Webdesk

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജി (80) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അബൂബക്കറിന് നേരത്തെ ശ്വാസതടസ്സവും, ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

Read More

സ്വർണവിലയിൽ വീണ്ടും കുറവ്; 18 ദിവസത്തിനിടെ 4000 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,000 രൂപയിലെത്തി. കഴിഞ്ഞ 18 ദിവസത്തിനിടെ 4000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 4750 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഓഗസ്റ്റ് 7ന് സ്വർണം എക്കാലത്തെയും ഉയർന്ന നിലവാരമായ 42,000 രൂപയിലെത്തിയിരുന്നു. പിന്നീട് തുടർച്ചയായി കുറവ് രേഖപ്പെടുത്തി.

Read More

സെക്രട്ടേറിയറ്റിലെ തീപിടിത്തം; പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു

സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. എസ് പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഫോറൻസിക് സംഘവും സെക്രട്ടേറിയറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയഗിച്ച പ്രത്യേക ഉദ്യോഗസ്ഥ സംഘവും പരിശോധന നടത്തുകയാണ് എഡിജിപി മനോജ് എബ്രഹാം സെക്രട്ടേറിയറ്റിലെത്തി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തീപിടിത്തം അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലെ അന്വേഷണത്തിന് ദുരന്തനിവാരണ വിഭാഗം കമ്മീഷണർ എ കൗശിക് നേതൃത്വം നൽകും. ഫോറൻസിക് പരിശോധന ഫലവും വേഗത്തിലാക്കും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും…

Read More

കൊവിഡ് രോഗികളുടെ എണ്ണം 32 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 67,151 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 32 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 32,34,475 ആയി ഉയർന്നു. 1059 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ആകെ കൊവിഡ് മരണം 59,449 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 7,07,267 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 24,67,759 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 76.30 ശതമാനമായി ഉയർന്നു മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ…

Read More

യുപിയിൽ 17കാരിയെ പീഡിപ്പിച്ച് കൊന്നു; പത്ത് ദിവസത്തിനിടെ രണ്ടാമത്തെ പീഡന കൊലപാതകം

ഉത്തർപ്രദേശിൽ 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ലഖിംപൂർ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. ടൗണിലേക്ക് സ്‌കോളർഷിപ്പിനായുള്ള ഫോറം പൂരിപ്പിച്ച് നൽകാനായി പോയ പെൺകുട്ടി പിന്നീട് തിരികെ വന്നില്ല. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്ന് 200 മീറ്റർ മാത്രം അകലെ വെള്ളമില്ലാത്ത കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ലഖിംപൂരിൽ തന്നെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ നടക്കുന്ന…

Read More

പെട്ടിമുടി ഉരുൾപൊട്ടലിന് കാരണം മേഘവിസ്‌ഫോടനമെന്ന് സൂചന; ഒരാഴ്ചക്കിടെ ലഭിച്ചത് ഒരു വർഷം ലഭിക്കേണ്ട മഴ

ഇടുക്കി രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിന് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധർ. ഓഗസ്റ്റ് ആദ്യവാരം രണ്ടായിരം മില്ലിമീറ്റർ മഴയാണ് പെട്ടിമുടിയിൽ പെയ്തത്. സമീപത്തെ മലയിൽ നിന്നും വെള്ളം കൂടി കുത്തിയൊലിച്ചു വന്നതോടെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. ഉരുൾപൊട്ടലുണ്ടായ ഓഗസ്റ്റ് ആറിന് പെട്ടിമുടിയിൽ പെയ്തത് 612 മില്ലി മീറ്റർ മഴയാണ്. ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ 2147 മില്ലി മീറ്റർ മഴ ലഭിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഈ മേഖലയിൽ ഇത്രയും മഴ ലഭിക്കുന്നത്. ശരാശരി ഒരു വർഷം കിട്ടേണ്ട മഴ ഒറ്റയാഴ്ച കൊണ്ട്…

Read More

ബാഴ്‌സലോണയുമായുള്ള ബന്ധം മെസി അവസാനിപ്പിക്കുന്നു; വരാനുള്ളത് ഔദ്യോഗിക സ്ഥിരീകരണം മാത്രം

ബാഴ്‌സലോണയുമായുള്ള 19 വർഷം നീണ്ടുനിന്ന ബന്ധം ലയണൽ മെസി അവസാനിപ്പിക്കുന്നു. ഇന്നലെ ചേർന്ന ബോർഡ് യോഗത്തിൽ ക്ലബ്ബിനൊപ്പം തുടരാനാഗ്രഹമില്ലെന്ന് മെസി ഫാക്‌സ് സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. മെസിയുടെ ആഗ്രഹം ക്ലബ് അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം വിഷയത്തിൽ ബാഴ്‌സലോണ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. ബാഴ്‌സലോണ വിടാനുള്ള മെസ്സിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻതാരം കാർലസ് പുയോൾ രംഗത്തുവന്നു. പുയോളിന്റെ ട്വീറ്റിന് സുവാരസ് പ്രതികരണവും ഇട്ടതോടെ മെസ്സിയുടെ വിടവാങ്ങൽ ഏറെക്കുറെ സ്ഥിരീകരിച്ച മട്ടാണ്. സീസണിൽ ഒരു കിരീടം പോലും നേടാൻ ബാഴ്‌സലോണക്ക് സാധിച്ചിരുന്നില്ല….

Read More

പെട്ടിമുടി ദുരന്തം; തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു

ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിവന്ന തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. എന്‍.ഡി.ആര്‍.എഫ് സംഘം ഇന്ന് മടങ്ങും. വരും ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായാല്‍ നാട്ടുകാരുടെ സഹകരണത്തോടെ തെരച്ചില്‍ നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍ നടന്നത്. എന്നാൽ ആരെയും കണ്ടെത്താനായില്ല. കാണാതായവരുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളും പൂർണമായും പരിശോധന പൂർത്തിയാക്കിയാണ് തിരച്ചിൽ അവസാനിപ്പിച്ചതെന്ന് കലക്ടര്‍…

Read More

വയനാട് ചുരത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

കൽപ്പറ്റ. :വയനാട് ചുരത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ചുരത്തിലെ ചിപ്പിലിത്തോടിനു സമീപത്തായിട്ടാണ് ടിപ്പർ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനായ ചിപ്പിലിത്തോട് സ്വദേശി ആൽബിന് കൈക്ക് സാരമായി പരിക്ക് പറ്റിയിട്ടുണ്ട്.പരിക്കേറ്റ ആൽബിനെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

നിര്യാതനായി

പൂനൂർ:കാന്തപുരം മംഗലത്ത് യൂസഫ് മാസ്റ്റർ (68) നിര്യാതനായി.കരുവഞ്ചേരി എ യു പി സ്ക്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സജ്ന,സജീർ,ഷഹ് ന. മരുമക്കൾ: സിറാജുദ്ദീൻ പന്നിക്കോട്ടൂർ (അധ്യാപകൻ,പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂൾ), ലുബ്ന കൂട്ടാലിട, ഫെബിൻ സാബിഖ് കാടാമ്പുഴ. സഹോദരങ്ങൾ: പരേതയായ കുഞ്ഞായിശ പന്നൂർ, പാത്തുമ്മ തലയാട്, എം അബൂബക്കർ മാസ്റ്റർ എം എം പറമ്പിൽ.

Read More