Headlines

Webdesk

പ്രതിദിനം ഇരുപതിനായിരം പേർക്ക് ഉംറ ചെയ്യാൻ അനുമതി നൽകുമെന്ന് സൗദി

പുതിയ ഹിജ്റ വർഷാരംഭം മുതൽ ദിവസവും 20,000 പേർക്ക് ഉംറ ചെയ്യാൻ അനുമതി നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ആഭ്യന്തര തീർഥാടകർക്ക് പുറമെ വിദേശത്ത് നിന്നെത്തുന്നവർക്കും ഉംറ നിർവഹിക്കാനും അവസരമൊരുക്കും. രാജ്യത്തേക്ക് യാത്രാവിലക്കില്ലാത്ത ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് ഉംറ തീർഥാടനത്തിന് അനുമതിയുണ്ടാകുക. ഇവർക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് രാജ്യത്തേക്ക് പ്രവേശിക്കുവാനും ഉംറ നിർവഹിക്കുവാനും അനുവാദം നൽകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് എൻജിനിയർ ഹിശാം സഈദ് പറഞ്ഞു.

Read More

24 മണിക്കൂറിനിടെ 40,134 പേർക്ക് കൂടി കൊവിഡ്; 422 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പകുതിയിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. 422 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,16,95,958 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 36,946 പേർ രോഗമുക്തി നേടി. ഇതിനോടകം 3,08,57,467 പേർ രോഗമുക്തി നേടിയിട്ടുണ്ട്.  

Read More

കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങൾ വീടിനുള്ളിൽ മരിച്ച നിലയിൽ

  കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുവാക്കുളം സ്വദേശികളായ നസീർ, നിസാർ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് സൂചന ക്രെയിൻ സർവീസ് നടത്തിയിരുന്നവരാണ് ഇരുവരും. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് സൂചന.

Read More

വീറോടെ ഇന്ത്യ: ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾ ഒളിമ്പിക്‌സ് ഹോക്കി സെമിയിൽ

  ടോക്യോ ഒളിമ്പിക്‌സ് വനിത ഹോക്കിയിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. ചരിത്രത്തിലാദ്യമായാണ് വനിതാ ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക്‌സ് സെമിയിൽ പ്രവേശിക്കുന്നത്. ക്വാർട്ടറിൽ ലോക രണ്ടാം നമ്പറുകാരായ ഓസ്‌ട്രേലിയയെ എകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ഇന്ത്യ സെമിയിൽ കടന്നത് മത്സരത്തിന്റെ രണ്ടാം ക്വാർട്ടറിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. 22ാം മിനിറ്റിൽ നേടിയ പെനാൽറ്റി കോർണർ വലയിലേക്ക് എത്തിക്കുകയായിരുന്നു. മത്സരാവസാനം വരെ ഈ ലീഡ് ഇന്ത്യ സൂക്ഷിക്കുകയും ചെയ്തു. 2016 റിയോ ഒളിമ്പിക്‌സിൽ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ….

Read More

കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിന്റെ ജാമ്യാപേക്ഷയെ കേരളം എതിർക്കും

  കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷയെ കേരളം എതിർക്കും. സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഹരിൻ പി റാവൽ ഹാജരായേക്കും. അതേസമയം റോബിനെ വിവാഹം കഴിക്കണമെന്ന ഇരയുടെ ആവശ്യത്തെ കേരളാ സർക്കാർ എതിർത്തേക്കില്ല താൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം നൽകണമെന്ന വാദമാണ് റോബിൻ വടക്കുംചേരി മുന്നോട്ടുവെക്കുന്നത്. ജാമ്യം ലഭിക്കാനുള്ള ഇയാളുടെ ഈ നടപടിയെ കേരളാ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഇരയും റോബിനെ വിവാഹം…

Read More

ടോക്യോ ഒളിമ്പിക്‌സ്: വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്

  ടോക്യോ ഒളിമ്പിക്‌സിൽ വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്. ഹീറ്റ്‌സിൽ ഏഴാമതായാണ് ദ്യുതി ഫിനിഷ് ചെയ്തത്. 23.85 സെക്കൻഡിലാണ് ദ്യുതി ഓടിയെത്തിയത്. അമേരിക്കൻ താരം ജെന്ന പ്രാൻഡിയും ഗാബി തോമസും സെമിയിൽ പ്രവേശിച്ചു. വനിതകളുടെ 200 മീറ്റർ ഹർഡിൽസിൽ അമേരിക്കയുടെ കെന്നി ഹാരിസൺ സെമിയിൽ കടന്നു.

Read More

ദുരിതകാലത്ത് ഇരുട്ടിടയും: പാചക വാതക വില വീണ്ടുമുയർത്തി

  പാചക വാതക വില വീണ്ടും ഉയർത്തി. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 72.50 രൂപ വർധിപ്പിച്ചു. ഇതോടെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 1623 രൂപയായി. വീട്ടാവശ്യങ്ങൾക്കുള്ള വാചക വാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഈ വർഷം മാത്രം 303 രൂപയുടെ വർധനവാണ് പാചകവാതകത്തിനുണ്ടായിരിക്കുന്നത്. ജുലൈ ഒന്നിനും നേരത്തെ പാചകവാതകത്തിന് വില വർധിപ്പിച്ചിരുന്നു.

Read More

ബീനാച്ചി പനമരം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു

പനമരം: ബീനാച്ചി പനമരം റൂട്ടിൽ ഫോറസ്റ്റ് ലെ വൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. സുൽത്താൻ ബത്തേരി അഗ്നിരക്ഷാ സേന അംഗങ്ങൾ വന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ, സീനിയർ ഫയർ ഓഫീസർ ജോസഫ്. ഐ, ഫയർ ഓഫീസർമാരായ കെ. എ സിജു,അജിൽ. കെ ബേസിൽ ജോസ്, സുഭാഷ്. പി, കിരൺകുമാർ, രമേശ്.കെ. എസ്, ഹോം ഗാർഡ് എം. ടി രാജു എന്നിവർ നേതൃത്വം നൽകി  

Read More

കൊട്ടിയൂർ പീഡനം: വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പ്രതിയും ഇരയും നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കൊട്ടിയൂർ പീഡനക്കേസിൽ പ്രതി റോബിൻ വടക്കുംചേരിയും ഇയാൾ പീഡിപ്പിച്ച ഇരയും നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റോബിനെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്ന് ഇരയും വിവാഹം ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന റോബിനും ആവശ്യപ്പെടുന്നു ഉഭയസമ്മത പ്രകാരമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് കത്തോലിക്ക സഭ മുൻ വൈദികൻ കൂടിയായ റോബിൻ വടക്കുംചേരി പറയുന്നത്. വിവാഹിതരാകണമെന്ന ഇവരുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

Read More

കോഴിക്കോട് രാമനാട്ടുകരയിൽ പിതാവും മകളും തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് രാമനാട്ടുകരയിൽ പിതാവിനെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഒയാസിസിൽ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), ശാരിക(31) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കിടപ്പുമുറികളിലായാണ് ഇരുവരും ഫാനിൽ കെട്ടിത്തൂങ്ങിയത്. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Read More