Webdesk

ഐപിഎല്‍ സെപ്റ്റംബര്‍ 19ന് തുടങ്ങും; ഫൈനല്‍ നവംബര്‍ എട്ടിന്‌

മുംബൈ: കൊവിഡ് വ്യാപനം മൂലം മാറ്റി വച്ച ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടങ്ങുമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. നേരത്തെ സെപ്റ്റംബര്‍ 26ന് തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്. നവംബര്‍ എട്ടിനായിരിക്കും ഫൈനല്‍ നടക്കു. അടുത്തയാഴ്ച ചേരുന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗം ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് ക്വാറന്റൈനില്‍ കഴിയേണ്ടതിനാല്‍ അവിടെ നേരത്തെയെത്തേണ്ട സാഹചര്യത്തിലാണ് മുമ്പ് നിശ്ചയിച്ചതിലും ഐപിഎല്‍ നേരത്തെ നടത്തുന്നത്.

Read More

കേരള അതിർത്തിയിലെ പാട്ടവയൽ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു

ഗൂഡല്ലൂർ: പാട്ടവയൽ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു ഇയാളെ ഊട്ടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹം കുന്നൂരിലെ വീട്ടിൽ പോയി വന്നത് ‘ തുടർച്ചയായി പനി കൂടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊ വിസ് സ്ഥിതീകരിച്ചത്. രോഗിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന മറ്റ് ആരോഗ്യ പ്രവർത്തകരെയും ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന പോലീസുകാരെയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട് ചെക്ക് പോസ്റ്റും പരിസര പ്രദേശവും പഞ്ചായത്ത് അണുവിമുക്തമാക്കി

Read More

സുൽത്താൻ ബത്തേരി ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ കൊവിഡ് 19 ശ്രവ പരിശോധനക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി;ഇനി റിസൽറ്റ് മൂന്ന് മണിക്കൂർ കൊണ്ട് കിട്ടും

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി വൈറോളജി ലാബിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ ഐ.സി.എം.ആറിന്റെ അംഗീകാരത്തോടുകൂടിയുള്ള കൊവിഡ്ശ്രവ പരിശോധന ഉടൻ ആരംഭിക്കും. പി.സി.ആർ മെഷീന റിയും മറ്റും ലാബിൽ സജ്ജീകരിച്ചുകഴിഞ്ഞു. ആവ ശ്യമായ ടെക്‌നിഷ്യൻസും ഡോക്ടർമാരും സജ്ജമാ യിക്കഴിഞ്ഞു. ഇനി അന്തിമമായി ഐ.സി.എം.ആറിന്റെ അനുവാദം കൂടി കിട്ടിയാൽ ലാബിൽ ശ്രവ പരിശോധന തുടങ്ങും. നിലവിൽ വയനാട് ജില്ലയിൽ നിന്നുള്ള കൊവിഡ് 19 ശ്രവ പരിശോധന ജില്ലക്ക് പുറത്ത് നിന്നാണ് നടത്തി വന്നി…

Read More

നീലഗിരിയിൽ ഇന്ന് 59 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

നീലഗിരിയിൽ വീണ്ടും ആശങ്ക യോടെ ഇന്ന് 59 പേർക്ക് കൊറോണ സ്ഥിരീ കരിച്ചു. ഇതോടെ ആകെ രോഗികൾ 587 പേരായി ഉയർന്നു. ഇതിൽ 214 പേർ ഇപ്പൊൾചികിത്സയിലും 371 പേർ രോഗ മുക്തരായി. ഇന്ന് രോഗം ബാധിച്ചവർ ഊട്ടി, മഞ്ചകൊമ്പ, വെല്ലിങ്ടൺ, കടനാട്, ഒരനല്ലി, മേൽ തോറയട്ടി, അറുവൻകാട്, മേൽ കാവട്ടി എന്നീ പ്രദേശത്തുള്ള വരാണ്‌.

Read More

എം. ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തശേഷം വിട്ടയച്ചു; ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പേരൂര്‍ക്കട പൊലീസ് ക്ലബ്ബില്‍ അഞ്ച് മണിക്കൂറോളമാണ് എന്‍.ഐ.എ അന്വേഷണ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തത്. വൈകിട്ട് നാലോടെ വീട്ടില്‍ നിന്ന് പൊലീസ് ക്ലബ്ബിലെത്തിയ ശിവശങ്കറിനെ രാത്രി ഒമ്പത് മണി കഴിഞ്ഞതോടെയാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചത്. ശിവശങ്കറിന്റെ വിദേശബന്ധം, വിദേശത്തുനടന്ന കൂടിക്കാഴ്ചകള്‍, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധം, ഹെതര്‍ ഫ്‌ളാറ്റില്‍ നടന്ന ഗൂഢാലോചന, പ്രതികള്‍ താമസിച്ചിരുന്ന വീടുകളില്‍ ഉള്‍പ്പെടെ നടന്ന കൂടിക്കാഴ്ചകള്‍ തുടങ്ങിയ കാര്യങ്ങളാണ്…

