ലോകത്ത് കോവിഡ് വ്യാപനം വര്‍ധിച്ചു വരുകയാണ്. രോഗബാധിതര്‍ 3,29,25,668 കടന്നു. ഇതോടെ ആകെ മരണം 9,95,414 ആയി. 2,27,71,206 പേര്‍ രോഗമുക്തി നേടിയത്. അമേരിക്കയിലാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുള്ളത്. 70,93,285 പേരാണ് അമേരിക്കയില്‍ രോഗബാധിതരായിട്ടുള്ളത്.
ആകെ മരണം 2,04606 കടന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 59,92,533 രോഗികളാണ് രാജ്യത്ത് ഉള്ളത്. 49,41,628 പേര്‍ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം നിലവില്‍ 9,56,402 ആയി.