒരാള്‍ ചികിത്സക്കിടെ മരണപ്പെട്ടു. ഇപ്പോള്‍ രണ്ട് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ 180…