പുനര്‍ വിവാഹത്തിന് തടസമാകാതിരിക്കാന്‍ ഭിന്നശേഷിക്കാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ. ബീഹാര്‍ ഹസന്‍പുര്‍ ഖണ്ഡ സ്വദേശിനി ധര്‍മ്മശീല ദേവി എന്ന 23 കാരിയാണ് നാലാം വിവാഹത്തിന് തടസമാകുമെന്ന് കരുതി നാലുവയസുകാരനായ മകനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. സംഭവത്തില്‍ അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.
ഇവരുടെ ആദ്യവിവാഹത്തിലുണ്ടായ മകന്‍ സജന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഊമയായ കുട്ടി ഭാഗികമായി അന്ധനുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് വര്‍ഷം മുമ്ബായിരുന്നു ഭദൗല്‍ സ്വദേശിയായ അരുണ്‍ കുമാര്‍ എന്നയാളുമായി യുവതിയുടെ വിവാഹം. ഒരു വര്‍ഷം കഴിഞ്ഞ് ഇവര്‍ തമ്മില്‍ പിരിഞ്ഞു. അതിനു ശേഷം ഇവര്‍ മറ്റൊരു വിവാഹം ചെയ്തു. എന്നാല്‍ ഇയാള്‍ വൈകാതെ മരിച്ചു. മുസാതഫപുര്‍ സ്വദേശിയെ മൂന്നാമത് വിവാഹം ചെയ്തെങ്കിലും രണ്ട് മാസങ്ങള്‍ക്ക് മുമ്ബ് ഒരു വാഹനാപകടത്തില്‍ ഇയാളും മരിച്ചു. ഇതെ തുടര്‍ന്നാണ് യുവതി വീണ്ടും വിവാഹത്തിനൊരുങ്ങിയത്. എന്നാല്‍ ഭിന്നശേഷിക്കാരനായ മകന്‍ തന്‍റെ ഭാവി ജീവിതത്തിന് ഒരു തടസമാകുമെന്ന് കരുതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു