Webdesk

സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് പി സി ജോർജ്

സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് പി സി ജോർജ് എംഎൽഎ. സംസ്ഥാന സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും പിസി ജോർജ് പറഞ്ഞു. മുഖ്യമന്ത്രി മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തോടെ ഭരിക്കുകയാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ല. അതിനാലാണ് യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണക്കുന്നതെന്നും പി സി ജോർജ് പറഞ്ഞു. പ്രകൃതി കോപങ്ങൾ പോലും ഭരണാധികാരി ദുഷിച്ചതിനാലാണെന്നാണ് തന്റെ വിശ്വാസം. മന്ത്രിമാർക്ക് യാതൊരു വിലയുമില്ല. കുട്ടി സഖാക്കൻമാരാണ് ഭരിക്കാനിറങ്ങിയിരിക്കുന്നത്. ഇവരുടെ ഭരണം നാട് നശിപ്പിക്കുമെന്നും പി സി ജോർജ്…

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു;കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയവ ഇവയാണ്

എടവക ഗ്രാമ പഞ്ചായത്തിലെ മൂളിത്തോട് ടൗൺ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി. മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 14, വാർഡ് 3 ലെ ടൗൺ ഉൾപ്പെടുന്ന പ്രദേശവും കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവായി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 15 ,16 ,20 ,21 വാർഡുകൾ പൂർണ്ണമായും വാർഡ് 4 ലെ എടമന ഒഴികെയുള്ള ഭാഗവും വാർഡ് 13 ലെ വാളാട് ടൗൺ ഒഴികെയുള്ള ഭാഗവും കണ്ടെയ്ൻമെൻ്റ് സോൺ പരിധിയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു. കണ്ടെയ്മെൻ്റ് സോണായി…

Read More

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മേ​ൽ​പ്പാ​ലം തകർന്ന് വീണ് അപകടം

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മേ​ൽ​പ്പാ​ലം തകർന്ന് വീണു. ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അപകടം. ആർക്കും പരിക്കേറ്റിട്ടില്ല. ആ​റ് കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള കൂ​റ്റ​ൻ മേ​ൽ​പ്പാ​ലം ഗു​ഡ്ഗാ​വി​ൽ തി​ര​ക്കു​ള്ള സോ​ഹ്ന റോ​ഡി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ത​ക​ർ​ന്നു വീ​ണ കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ൾ ജെ​സി​ബി​യും ക്രെ​യി​നും ഉ​പ​യോ​ഗി​ച്ച് മാ​റ്റി. കു​റ​ച്ചു​ദി​വ​സ​മാ​യി ഗു​ഡ്ഗാ​വി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ്.

Read More

പത്തനംതിട്ടയിലും മലപ്പുറത്തുമായി സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. പത്തനംതിട്ട, മലപ്പുറം സ്വദേശികളാണ് മരിച്ചത്. മലപ്പുറത്ത് മൂത സ്വദേശി മുഹമ്മദാണ് മരിച്ചത്. 85 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹം, രക്തസമ്മർദം, ശ്വാസകോശ രോഗം തുടങ്ങിയ പ്രശ്‌നങ്ങളും മുഹമ്മദിനുണ്ടായിരുന്നു പത്തനംതിട്ടയിൽ വെള്ളിയാഴ്ച മരിച്ച കോട്ടാങ്ങൽ സ്വദേശി ദേവസ്യ ഫിലിപ്പോസിന് കൊവിഡ് സ്ഥിരീകരിച്ചു. 54 വയസ്സായിരുന്നു. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു ദേവസ്യ.

Read More

കോഴിക്കോട് എലിപ്പനി ബാധിച്ച് മെഡിക്കൽ കോളജ് ജീവനക്കാരി മരിച്ചു

കോഴിക്കോട് എലിപ്പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരി മരിച്ചു. ശുചീകരണ തൊഴിലാളിയായ നടക്കാവ് സ്വദേശി സാബിറ(39)യാണ് മരിച്ചത്. കൊവിഡ് വാർഡിൽ ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച സാബിറയെ കഴിഞ്ഞ ഞായറാഴ്ച ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധന നടത്തിയപ്പോൾ കൊവിഡ് നെഗറ്റീവായിരുന്നു. തുടർന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു. എന്നാൽ കഴിഞ്ഞ ദിവസം പനി രൂക്ഷമാകുകയും പരിശോധനയിൽ എലിപ്പനി സ്ഥിരീകരിക്കുകയുമായിരുന്നു.

