Webdesk

കൊല്ലത്ത് ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാൾക്ക് കൊവിഡ്; പോലീസ് കേസെടുത്തു

കൊല്ലം അഞ്ചലിൽ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ പകലായിരുന്നു സംഭവം. ആശുപത്രിയിൽ മറ്റ് അസുഖത്തിനായി ചികിത്സക്കെത്തിയതായിരുന്നു ഇയാൾ. എന്നാൽ കൊവിഡ് പരിശോധനക്കായി സ്രവം എടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു ഇതിൽ പ്രകോപിതനായി ഇയാൾ ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ പോലീസ് കേസെടുത്തു. ഇയാളുടെ സ്രവ പരിശോധന ഫലം വന്നപ്പോൾ പോസിറ്റീവാണെന്ന് വ്യക്തമാകുകയായിരുന്നു.

Read More

കാസർകോട് ആരിക്കാടിയിൽ കൊവിഡ് പരിശോധനക്ക് സമ്മതിക്കില്ലെന്ന് നാട്ടുകാർ; ആശങ്കയെന്ന് ആരോഗ്യവകുപ്പ്

കാസർകോട് ആരിക്കാടിയിൽ ആന്റിജൻ പരിശോധനക്ക് ആളുകൾ സഹകരിക്കുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകരുടെ പരാതി. ഇന്ന് സംഘടിപ്പിച്ച പരിശോധനാ ക്യാമ്പിൽ പങ്കെടുത്തത് രണ്ട് പേർ മാത്രമാണ്. ചൊവ്വാഴ്ച ഇവിടെ 100 പേരെ പരിശോധിച്ചതിൽ 21 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ 21 പേരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ടവരാണ് പരിശോധനയുമായി സഹകരിക്കാത്തത്. ഇത് വലിയ ആശങ്കയുണ്ടാക്കുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു. പരിശോധനയുമായി സഹകരിച്ചില്ലെങ്കിൽ രോഗവ്യാപനമുണ്ടാകുകയും സമൂഹവ്യാപനത്തിലേക്ക് എത്താനും സാധ്യതയുണ്ട്. തങ്ങൾക്ക് ലക്ഷണമില്ലെന്നും അതിനാൽ പരിശോധന ആവശ്യമില്ലെന്നുമാണ് ജനങ്ങളുടെ പ്രതികരണം

Read More

വയനാട്ടിൽ 15 പേര്‍ക്ക് കൂടി കോവിഡ്; 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 21 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ:ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ രോഗമുക്തരായി. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 339 ആയി. ഇതില്‍ 157 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 181 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 176 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നു. നാദാപുരത്ത്…

Read More

സംസ്ഥാനത്ത് 885 പേര്‍ക്കു കൂടി കോവിഡ്; 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗബാധിതരായവരേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണം ഇന്ന് കൂടുതലാണ്. 968 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. ഇന്ന് രോഗം സ്ഥിരീകരിച്ച 885 പേരിൽ 724 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇതിൽ ഉറവിടമറിയാത്ത 56 പേരുമുണ്ട് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 68 പേർക്കും 24 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി…

Read More

സ്വപ്‌നയുടെ ലോക്കറിൽ നിന്ന് ഒരു കോടി രൂപയും സ്വർണവും കണ്ടെത്തി; ഷെയ്ഖ് നൽകിയ സമ്മാനമെന്ന് അഭിഭാഷകൻ

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വർണവും കണ്ടെത്തി. എൻ ഐ എ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് ഇത്രയുമധികം തുകയും സ്വർണവും കണ്ടെത്തിയത്. എന്നാൽ ഷെയ്ഖ് സമ്മാനമായി നൽകിയതാണ് ഇവയെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവുമാണ് കണ്ടെത്തിയത്. ഇത്രയുമധികം സ്വത്ത് ഇവരുടെ അക്കൗണ്ടിൽ കണ്ടെത്തുക അസ്വാഭാവികമാണെന്ന് എൻ ഐ എ ചൂണ്ടിക്കാട്ടി. പണത്തിന്റെ സ്രോതസ്സ് കണ്ടെത്തേണ്ടതുണ്ട്….

