Headlines

Webdesk

4538 പേര്‍ക്ക് ഇന്ന് സംസ്ഥാനത്ത് കോവിഡ്; പരിശോധിച്ചത് 36,027 സാമ്പിളുകള്‍

സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3997 പേർക്കും സമ്പർക്കം വഴിയാണ് രോഗവ്യാപനമുണ്ടായത് രോഗം സ്ഥിരീകരിച്ചവരിൽ 249 പേരുടെ ഉറവിടം വ്യക്തമല്ല. 67 പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗം സ്ഥിരീകരിച്ച ആദ്യ ദിവസം മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 1,79,922 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 57,879 പേരാണ് ചികിത്സയിൽ കഴിയുന്നത്. 20 പേരാണ് ഇന്ന്…

Read More

കൊയിലാണ്ടിയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോഴിക്കോട് കൊയിലാണ്ടിയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ. വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടത്. ഇതേ പ്രദേശത്ത് വാടകക്ക് താമസിക്കുകയായിരുന്ന അബ്ദുള്ള(65), അസ്മ(50) എന്നിവരാണ് മരിച്ചത്.

Read More

അശ്ലീല സംഭാഷകൻ വിജയ് പി നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

അശ്ലീല യൂട്യൂബര്‍ വിജയ് പി. നായര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. നേരത്തെ ഇയാള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനെതിരെ വ്യാപക വിമര്‍ശനം. ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തത്. വിഷയത്തില്‍ ഹൈടെക് സെല്ലിനോട് നിയമോപദേശം തേടാന്‍ തിരുവനന്തപുരം ഡി.സി.പി മ്യൂസിയം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഐ.ടി ആക്ടിന്‍െ്‌റ 67, 67 എ വകുപ്പുകള്‍ കൂടി ചുമത്താമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്. വിജയ് പി. നായരുടെ പരാതിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി…

Read More

മലയാറ്റൂർ സ്‌ഫോടനം: പാറമട മാനേജർ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ

എറണാകുളം മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പൊലീസ് മൂന്നു പേരെക്കൂടി അറസ്റ്റു ചെയ്തു. വിജയ പാറമട മാനേജർ ഷിജിൽ, എം.ഡി. ദീപക്, സാബു എന്നിവരാണ് കാലടി പൊലീസിന്റെ പിടിയിലായത്. പാറമട ഉടമ ബെന്നിയെ ബംഗളൂരുവിലേക്ക് കടക്കാൻ സഹായിച്ചവരാണ് ദീപകും സാബുവും. വിജയ പാറമട ഉടമ ബെന്നി പുത്തേൻ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിൽ നിന്ന് പിടിയിലായത്. ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. കാലടി സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. പാറമടയോട് ചേർന്ന് വെടിമരുന്ന്…

Read More

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ മുഖ്യസാക്ഷിക്ക് ഭീഷണിയെന്ന് പരാതി; പോലീസ് കേസെടുത്തു

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയെന്ന് മുഖ്യസാക്ഷിയുടെ പരാതി. വിപിൻ ലാൽ ആണ് പോലീസിൽ പരാതി നൽകിയത്. ഫോൺ വഴിയും കത്തിലൂടെയും ഭീഷണി വന്നതായി പോലീസിൽ നൽകിയ പരാതിയിൽ വിപിൻലാൽ പറയുന്നു. വിപിൻലാലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ആരെയും പ്രതി ചേർക്കാതെയാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തൽ, വ്യാജ മൊഴി നൽകാൻ പ്രേരിപ്പിക്കൽ എന്നിവയടക്കമുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.

Read More

കോവിഡ്-19 നമ്മളെ കൊല്ലുന്നില്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം കൊല്ലും: ലോക നേതാക്കള്‍

ന്യൂയോര്‍ക്ക്: കോവിഡ് -19 നമ്മളെ കൊല്ലുന്നില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം കൊല്ലുമെന്ന് ചില ലോക നേതാക്കൾ ഈ ആഴ്ച നടന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക യോഗത്തിൽ മുന്നറിയിപ്പ് നൽകി. സൈബീരിയയിൽ ഈ വർഷം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഹിമപിണ്ഡത്തിന്റെ വലിയൊരു ഭാഗം ഗ്രീൻ‌ലാൻഡിലും കാനഡയിലും കടലിൽ പതിച്ചു. അത്തരമൊരു സാഹചര്യത്തിൽ, ‘ കാലാവസ്ഥാ വ്യതിയാനത്തിന് വാക്സിൻ ഇല്ലെന്ന് വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ് നല്‍കി. അമേരിക്കയിലെ കാട്ടുതീയെ പരാമർശിച്ച് ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനാമരാമ പറഞ്ഞത്, “ഞങ്ങൾ പരിസ്ഥിതി നാശത്തിന്റെ…

