Webdesk

സ്‌കൂളുകൾ തുറക്കുന്നത് വൈകും; സുപ്രീം കോടതി വിധി നിർണായകമെന്ന് മന്ത്രി വി ശിവൻകുട്ടി

  സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ പ്ലസ് വൺ പരീക്ഷാ കേസിലെ സുപ്രീംകോടതി വിധി നിർണായകമാണ്. വിധി അനുകൂലമെങ്കിൽ മാത്രമേ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ധ സമിതിയെ നിയമിക്കൂവെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത സമയത്ത് സ്‌കൂൾ തുറക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നത് അനുചിതമാണ്. വിധി എതിരായാൽ സ്‌കൂൾ തുറക്കില്ല. രോഗസ്ഥിരീകരണ നിരക്ക് എട്ടിന് താഴെ എത്തിയാൽ മാത്രമേ ചർച്ചകളിലേക്ക് കടക്കൂവെന്നും മന്ത്രി…

Read More

കോൺഗ്രസിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികം; എല്ലാം പരിഹരിച്ചുവെന്ന് കെ മുരളീധരൻ

  കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമെന്ന് കെ മുരളീധരൻ. എല്ലാം പരിഹരിച്ച് കഴിഞ്ഞു. തെരഞ്ഞെടുപ്പിലെ തോൽവി ജനങ്ങൾ കാണിച്ച മഞ്ഞക്കാർഡായിരുന്നു. താഴെ തട്ടിൽ ആളുകൾ കുറയുന്നു എന്ന സൂചന. അത് മനസ്സിലാക്കിയില്ലെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് ഡിസിസി പ്രസിഡന്റായി കെ പ്രവീൺകുമാർ ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ

Read More

കർണാലിൽ ഇന്ന് കർഷകരുടെ മഹാ പഞ്ചായത്ത്; അനുമതി നിഷേധിച്ചും ഇന്റർനെറ്റ് നിരോധിച്ചും സർക്കാർ

  കർണാലിലെ പോലീസ് നടപടിക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് മഹാപഞ്ചായത്ത്. കർണാൽ മിനി സെക്രട്ടേറിയറ്റിന് മുന്നിലാണ് മഹാ പഞ്ചായത്ത് ചേരുന്നത്. അതേസമയം മഹാപഞ്ചായത്തിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. കർണാലടക്കം ആറ് ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി കർഷകരുടെ തല തല്ലിപ്പൊളിക്കാൻ നിർദേശം നൽകിയ എസ് ഡി എമ്മിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. എസ് ഡി എമ്മിനെ സർക്കാർ നേരത്തെ സ്ഥലംമാറ്റിയിരുന്നു. പോലീസ് ലാത്തിച്ചാർജിൽ മരിച്ച കർഷകനും പരുക്കേറ്റ കർഷകർക്കും ധനസഹായം നൽകണമെന്ന…

Read More

വാക്സിനേഷൻ പൂർത്തിയാക്കാതെ ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതം: സാബു എം.ജേക്കബ്

  കൊച്ചി: കോവിഡ് വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാതെ ജീവിക്കാൻ പുറത്തിറങ്ങുന്ന ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബ്. വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസമാക്കിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി വന്നതിനോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനേഷൻ വേഗത്തിലാക്കാൻ സാധിക്കാത്ത വീഴ്ചയ്ക്ക് ജനങ്ങളെ ബലിയാടാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഇടവേള കുറഞ്ഞതും ഫലപ്രാപ്തി കൂടിയതുമായ സ്പുട്‌നിക് ഉൾപ്പെടെയുള്ള വാക്സിനുകള്‍ ഉള്ളപ്പോള്‍ ആ സാധ്യത സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെന്നും സാബു…

Read More

കല്ലുവാതുക്കൽ മദ്യ ദുരന്തം; ഉപദേശക സമിതിയുടെ റിപ്പോർട്ടിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണം; സുപ്രിംകോടതി

  കല്ലുവാതുക്കൽ മദ്യ ദുരന്തം സംബന്ധിച്ച ഉപദേശക സമിതിയുടെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നിർദേശം. മണിച്ചന്റെ സഹോദരന്മാരെ ജയിലിൽ നിന്ന് വിട്ടയക്കാമെന്ന ജയിൽ ഉപദേശക സമിതിയുടെ റിപ്പോർട്ടിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാനാണ് സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നിർദേശം നൽകിയത്. കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് മണിച്ചന്റെ സഹോദരന്മാരായ കൊച്ചനി എന്ന മണികണ്ഠനും, വിനോദ് കുമാറും. നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് രണ്ട് പേരയും മോചിപ്പിക്കാൻ ജയിൽ ഉപദേശക സമിതി സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിരുന്നത്….

