Webdesk

24 മണിക്കൂറിനിടെ രാജ്യത്ത് 50,357 പേർക്ക് കൂടി കൊവിഡ്; 577 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,357 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 84.62 ലക്ഷമായി ഉയർന്നു. ഒരു ദിവസത്തിനിടെ കേസുകളുടെ എണ്ണത്തിൽ 4141 എണ്ണത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്   577 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. ഇതിനോടകം 1,25,562 പേർ കൊവിഡ് ബാധിതരായി മരിച്ചു. ലോകത്ത് തന്നെ കൊവിഡ് മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ രാജ്യങ്ങളാണ് മുന്നിൽ 84,62,081 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ…

Read More

15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോ റിക്ഷകൾക്ക് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തുന്നു

സംസ്ഥാനത്ത് പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്ക് നിരോധനമേർപ്പെടുത്തുന്നു. കേരളാ മോട്ടോർ വാഹനചട്ടം സർക്കാർ ഭേദഗതി ചെയ്തതായാണ് റിപ്പോർട്ട്. 2021 ജനുവരി മുതൽ ഇത്തരം ഓട്ടോ റിക്ഷകൾക്ക് റോഡിൽ ഇറങ്ങാൻ സാധിക്കില്ല. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷകൾക്കായിരിക്കും നിയമം ബാധകമാകുക. പ്രകൃതി സൗഹാർദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയേക്കും.   15 വർഷത്തിലധികം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഇലക്ട്രിക്, സി എൻ ജി, എൽ പി ജി,…

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 4 പൂര്‍ണ്ണമായും വാര്‍ഡ് 1 ലെ കോളേരി പാടി, കോളേരി എസ്‌റ്റേറ്റ് ഇതിന് 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും വാര്‍ഡ് 2 ല്‍ മേലെ അരപ്പറ്റവയല്‍ ഭാഗവും വാര്‍ഡ് 3 ല്‍ റിപ്പണ്‍ 9 ശിവക്ഷേത്രം മുതല്‍ തലക്കല്‍ ടൗണ്‍ വരെയുള്ള പ്രദേശവും വാര്‍ഡ് 10 ല്‍ തലക്കല്‍ ഗ്രൗണ്ട് മുതല്‍ രണ്ടാം നമ്പര്‍ വരെയുള്ള പ്രദേശവും നെന്‍മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 ലെ താഴത്തൂര്‍ മാടക്കര റോഡില്‍ കൊമ്മാട്…

Read More

ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും; എൻ സി ബിയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും

ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണിമിടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ബിനീഷിനെ ഇ ഡി ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ എട്ട് ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടര വരെ നീണ്ടിരുന്നു. തിരുവനന്തപുരത്തെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിൽ നിന്ന് ലഭിച്ച വിവരങ്ങളിലും വിശദീകരണം തേടി. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് ബിനീഷിന്റെ കസ്റ്റഡി…

Read More

ബാലുശ്ശേരിയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് ബാലുശ്ശേരിയിൽ നേപ്പാൾ ദമ്പതികളുടെ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷ്(32)ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസ് സ്‌റ്റേഷന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചതായാണ് വിവരം   രതീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ല. ബുധനാഴ്ച രാത്രിയാണ് രതീഷിന്റെ ക്രൂരത പുറത്തുവന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം ആറ് വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്…

Read More

ബിഹാറിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; മുസ്ലിം, പിന്നാക്ക വിഭാഗം വോട്ടുകൾ നിർണായകമാകും

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് ഇന്ന്. രാവിലെ ഏഴ് മണി മുതൽ പോളിംഗ് ആരംഭിച്ചു. 78 മണ്ഡലങ്ങളിലായി 1204 സ്ഥാനാർഥികളാണ് അവസാന ഘട്ട മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ജെഡിയു 37 ഇടത്തും ആർ ജെ ഡി 46 ഇടത്തും ബിജെപി 35 ഇടത്തും കോൺഗ്രസ് 25 ഇടത്തും ഇടതുപാർട്ടികൾ 7 സീറ്റുകളിലും മത്സരിക്കുന്നു. മുസ്ലിം, പിന്നാക്ക വോട്ടുകളാണ് അവസാന ഘട്ടത്തിൽ നിർണായകമാകുന്നത്. സീമാഞ്ചൽ, മിഥിലാഞ്ചൽ, ചമ്പാരൻ മേഖലകളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബർ 28, നവംബർ 3…

