Webdesk

സംസ്ഥാനത്ത് പുതുതായി 23 ഹോട്ട് സ്‌പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ എടത്തിരുത്തി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), എടവിലങ്ങ് (എല്ലാ വാര്‍ഡുകളും) ആളൂര്‍ (സബ് വാര്‍ഡ് 20), എരുമപ്പെട്ടി (സബ് വാര്‍ഡ് 15, 16), ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (33, 34), മതിലകം (സബ് വാര്‍ഡ് 6), കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (2, 15), അയര്‍ക്കുന്നം (7), തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് (4, 5, 15), ആര്യങ്കോട് (1, 15, 16), വെള്ളനാട് (14), വയനാട് ജില്ലയിലെ വെള്ളമുണ്ട (10,…

Read More

കോഴിക്കോട് ജില്ലയിൽ 119 പേർക്ക് കോവിഡ് രോഗമുക്തി 13

ജില്ലയില്‍ ഇന്ന് 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ട് പേർക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറ് പേർക്കുമാണ് പോസിറ്റീവ് ആയത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 93 പേർക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 41 പേര്‍ക്കും നടുവണ്ണൂരിൽ 9 പേര്‍ക്കും രോഗം ബാധിച്ചു. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1462 ആയി….

Read More

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നിയമസഭാ സമ്മേളനം നാളെ

തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നാളെ നിയമസഭയിൽ നടക്കും. എൽഡിഎഫിനു വേണ്ടി എം.വി ശ്രേയാംസ് കുമാറും യു ഡി എഫിനു വേണ്ടി ലാൽ വർഗീസ് കല്പകവാടിയും മത്സരിക്കും. സഭയിലെ അംഗബലം അനുസരിച്ച് എൽ ഡി എഫ് സ്ഥാനാർഥിയുടെ ജയം ഉറപ്പാണ്. എം പി വീരേന്ദ്രകുമാർ അന്തരിച്ച ഒഴിവിലാണ് സംസ്ഥാനത്ത് രാജ്യസഭാ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. എൽ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. യുഡിഎഫ് സ്ഥാനാർഥി ലാൽ വർഗീസ് കൽപ്പകവാടി കർഷക കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ്….

Read More

സിനിമാ- സീരിയൽ ചിത്രീകരണത്തിന് കേന്ദ്ര സർക്കാർ അനുമതി

ന്യൂഡൽഹി: സിനിമാ- സീരിയൽ ചിത്രീകരണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിംഗ് നടത്താമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ഷൂട്ടിംഗ് മാസ്‌കും സാമൂഹിക അകലവും കർശനമായി പാലിച്ചാവണമെന്നും നിര്‍ദേശം.സന്ദർശകരോ കാഴ്ചക്കാരോ ഷൂട്ടിംഗ് ലൊക്കേഷനിൽ പാടില്ല. സെറ്റുകൾ, മേക്കപ്പ് റൂമുകൾ, വാനിറ്റി വാനുകൾ, ശുചിമുറികൾ എന്നിവ ദൈനംദിന ശുചീകരണത്തിന് വിധേയമാക്കണം. കൈ കഴുകാനും സാനിറ്റൈസ് ചെയ്യാനും സെറ്റിൽ സൗകര്യം വേണമെന്നും ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നും നിർദേശത്തിലുണ്ട്. സെറ്റിനുള്ളിൽ തുപ്പാൻ പാടില്ല,…

Read More

മോശം കാലാവസ്ഥ :പെട്ടിമുടിയിൽ തെരച്ചിൽ രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു

