Webdesk

പെരിങ്ങല്‍ക്കുത്ത് ഡാം: സ്ലൂയിസ് വാല്‍വ് നാളെ തുറക്കും; ജാഗ്രതപാലിക്കണമെന്ന് കലക്ടര്‍

തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഒരു സ്ലൂയിസ് വാല്‍വ് നാളെ രാവിലെ ഏഴിന് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ജലനിരപ്പ് 419.4 മീറ്റര്‍ കവിഞ്ഞതിനാല്‍ ഏഴ് ക്രെസ്റ്റ് ഗേറ്റുകള്‍ വഴി അധിക ജലം ഇപ്പോള്‍തന്നെ പുഴയിലേക്ക് ഒഴുകുന്നുണ്ട്. തിങ്കളാഴ്ച രാത്രി ഏഴുമണിക്ക് 420.05 മീറ്ററാണ് ജലനിരപ്പ്. ഇതുമൂലം ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോര വാസികള്‍ ജാഗ്രതപാലിക്കേണ്ടതാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

ഓക്‌സ്ഫോര്‍ഡ് കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്

ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട് . വാക്സിൻ പ്രയോഗിച്ച ആളുകളിൽ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആർജിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. 1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരിൽ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്സിന്റെ പരീക്ഷണ ഫലങ്ങൾ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ChAdOx1 nCoV-19 എന്നാണ് വാക്സിന്റെ പേര്. മനുഷ്യരിലെ…

Read More

ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ സി.പി.എം പ്രതിനിധികൾ പങ്കെടുക്കില്ല

ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ചർച്ച പരിപാടികളിൽ ഇനി പങ്കെടുക്കില്ലെന്ന് സിപിഐഎം. സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ പൂർണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ് ഈ തീരുമാനമെന്ന് സിപിഐഎം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ചാനൽ ചർച്ചകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തങ്ങളുടെ നിലപാട് അവതരിപ്പിക്കുന്ന വേദിയാണ്. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക് വസ്തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ് ഈ ചാനലിലെ ചർച്ചകളിൽ…

Read More

പാദം വിണ്ടുകീറൽ: ശ്രദ്ധിക്കേണ്ടത്

ച​ർ​മ​ത്തി​ന്‍റെ വ​ര​ൾ​ച്ച​യാ​ണ് പാ​ദ​ങ്ങ​ൾ വി​ണ്ടു​കീ​റു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു ച​ർ​മ​ത്തി​ന്‍റെ ക​ട്ടി വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. കാ​ൽ​വെ​ള്ള​യു​ടെ നി​റം മ​ഞ്ഞ​ക​ല​ർ​ന്ന​തോ ബ്രൗ​ണ്‍ നി​റ​മാ​യോ മാ​റു​ന്നു. പാ​ദ​ങ്ങ​ൾ ഭാ​രം താ​ങ്ങു​മ്പോൾ കാ​ൽ​വെ​ള്ള​യി​ലെ ക​ട്ടി​കൂ​ടി​യ ച​ർ​മം വ​ശ​ങ്ങ​ളി​ലേ​ക്ക് വി​ക​സി​ക്കു​ക​യും വി​ണ്ടു​കീ​റു​ക​യും ചെ​യ്യു​ന്നു. തു​ട​ക്ക​ത്തി​ൽ ആഴം കു​റ​ഞ്ഞ​വ​യാ​ണെ​ങ്കി​ൽ പി​ന്നീ​ട​തി​ന്‍റെ ആ​ഴം വ​ർ​ധി​ക്കു​ക​യും വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​യി​ത്തീ​രു​ക​യും ചെ​യ്യു​ന്നു. ചി​ല​പ്പോ​ൾ വി​ണ്ടു​കീ​റി​യ പാ​ദ​ത്തി​ൽ​നി​ന്നു ര​ക്തം പൊ​ടി​യു​ക​യും ചെ​യ്യാ​റു​ണ്ട്. വി​ണ്ടു​കീ​റ​ലി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​വു​ക​യും അ​തി​ൽ പ​ഴു​പ്പ് നി​റ​യു​ക​യും ചെ​യ്യും. വ​ര​ണ്ട ച​ർ​മ​ത്തി​ന്‍റെ പു​റ​മേ താ​ഴെ​പ​റ​യു​ന്ന ഘ​ട​ക​ങ്ങ​ളും പാ​ദം…

Read More

നിവിന്‍ പോളിയുടെ പത്ത് വര്‍ഷങ്ങള്‍ക്ക് ആദരവായി സീ കേരളത്തില്‍ ‘മൂത്തോൻ’ 26ന്

കൊച്ചി: മലയാളിയുടെ പ്രിയ താരം നിവിന്‍ പോളി തകര്‍ത്തഭിനയിച്ച നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്ത ‘മൂത്തോൻ’ സിനിമ ജൂലൈ 26ന് ഏഴു മണിക്ക് സീ കേരളത്തില്‍ സംപ്രേഷണം ചെയ്യും. ടോറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയ സിനിമ മുംബൈയിലടക്കം ലോകപ്രശസ്തമായ പല മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച തിയേറ്റര്‍ വിജയം നേടിയ ചിത്രം നിരൂപകരുടെ കഴിഞ്ഞ വര്‍ഷത്തെ പ്രിയ ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ്. നിരവധി ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ…