Read More

ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും; കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം

ശബരിമലയിൽ മണ്ഡലകാലത്ത് ഭക്തർക്ക് ദർശനം അനുവദിക്കാൻ തീരുമാനം. കൊവിഡ് പ്രോട്ടോക്കൾ പാലിച്ചാകും ഭക്തരെ പ്രവേശിപ്പിക്കുക. ഇതിനായുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ രൂപീകരിക്കാനും തീരുമാനമായി. വെർച്വൽ ക്യൂ വഴിയാകും പ്രവേശനം അനുവദിക്കുക. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും പ്രവേശിപ്പിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. അതേസമയം നടപന്തലിൽ വിരി വെക്കാൻ ആരെയും അനുവദിക്കില്ല. രാത്രി തങ്ങുന്നതിനും അനുവാദമില്ല

Read More

ലോകത്ത് കോവിഡ് ബാധിതര്‍ 3. 29 കോടി കടന്നു; മരണം 10 ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് വ്യാപനം വര്‍ധിച്ചു വരുകയാണ്. രോഗബാധിതര്‍ 3,29,25,668 കടന്നു. ഇതോടെ ആകെ മരണം 9,95,414 ആയി. 2,27,71,206 പേര്‍ രോഗമുക്തി നേടിയത്. അമേരിക്കയിലാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുള്ളത്. 70,93,285 പേരാണ് അമേരിക്കയില്‍ രോഗബാധിതരായിട്ടുള്ളത്. ആകെ മരണം 2,04606 കടന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 59,92,533 രോഗികളാണ് രാജ്യത്ത് ഉള്ളത്. 49,41,628 പേര്‍ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം നിലവില്‍ 9,56,402 ആയി.

Read More

ലോക്ക് ഡൗണ്‍ കാലത്തെ വായ്പാ മോറട്ടോറിയം: പദ്ധതി സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി ഒരാഴ്ച കൂടി സയമം നല്‍കി

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഘട്ടത്തില്‍ വായ്പകളില്‍ മോറട്ടോറിയം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തിന് ഒരാഴ്ച കൂടി സമയമനുവദിച്ചു. സപ്തംബര്‍ 28 എന്ന സമയപരിധി നീട്ടി നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കോടതി സമയപരിധി ഒക്ടോബര്‍ 5ലേക്ക് മാറ്റിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത്് ബാങ്ക് വായ്പകള്‍ അടയ്ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇക്കാലയളവില്‍ പലിശ ഈടാക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളിലാണ് സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് സമയപരിധി നീട്ടിനല്‍കി ഉത്തരവിട്ടത്….

Read More

ഖബര്‍സ്ഥാനിലേക്ക് കൊണ്ടുപോകും വഴി ചേലമ്പ്രയില്‍ കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം തടഞ്ഞു

ചേലേമ്പ്ര: കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് പള്ളി ഖബര്‍സ്ഥാനിലേക്കുള്ള വഴിയില്‍ ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞു. രാമനാട്ടുകര ചേലേമ്പ്ര പഞ്ചായത്തിലെ സ്പിന്നിംഗ് മില്ല് പ്രദേശത്ത് മരിച്ച വയോധികയെ അവരുടെ മഹല്ലായ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ചെമ്മല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലേക്ക് ചേലേമ്പ്ര ഇത്‌ലാംകുന്ന് റോഡിലുടെ കൊണ്ടുപോകും വഴിയാണ് തടഞ്ഞത്. ഖബര്‍ സ്ഥാനിലേക്കുള്ള വഴിയല്ലെന്നും കൊവിഡ് ബാധിച്ച് മരിച്ചവരെ ഇതുവഴി കൊണ്ട് പോകരുതെന്നുമാണ് വഴി തടഞ്ഞവരുടെ ആവശ്യം. കല്ലും മരത്തടിയും കൂട്ടിയിട്ട് വഴി അടയ്ക്കുകയും…

Read More