Read More

വിജയത്തിന് അരികെ ജോ ബൈഡൻ, ജോർജിയയിൽ റീ കൗണ്ടിംഗ്; ജയിച്ചെന്ന് കരുതേണ്ടെന്ന് ട്രംപിന്റെ ഭീഷണി

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ ചുമതലയെടുക്കാൻ ഇനി സാങ്കേതിക താമസം മാത്രം. ജോർജിയയിലും പെൻസിൽവാനിയയിലും നെവാഡയിലും ബൈഡൻ ലീഡുറപ്പിച്ചു. ഇതോടെ കേവല ഭൂരിപക്ഷമായ 270 ഇലക്ടറൽ സീറ്റെന്നത് ബൈഡൻ നിസാരമായി മറികടക്കുമെന്ന് ഉറപ്പായി. നിലവിൽ 264 സീറ്റുകളിൽ ബൈഡൻ വിജയമുറപ്പിച്ചിരുന്നു. നെവാഡയിലെ ആറ് സീറ്റുകൾ കൂടിയായാൽ തന്നെ ബൈഡന് പ്രസിഡന്റാകാം. ഡൊണാൾഡ് ട്രംപിന് 214 വോട്ടുകളാണുള്ളത്. നിലവിലെ ലീഡ് നിലനിർത്തിയാൽ ബൈഡന് 306 ഇലക്ടറൽ വോട്ടുകൾ ലഭിക്കും. ജോർജിയയിൽ 99 ശതമാനം വോട്ടെണ്ണിയപ്പോൾ ട്രംപിനെ അട്ടിമറിച്ച്…

Read More

ബസുകളുടെ വാഹനനികുതി; അൻപത് ശതമാനം ഇളവ് അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളുടെ വാഹന നികുതിയില്‍ അന്‍പത് ശതമാനം ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞതിനെത്തുടർന്നുള്ള ബസുകളുടെ വരുമാന നഷ്ടം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ തീരുമാനം. ബാക്കി വരുന്ന 50 ശതമാനം നികുതി അടക്കാനുള്ള സമയപരിധിയും നീട്ടി നല്‍കി. സ്റ്റേജ് ക്യാരേജുകള്‍ക്ക് ഡിസംബര്‍ 31 വരെയും, കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്ക് നവംബര്‍ 30 വരെയും സമയം അനുവദിച്ചു.  

Read More

ശബരിമല മണ്ഡല മകരവിളക്കിന് രണ്ടു പ്രധാന പാതകളിലൂടെ മാത്രം തീര്‍ത്ഥാടകര്‍ക്ക് അനുമതി

ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീര്‍ത്ഥാടര്‍ക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര – പമ്പ, എരുമേലി – പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. ശബരിമലയിലേക്കെത്തുന്നതിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ 24 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തീര്‍ത്ഥാടര്‍ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ്…

Read More

കൊവിഡ് മഹാമാരി അവസാനിച്ചാൽ ഉടൻ രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും: അമിത്ഷാ

കൊല്‍ക്കത്ത: കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാവുകയും അവസാനിക്കുകയും ചെയ്താല്‍ പൗരത്വ (ഭേദഗതി) നിയമം രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.   അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ രണ്ട് ദിവസത്തെ പര്യടനത്തിലായിരുന്നു ഷാ. ‘പൗരത്വ നിയമം നടപ്പാക്കുകയും അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കുകയും ചെയ്യും. ഇത് കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ അത് നടക്കും. നിയമം നിലവിലുണ്ട്,’ അമിത് ഷാ പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ മതപരമായ പീഡനങ്ങള്‍ നേരിട്ടവരെ സഹായിക്കാന്‍ മാത്രമാണ്…

Read More