Read More

30 ലക്ഷവും കടന്ന് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 69,293 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 30,44,490 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,293 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 912 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം ഇതോടെ 56706 ആയി ഉയർന്നു. 1.86 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. നിലവിൽ 7,07,668 പേരാണ് ചികിത്സയിൽ കഴിയുന്നത്. 22,80,566 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 74.90 ശതമാനമായി…

Read More

സൗദിയിലെ പൊതുമേഖലാ ജീവനക്കാർ ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണം

റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരും ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണമെന്ന്​ സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച സർക്കുലർ അതത് സര്‍ക്കാര്‍ വകുപ്പുകൾക്ക് അയച്ചിട്ടുണ്ട്​. ആരോഗ്യ പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്​. അതേസമയം ഓഫീസുകളില്‍ എത്ര പേര്‍ നേരിട്ട്​ ഹാജരാവാതെ ഓൺലൈനായി ജോലി ചെയ്യണമെന്ന്​ നിർണയിക്കാനുള്ള അധികാരം വകുപ്പ്​ മേധാവികൾക്കുണ്ട്​. എന്നാൽ 25 ശതമാനത്തിൽ കൂടുതലാളുകൾക്ക്​ അങ്ങനെ അവസരം നൽകാനും പാടില്ല. ഹാജരിന് വിരലടയാളം പതിക്കുന്നതിനുള്ള വിലക്ക്…

Read More

തൃശ്ശൂർ ജ്വല്ലറി മോഷണം കെട്ടിച്ചമച്ച കഥയെന്ന് സംശയം; മൂന്ന് കിലോ സ്വർണം നഷ്ടപ്പെട്ടെന്ന വാദം വ്യാജം, കടയിൽ സ്വർണമുണ്ടായിരുന്നില്ല

തൃശ്ശൂർ ജില്ലയിലെ കയ്പമംഗലത്തുള്ള ഗോൾഡ് ഹാർട്ട് ജ്വല്ലറി കവർച്ചാ കേസിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ്. ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. മൂന്ന് കിലോയിലധികം സ്വർണം നഷ്ടപ്പെട്ടുവെന്നാണ് ഇവർ ആദ്യം പറഞ്ഞിരുന്നത്. അന്വേഷണത്തിൽ ജ്വല്ലറിയിൽ സ്വർണമുണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ജ്വല്ലറിയുടെ ഭിത്തി തുരന്ന് ആളുകൾ അകത്തു കടന്നിട്ടുണ്ട്. പക്ഷേ ഉടമ പറയുംപോലെ ഭൂമിക്കടിയിലെ രഹസ്യ അറ തുറന്നിട്ടില്ലെന്നും അതിൽ സ്വർണം സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. കടയിലെ കൗണ്ടറിൽ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങൾ…

Read More

വിസ്‌ഡം യൂത്ത് ജില്ലാ സമ്മേളനം വെബ്‌കോൺ; ഇന്ന് വൈകിട്ട് 7-30 ന് മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം നിർവഹിക്കും

കൽപ്പറ്റ – ” അതി ജീവനത്തിന് ആദർശ യൗവനം ” എന്ന പ്രമേയത്തിൽ വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ” വെബ്‌കോൺ ” ജില്ലാ സമ്മേളനത്തിന്റെ ഉത്ഘാടനം ഓഗസ്റ്റ് 23 ഞായറാഴ്ച വൈകിട്ട് 7-30 ന് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീൽ നിർവഹിക്കും സമ്മേളനത്തിന് ആശംസ അർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷം സാദ് ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ആരിഫ് എന്നിവർ…

Read More

വീണ്ടും കൊവിഡ് മരണം: മലപ്പുറത്ത് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം തൂത സ്വദേശി മുഹമ്മദാണ് മരിച്ചത്. 85 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദ്. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ പ്രശ്‌നങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു ഓഗസ്റ്റ് 17നാണ് മുഹമ്മദിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രരിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസത്തോടെ ആരോഗ്യനില വഷളായിരുന്നു. മുഹമ്മദിന്റെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി.

Read More