Read More

സ്വർണക്കടത്ത്: ജ്വല്ലറിയുടമയായ മലപ്പുറം സ്വദേശിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മലപ്പുറം കൊട്ടൂരങ്ങാടി സ്വദേശി അബ്ദുൽ ഹമീദിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. ജ്വല്ലറിയുടമയാണ് ഇയാൾ. വീട്ടിലെ കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ ഉൾപ്പെടെ കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. വീട്ടുകാരിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിവരം തേടി സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചയാളാണ് അബ്ദുൽ ഹമീദ്. കടത്തുസ്വർണം വിറ്റഴിക്കുന്നതിലും ഇയാളുടെ പങ്കുണ്ട്. ഇതേക്കുറിച്ചുള്ള കൂടുതൽ രേഖകൾ ലഭിക്കുന്നതിനായാണ് വീട്ടിൽ റെയ്ഡ് നടത്തുന്നത്. സ്വർണക്കടത്തിന് പണം നിക്ഷേപിച്ച പഴയിടത്ത് അബൂബക്കർ എന്നയാളുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്.

Read More

കേരളത്തിൽ താമസിക്കാനുറച്ച് യുഎസ് പൗരൻ ഹൈക്കോടതിയിൽ

കേരളത്തിൽ താമസിക്കുന്നതിന് അനുവദിക്കണമെന്ന ആവശ്യവുമായി ഒരു അമേരിക്കൻ പൗരൻ ഹൈക്കോടതിയെ സമീപിച്ചു. കോവിഡ് 19നോടുള്ള കേരളത്തിന്റെ ജാഗ്രതാപൂർണമായ പ്രതികരണമാണ് ജോണി പോൾ പിയേഴ്‌സ് എന്ന 74കാരനെ ആകർഷിച്ചത്. ടൂറിസ്റ്റ് വിസയിലെത്തിയ പിയേഴ്‌സ് കഴിഞ്ഞ 5 മാസങ്ങളായി കൊച്ചി നഗരത്തിലാണ് താമസിക്കുന്നത്. തന്റെ ടൂറിസ്റ്റു വിസ ഒരു ബിസിനസ് വിസയാക്കി മാറ്റണമെന്നാണ് ആവശ്യം. സ്വന്തം രാജ്യമായ യുഎസ് കോവിഡ് 19 കാരണം ആകെ ആശയക്കുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. കോവിഡ് 19നുമായി യുഎസ് പോരടിക്കുമ്പോൾ ഇന്ത്യയിൽ സ്ഥിരതാമസമാക്കുന്നതിനാണ് ആഗ്രഹം….

Read More

നവജാത ശിശു മുലപ്പാൽ ശ്വാസനാളത്തിൽ കുരുങ്ങി മരിച്ചു

പാലക്കാട്:14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ ശ്വാസനാളത്തിൽ കുരുങ്ങി മരിച്ചു. മരുത റോഡ് ഇരട്ടയാൽ ശങ്കരച്ചൻ കാടിൽ വാടകക്ക് താമസിക്കുന്ന ഷിബു – ശരണ്യ ദമ്പതിമാരുടെ പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിനു പാൽ കൊടുത്ത് കിടത്തിയ ശേഷംകുളിക്കാൻ പോയ ശരണ്യ തിരിച്ചെത്തിയപ്പോൾ കുട്ടിക്ക് അനക്കമില്ലായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസനാളത്തിൽ അടഞ്ഞതാണ് മരണകാരണമെന്ന് കസബ പോലീസ് പറഞ്ഞു. കൊടുമ്പ് കാരേക്കാട് സ്വദേശിയായ ഷിബു ഒന്നര വർഷമായി ഇരട്ടയാലിലാണ് താമസം. പാലക്കാട്ടെ മൊബൈൽ ഷോപ് ജീവനക്കാരനാണ്.മൂന്ന് വയസുള്ള…

Read More

സുശാന്തിന്റെ ദില്‍ ബേചാരയിലെ ‘ഖുല്‍കെ ജീനേ കാ’ എന്ന ഗാനവും തരംഗമായി

മുംബൈ: സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ‘ദില്‍ ബേചാര’ ജൂലൈ 24-നു ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ വി ഐ പി യിലൂടെ ഒ ടി ടി റിലീസിന് തയ്യാറെടുത്തിരിക്കവേ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സുശാന്തിന്റെ മറ്റൊരു ഡ്യുയറ്റ് ഗാന വിഡിയോയും പുറത്തു വിട്ടിരിക്കയാണ് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്. എ ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തി സുശാന്ത് സിംഗ് രാജ്പുതും പുതുമുഖ നായിക സഞ്ജനാ സംഘിയും ചുവടു വെച്ച പാരിസ് നഗരത്തിന്റെ മനോഹാരിതയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ‘ഖുല്‍കെ…

Read More

സംസ്ഥാനത്ത് ആകെ 337 ഹോട്ട് സ്‌പോട്ടുകൾ; പുതുതായി 20 എണ്ണം കൂടി

സംസ്ഥാനത്ത് പുതുതായി 20 ഹാട്ട് സ്പോട്ടുകൾ. തൃശൂർ ജില്ലയിലെ തൃക്കൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോൾ നഗർ (10), വരവൂർ (10, 11, 12), ചൂണ്ടൽ (5, 6, 7, 8), പഞ്ചാൽ (12, 13), കൊല്ലം ജില്ലയിലെ കരവാളൂർ (എല്ലാ വാർഡുകളും), പനയം (എല്ലാ വാർഡുകളും), കൊട്ടാരക്കര മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), ചടയമംഗലം (എല്ലാ വാർഡുകളും), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി…

Read More