Headlines

Webdesk

തൊഴുത്തിൽ കെട്ടിയ പശുവിനെ കടുവ കടിച്ചു കൊന്നു

തിരുനെല്ലി പുളിമൂട്കുന്നിൽ കടുവ പശുവിനെ കടിച്ചു കൊന്നു .തൊഴുത്തിൽ കെട്ടിയിരുന്ന കറവപശുവിനേയാണ് കടുവ കടിച്ചു കൊന്നത്. ചൊവ്വാഴ്ച്ച പുലർച്ചേയാ ണ് സംഭവം. കാട്ടികുളം പുളിമൂട് കുന്ന് മേലെ വീട്ടിൽ സുരേഷിൻ്റെ 20 ലിറ്ററോളം പാൽ ലഭിക്കുന്ന പശുവാണ് ചത്തത് ഒരാഴ്ച്ച മുൻപ് പ്രദേശത്ത് തന്നെ കുഞ്ഞ് മോൻ്റെ പശുവിനേയും കടുവ ആക്രമിച്ചിരുന്നു രാത്രിയിൽ വിട്ടുടമ നെൽകൃഷിക്ക് കാവലിന് പോയതിനാൽ സ്ത്രീകൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ കറക്കാൻ തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം കണ്ടത്. ഭീതി പരത്തുന്ന കടുവയെ…

Read More

വയനാട്ടിലെ വെടിവെപ്പില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം: മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവ് ; ജില്ലാ കലക്ടര്‍ അന്വേഷിക്കും

കൽപ്പറ്റ:വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മീന്മുട്ടിക്കു സമീപം പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെപ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 176 പ്രകാരം മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുന്നതിന് വയനാട് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Read More

സുൽത്താൻ ബത്തേരി- ചീരാലിൽ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ഏഴ് പേർക്ക് കൊവിഡ്

ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടത്തിയ ആൻറി ജൻ പരിശോധനയിൽ ഏഴ് പോസിറ്റീവ് .ചീരാൽതാഴത്തൂരി ലെഒരു കുടുംബത്തിൽ അഞ്ച് പേർക്കും. കൊഴുവണ, കൊമ്മാട് എന്നി പ്രദേശങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 87 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.

Read More

കോവിഡ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് എലിപ്പനി മൂലം; കഴിഞ്ഞ പത്ത് മാസത്തിനിടെ മരിച്ചത് 133 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം ഉയരുന്നു. കഴിഞ്ഞ പത്ത് മാസത്തിനിടെ 133 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ എലിപ്പനി ബാധയും മരണ നിരക്കും വളരെ കൂടുതലാണ്. മുന്‍വര്‍ഷം 1211 പേര്‍ക്ക് എലിപ്പനി ബാധിക്കുകയും 57 പേര്‍ മരിക്കുകയും ചെയ്‌തെങ്കില്‍ ഇക്കൊല്ലം നവംബര്‍ ആദ്യവാരംവരെയുള്ള മരണസംഖ്യ 133 ആയി. 109 മരണങ്ങള്‍ എലിപ്പനിയെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചവരാണ്. രോഗം അന്തിമമായി സ്ഥിരീകരിക്കാനുള്ള 1677 പേര്‍ അടക്കം 1930 പേര്‍ക്ക് കഴിഞ്ഞ…

Read More

അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ചില തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ താമസം ഉണ്ടായതിനാലാണ് പട്ടിക വൈകിയതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. സംവരണ വാര്‍ഡുകളുടെ തിരഞ്ഞെടുപ്പില്‍ തര്‍ക്കമുണ്ടായ സ്ഥലങ്ങളില്‍ നറുക്കെടുപ്പിന് പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചു. നറുക്കെടുപ്പ് നാളെ നടക്കും. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് പുനര്‍വിജ്ഞാപനവും നറുക്കെടുപ്പും.    

Read More

ബീഹാറിൽ നേട്ടമുണ്ടാക്കി ഇടതുപാർട്ടികൾ; 19 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു

ബിഹാറിൽ വോട്ടെണ്ണൽ തുടരുമ്പോൾ ഇടതുപാർട്ടികൾ വൻ മുന്നേറ്റമാണുണ്ടാക്കിയത്. 29 ഇടങ്ങളിൽ മത്സരിച്ച ഇടതുപാർട്ടികൾ 19 സീറ്റിൽ മുന്നിട്ട് നിൽക്കുകയാണ്. അതേസമയം 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ആകട്ടെ 21 സീറ്റുകളിൽ മാത്രം മുന്നിട്ട് ദയനീയ പ്രകടനമാണ് കാഴ്ച വെക്കുന്നത്. 19 സീറ്റുകളിൽ മത്സരിച്ച സിപിഐഎംഎൽ 14 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. സിപിഎം രണ്ട് സീറ്റിലും സിപിഐ മൂന്ന് സീറ്റിലും മുന്നിട്ട് നിൽക്കുന്നു. സിപിഎം നാല് സീറ്റിലും സിപഐ 6 സീറ്റിലുമാണ് മത്സരിച്ചത്. മഹാസഖ്യത്തിന്റെ ഭാഗമായിട്ടാണ് ഇടതുപാർട്ടികളും കോൺഗ്രസും…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 38,074 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 448 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,074 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് ശേഷം പ്രതിദിന വർധനവ് വീണ്ടും നാൽപതിനായിരത്തിൽ താഴെ എത്തി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 85,91,731 ആണ് ഒരു ദിവസത്തിനിടെ 448 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,27, 059 കൊവിഡ് മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 42,033 പേർ ഇന്നലെ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 79,59,406 ആയി നിലവിൽ 5,05,265 പേരാണ് ചികിത്സയിൽ കഴിയുന്നത്….

Read More

കോഴിക്കോട് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചട്ടി തൂവകുന്നുമ്മൽ സദാനന്ദന്റെ മകൾ സോന(21)യെയാണ് വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന

Read More

വയനാട്ടിൽ വീണ്ടും കോവിഡ് മരണം

മീനങ്ങാടി കുമ്പളേരി കൊഴാലില്‍ കെ.വി. ജോണ്‍ (81) ആണ് മരിച്ചത്. ഇന്ന് രാവിലെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം 29നാണ് ഇദ്ദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹ സംബന്ധ അസുഖബാധിതനുമായിരുന്നു തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 5.30 യോടെ മരണപ്പെടുകയായിരുന്നു. സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് കത്തീഡ്രലിന്റെ ട്രസ്റ്റി, സെക്രട്ടറി, സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളിലും മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പറായും, സീനിയര്‍ സിറ്റിസണ്‍സ്…

Read More

സ്വർണവില കുത്തനെ കുറഞ്ഞു; പവന് ഇന്ന് 1200 രൂപയുടെ കുറവ്

സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റ ദിവസത്തിനിൽ 1200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയിലെത്തി. 4710 രൂപയാണ് ഗ്രാമിന്റെ വില തിങ്കളാഴ്ച പവന് 38,880 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. നവംബർ ഒന്നിന് സ്വർണവില 37,680 രൂപയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ 1200 രൂപയോളം ഉയർന്നു. ഇത് ഒറ്റ ദിവസം കൊണ്ടു തന്നെ താഴെപോകുകയും ചെയ്തു ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1849.93 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. ഇതാണ് ആഭ്യന്തര വിപണിയിലും…

Read More