Read More

സ്വപ്‌നയുടെയും സന്ദീപിന്റെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി; പ്രതികളെ അടുത്ത 21 വരെ റിമാൻഡ് ചെയ്തു

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. എൻ ഐ എ കോടതിയിൽ വെച്ചാണ് രണ്ട് പ്രതികളുടെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. എൻ ഐ എയുടെ കസ്റ്റഡിയിലായിരുന്നു രണ്ട് പ്രതികളും. ഇരുവരുടെയും റിമാൻഡ് കാലാവധി അടുത്ത മാസം 21 വരെ നീട്ടിയിട്ടുണ്ട്. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ് തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കും. അതേസമയം സ്വപ്‌ന സുരേഷ് നൽകിയ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിച്ചില്ല. ഇത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും തീവ്രവാദ…

Read More

കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനോട് യോജിപ്പില്ല; നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോ​ഗത്തിന് മുമ്പ് തന്നെ തന്റെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ വീണ്ടും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഈ നിലപാട് വ്യക്തമാക്കുമെന്നും ചെന്നിത്തല കൂട്ടിചേർത്തു. കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം ഉയരുമ്പേൾ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കിയത്. രോഗവ്യാപനം ഉള്ള മേഖലകളിൽ നിയന്ത്രണം…

Read More

മാനന്തവാടി നഗരസഭയിലെ ഈ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

മാനന്തവാടി നഗരസഭയിലെ 11, 13, 14,ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി മാനന്തവാടി നഗരസഭ അറിയിക്കുന്നു. എന്നാൽ വാർഡ് 29 (പരിയാരം) കണ്ടെയ്ൻമെന്റ് സോണായി തുടരും.

Read More

എക്‌സ്‌പോ 2020: ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ കമ്മീഷണര്‍ ജനറലുമാര്‍ സംസാരിക്കുന്നു

ലോകം അഭൂതപൂര്‍വ്വമായ ആരോഗ്യ പ്രതിസന്ധി നേരിടുമ്പോഴും ദുബൈ എക്‌സ്‌പോ 2020ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ‘മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു’ എന്ന പ്രമേയത്തിലുള്ള എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ നൂതനവും സൃഷ്ടിപരവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. ഈയവസരത്തില്‍ ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ കമ്മീഷണര്‍ ജനറലുമാരായ ശൈഖ മായ് ബിന്‍ത് മുഹമ്മദ് അല്‍ ഖലീഫ, പൗലോ ഗ്ലിസെന്റി, അഡ്രിയാന്‍ മാലിനോവ്‌സ്‌കി, യൂംഗ് ഓ വോന്‍ എന്നിവര്‍ സംസാരിക്കുന്നു. യുംഗ് ഓ വോന്‍: രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര…

Read More

കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചത് ചിമ്പാന്‍സികളില്‍ പനിയുണ്ടാക്കുന്ന അഡിനോ വൈറസ് ഉപയോഗിച്ച്

ലണ്ടന്‍: ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച കോവിഡ് പരീക്ഷണ വാക്‌സിന്‍ ചിമ്പാന്‍സികളില്‍ പനിയുണ്ടാക്കുന്ന അഡിനോ വൈറസ്’ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ഗവേഷകര്‍ രഹസ്യമാക്കി വച്ച വിവരങ്ങളാണ് പുറത്ത് വന്നത്. ഓക്സ്ഫഡ് സര്‍വകലാശാല നടത്തിയ പരീക്ഷണത്തിലാണ് ചിമ്പാന്‍സികളില്‍ പനിയുണ്ടാക്കുന്ന അഡിനോ വൈറസ്’ ഉപയോഗിച്ചിരിക്കുന്നത്. അഡിനോ വൈറസിന്റെ രോഗം പകര്‍ത്താനുള്ള ശേഷി ഇല്ലാതാക്കി, ഇതിലേക്കു കോവിഡ് 19 വൈറസിന്റെ സ്പൈക് പ്രോട്ടീന്‍ ഉണ്ടാക്കുന്ന ജനിതക വസ്തു കൂടി ചേര്‍ത്താണ് വാക്സിന്‍ തയാറാക്കിയിട്ടുള്ളത്. ഇതു സ്വീകര്‍ത്താവിന്റെ ശരീരത്തിലെത്തുന്നതോടെ കൊറോണ വൈറസ് ആണെന്നു തെറ്റിദ്ധരിച്ച്…

Read More