Read More

വാള്‍മാര്‍ട്ട് ഇന്ത്യയെ ഫ്‌ളിപ്പ്കാര്‍ട്ട് സ്വന്തമാക്കി; മൊത്തവ്യാപാര ശേഷി വര്‍ധിപ്പിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: വാള്‍മാര്‍ട്ട് ഇന്ത്യയുടെ നൂറു ശതമാനവും ഏറ്റെടുത്തതായി ഫ്‌ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചു. കമ്പനിയുടെ മൊത്തവ്യാപാര ശേഷി വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ കിരാന റീട്ടെയില്‍ ഇക്കോസിസ്റ്റത്തെ സ്വാധീനിക്കുന്നതിനായി ‘ഫ്‌ളിപ്പ്കാര്‍ട്ട് വോള്‍സെയില്‍’ ആരംഭിച്ചതുമായി ബന്ധപ്പെട്ടാണ് നിലവിലെ നീക്കം. ഇതിന്റെ പ്രവര്‍ത്തനം ഓഗസ്‌റ്റോടെ ആരംഭിക്കും. പലച്ചരക്ക്, ഫാഷന്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഇതിനോടൊപ്പം ഉണ്ടായിരിക്കും. ഫ്‌ളിപ്പ്കാര്‍ട്ടിലെ തന്നെ പ്രമുഖനായ ആദര്‍ശ് മേനോന്‍ ഇതിന് നേതൃത്വം നല്‍കും. ഫ്‌ളിപ്പ്കാര്‍ട്ടിനെ നിയന്ത്രിക്കുന്ന അമേരിക്കന്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ ഇന്ത്യയിലെ ബിസിനസ് ഇതോടെ ഏകീകരിക്കപ്പെടുകയാണ്. മികച്ച…

Read More

നൂൽപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം സന്ദർശിച്ച രണ്ട് പേർക്ക് കൊ വിഡ് രോഗലക്ഷണം: ഡോക്ടർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ

സുൽത്താൻ ബത്തേരി : ഈ മാസം 11 -നും 16-നും നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച രണ്ട് പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരികരിക്കുകയുണ്ടായി. രോഗ ലക്ഷണം കണ്ടതിനെ തുടർന്ന് പ്രസ്തുത ദിവസം ആരോഗ്യ കേന്ദ്രത്തിലുണ്ടായിരുന്ന ഡോക്ടർ ഉൾപ്പെ ടെയുള്ളവർ നിരീക്ഷണത്തിൽപോയി.ഈ ദിവസങ്ങ ളിൽ ആരോഗ്യ കേന്ദ്രം സന്ദർശിച്ചവർ സ്വമേധയ നീരിക്ഷണ ത്തിൽ പോവേണ്ടതാണെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ആശുപത്രി അധികൃതരെ ഫോണിൽ ബന്ധപ്പെടെണ്ടതാ ണന്നും അധികൃതർ അറിയിച്ചു. 11-ന് ആരോഗ്യ കേന്ദ്രത്തിലെത്തിയ മാതമംഗലം സ്വദേശിയായ 46 കാരിക്കും 16-ന്…

Read More

ജലജീവൻ മിഷൻ വഴി ഈ വർഷം 21 ലക്ഷം വീടുകളിൽ കുടിവെള്ളമെത്തിക്കും

ജലജീവൻ മിഷൻ വഴി ഈ വർഷം 21 ലക്ഷം വീടുകളിൽ കുടിവെള്ളമെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകളിലും പൈപ്പിലൂടെ ഗുണനിലവാരമുള്ള കുടിവെള്ളം എത്തിക്കുന്നതിനായി 21 ലക്ഷം കണക്ഷൻ നൽകും. കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്ത്. ഇതിൽ 18,30,000 വീടുകൾക്ക് ശുദ്ധജല കണക്ഷനുകളുണ്ട്. 49,11,000 വീടുകളിൽ കൂടി 2024 ഓടുകൂടി കുടിവെള്ള കണക്ഷൻ നൽകാനാണ് ജലജീവൻ മിഷൻ ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്തും സ്റ്റാൻഡിംഗ് കമ്മിറ്റിയുമാകും പദ്ധതി നടത്തിപ്പിന് നേതൃത്വം നൽകേണ്ടത്. ലൈഫ് മിഷൻ…

Read More

എൻഐഎക്ക് അന്വേഷിച്ച് എവിടെ വേണമെങ്കിലും എത്താം; ആർക്കാണിത്ര വേവലാതിയെന്ന് മുഖ്യമന്ത്രി

മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം മികച്ച രീതിയിൽ നടക്കുകയാണ്. അവർക്ക് അന്വേഷിച്ച് എവിടെ വേണമെങ്കിലും എത്താം. അതിൽ ഒരു തരത്തിലുമുള്ള വേവലാതി തനിക്കില്ല മികച്ച രീതിയിൽ അന്വേഷണം മുന്നോട്ടു പോകുകയാണ്. വ്യക്തമായ രീതിയിൽ അന്വേഷണം തുടരുന്നു എന്നതിൽ ആർക്കാണിത്ര വേവലാതി. ആർക്കും എവിടെ വേണമെങ്കിലും അന്വേഷിച്ചെത്താം. എനിക്ക് ഇതിൽ പുതുതായി ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു പ്രൈവസ് വാട്ടേഴ്‌സ് കൂപ്പേഴ്‌സിനെതിരായ നടപടിയിലും മുഖ്യമന്ത്രി പ്രതികരിച്ചു….

Read More

കവളപ്പാറയിലെ ദുരന്തബാധിതർക്ക് ഭൂമിയും വീടും വാങ്ങാൻ സർക്കാരിന്റെ ധനസഹായം

2019ൽ നിലമ്പൂരിലെ കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് ഭൂമി വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം ഭൂമിയും വീടും നഷ്ടപ്പെട്ട 67 പേർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് 4,02,00,000 രൂപ അനുവദിക്കാനാണ് തീരുമാനമായത്. ഓരോ ഗുണഭോക്താവിനും ആറ് ലക്ഷം രൂപ വീതം ലഭിക്കും. ആകെയുള്ള 94 ഗുണഭോക്താക്കൾക്ക് വീട് നിർമിക്കാനും തുക അനുവദിക്കും ഓരോ ഗുണഭോക്താവിനും നാല് ലക്ഷം രൂപ…

Read More