Read More

കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യപിക്കാനാണ് സാധ്യത. രാത്രികാല കാര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോ എന്ന കാര്യവും യോഗം പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന സംബന്ധിച്ച കാര്യങ്ങളും പരിഗണിക്കാനാണ് സാധ്യത. അതേസമയം സംസ്ഥാനത്ത് പത്ത് ലക്ഷം ഡോസ് വാക്‌സീന്‍ കൂടി എത്തിയതോടെ വാക്‌സീന്‍ വിതരണം ഇന്ന് മുതല്‍ പുനഃരാംരംഭിക്കും. കേരളത്തില്‍ ഇന്നലെ…

Read More

സംസ്ഥാനത്തിന് ആശ്വാസ വാർത്ത; എട്ട് പേർക്കും നിപ നെ​ഗറ്റീവ്

സംസ്ഥാനത്തിന് ആശ്വാസ വാർത്ത. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം ( 8 sample ) നെ​ഗറ്റീവ്. മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെ​ഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നെഗറ്റീവാണെന്ന് ( nipah negative ) ആരോ​ഗ്യമന്ത്രി അറിയിച്ചു. കൂടുതൽ പേരുടെ സാമ്പിൾ ഇന്ന് പരിശോധിക്കും. 48 പേരാണ് മെഡിക്കൽ കോളജുകളിലുള്ള ഹൈ റിസ്ക് കാറ്റഗറിയിൽ നിലവിലുള്ളത്. വയനാട്- 4 എറണാകുളം – 1, കോഴിക്കോട് –…

Read More

നിപ: കോഴിക്കോട് നടത്തിയ ആദ്യ പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ലബോറട്ടറിയിലെ ആദ്യ നിപ പരിശോധന ഫലം നെഗറ്റീവ്. ഇന്നലെയായിരുന്നു ലാബിൽ നിപ പരിശോധന തുടങ്ങിയത്. പൂണെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ലാബ് സജ്ജീകരിച്ചത്. അതേസമയം, പൂണെ ലാബിൽ പരിശോധിച്ച എട്ട് സാംപിളുകളുടെ ഫലങ്ങൾ ആരോഗ്യ മന്ത്രി എട്ട് മണിക്ക് പ്രഖ്യാപിക്കും. ഒറ്റ ദിവസം കൊണ്ടാണ് നിപ പരിശോധനക്കാവശ്യമായ ലാബും അനുബന്ധ സജ്ജീകരണങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിആർഡി ലാബിൽ തയ്യാറായിയ്. പുണെ, ആലപ്പുഴ എന്നിവിടങ്ങളിലെ നാഷണൽ വൈറോളജി…

Read More

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് മരണം

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു. തുമ്പയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചവര്‍. ബംഗാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പൊലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Read More

ഓവലിൽ ഇന്ത്യൻ ചരിത്രം; കണക്കുതീര്‍ത്ത് കോഹ്ലിപ്പട

ചരിത്രം തിരുത്തി കോഹ്ലിപ്പട മുന്നേറുകയാണ്. ലീഡ്‌സിലെ നാണംകെട്ട തോൽവിക്ക് ഇന്ത്യ ഓവലിൽ ശരിക്കും കണക്കു തീർത്തു; അതും അരനൂറ്റാണ്ടിന്റെ ചരിത്രം തിരുത്തിക്കൊണ്ട്. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 157 റൺസിന്റെ കൂറ്റൻ ജയം. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. 1971ൽ അജിത് വഡേക്കറും സംഘവും നേടിയ വിജയത്തിനുശേഷം ഓവലിൽ ഒരു ജയം എന്ന സ്വപ്‌നം ഇന്ത്യയ്ക്കു മുൻപിൽ അകന്നുനിൽക്കുകയായിരുന്നു. അതാണ് ഇപ്പോൾ നായകൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ രോഹിത് ശർമയും ഷർദുൽ താക്കൂറും…

Read More