മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ആറ് ദിവസത്തേക്ക് കൂടി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. തനിക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ചെന്നും കസ്റ്റഡിയിൽ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ഇ ഡി ചോദിച്ചത്.
അതേസമയം സ്വർണക്കടത്തും ലൈഫ് മിഷനും തമ്മിൽ ബന്ധമുണ്ടെന്ന് ഇ ഡി കോടതിയിൽ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ശിവശങ്കർ സ്വപ്നക്ക് കൈമാറി. വാട്‌സാപ്പ് ചാറ്റിലൂടെയാണ് വിവരങ്ങൾ കൈമാറിയത്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസങ്ങളിൽ ശിവശങ്കർ സഹകരിച്ചില്ലെന്നും ഇ ഡി അറിയിച്ചു
എന്നാൽ ലൈഫ് മിഷൻ വിവാദങ്ങളും ഇഡി കേസുമായി ബന്ധമില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ സ്മാർട്ട് സിറ്റി, കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിൽ സ്വപ്‌നയുടെ സജീവ ഇടപെടലുണ്ടായിരുന്നതായി ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.