1199 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കായി 2.71 കോടി വോട്ടർമാർ; കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ട്
1200 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് 1199 എണ്ണത്തിലും മട്ടന്നൂർ നഗരസഭ ഒഴിച്ച് മറ്റെല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളിലും നവംബർ 11ന് തന്നെ കാലാവധി അവസാനിച്ചിരുന്നു. കൊവിഡിനെ തുടർന്ന് നീണ്ടുപോയ തെരഞ്ഞെടുപ്പാണ് ഡിസംബറിൽ മൂന്ന് ഘട്ടമായി നടത്താൻ തീരുമാനമായത്. 1199 തദ്ദേശഭരണ സ്ഥാപനങ്ങളിൽ 941 എണ്ണം ഗ്രാമ പഞ്ചായത്തുകളാണ്. 152 ബ്ലോക്ക് പഞ്ചായത്തുകളും 86 മുൻസിപ്പാലിറ്റികളും ആറ് കോർപറേഷനുകളുമുണ്ട്. ഗ്രാമപഞ്ചായത്തിൽ 15,962 വാർഡുകളും ബ്ലോക്ക് പഞ്ചായത്തിൽ 2080 വാർഡുകളും 14 ജില്ലാ പഞ്ചായത്തുകളിലായി…