ഇടുക്കി: മോശം കാലാവസ്ഥയെ തുടർന്നു പെട്ടിമുടിയിൽ രണ്ടു ദിവസത്തേക്ക് തെരച്ചിൽ നിർത്തി വച്ചു.മോശം കാലാവസ്ഥയും വനമേഖലയിൽ തെരച്ചിൽ നടത്താനുള്ള അസൗകര്യവുമാണ് തിരിച്ചടിയാകുന്നത്. നാളെ പ്രത്യേക സംഘം സ്ഥലം സന്ദർശിച്ച് തുടർന്നുള്ള തിരച്ചിൽ ഏത് രീതിയിൽ വേണമെന്ന രൂപരേഖ തയ്യാറാക്കും. ഇതിന് ശേഷമാകും തെരച്ചിൽ പുനഃരാരംഭിക്കുക. മൂന്നാറിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ദുരന്തത്തിൽപ്പെട്ട അഞ്ചുപേരെ ഇനി കണ്ടെത്താനുണ്ട്.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായിരുന്നില്ല. കാണാതായവർക്കായി ഇതിനോടകം പരമാവധി മേഖലയിൽ തെരച്ചിൽ നടത്തിയെന്നാണ് അധികൃതർ പറയുന്നത്

Read More

ഇന്ന് 1908 പേർക്ക് കൊവിഡ്, 1718 പേർക്ക് സമ്പർക്കത്തിലൂടെ; 1110 പേർക്ക് രോഗമുക്തി

1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും,…

Read More

വയനാട്ടിൽ 10 പേര്‍ക്ക് കൂടി കോവിഡ്; 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ: 39 പേര്‍ക്ക് രോഗ മുക്തി

വയനാട്ടിൽ 10 പേര്‍ക്ക് കൂടി കോവിഡ്; 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ: 39 പേര്‍ക്ക് രോഗ മുക്ത വയനാട് ജില്ലയില്‍ ഇന്ന് (23.08.20) 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 39 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1306…

Read More

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. തെലങ്കാനയിൽ രോഗികൾ ഒരു ലക്ഷം കടന്നു അതിവേഗമാണ് രാജ്യത്തെ കൊവിഡ് വ്യാപനം നടക്കുന്നത്. നിലവില്‍ 30 ലക്ഷത്തിനടുത്താണ് കൊവിഡ് രോഗബാധിതരുള്ളത് .ഓഗസ്റ്റ് 21നാണ് രോഗബാധിതരുടെ എണ്ണം 29 ലക്ഷം കടന്നത്. തുടർച്ചയായ മൂന്നാം ദിവസവും മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ 14,000 ന് മുകളിൽ കടന്നു. 24 മണിക്കൂറിനിടെ 14,492 പോസിറ്റീവ് കേസുകൾ. 297 മരണം. ആകെ കൊവിഡ് ബാധിതരുടെ എണ്ണം…

Read More

രാജ്യത്ത് 73 ദിവസത്തിനകം കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

രാജ്യത്ത് 73 ദിവസത്തിനകം കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യഓക്സ്ഫഡ്സർവ്വകലാശാലയും ആസ്ട്ര സെനേകയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിനായ ‘കൊവിഷീൽഡ്’ 73 ദിവസത്തിനകം ലഭ്യമായി തുടങ്ങുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിലവിൽ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പുരോ​ഗമിക്കുകയാണ്.

Read More

എറണാകുളം ചമ്പക്കര മാര്‍ക്കറ്റ് നാളെ തുറക്കും; കര്‍ശന നിയന്ത്രണങ്ങള്‍

കൊവിഡിന്റെ പശ്ചാതലത്തില്‍ അടച്ചിട്ടിരുന്നു കൊച്ചി കോര്‍പ്പറേഷന്റെ കീഴിലുള്ള ചമ്പക്കര മാര്‍ക്കറ്റ് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ല കലക്ടര്‍ എസ് സുഹാസ് അനുമതി നല്‍കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലക്ക് ജൂണ്‍ നാലിനാണ് മാര്‍ക്കറ്റ് അടച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ *മാര്‍ക്കറ്റില്‍ എത്തുന്ന വാഹനങ്ങളുടെയും ആളുകളുടെയും എണ്ണം ക്രമീകരിക്കാനായി മാര്‍ക്കറ്റില്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കും. *മാര്‍ക്കറ്റിലേക്ക് ഒരു എന്‍ട്രിയും ഒരു എക്‌സിറ്റും മാത്രമേ…

Read More