Webdesk

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദിനേശ് കുമാര്‍ (55), കാഞ്ഞിരംകുളം സ്വദേശി ദേവരാജ്…

Read More

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-01 വിക്ഷേപിച്ചു; ആദ്യഘട്ടം വിജയകരം

ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-01 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നുമാണ് വിക്ഷേപണം. വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയകരമായെന്ന് ഇസ്രോ വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് അഞ്ച് മിനിട്ട് നേരം കണ്ട്ഡൗൺ നിർത്തിവച്ചിരുന്നു. ഇതിന് ശേഷമായിരുന്നു വിക്ഷേപണം. ഈ വർഷത്തെ ഇസ്രോയുടെ ആദ്യ ദൗത്യം കൂടിയായിരുന്നു പിഎസ്എൽവി- സി 49ന്റെ വിക്ഷേപണം ഇഒഎസ് 01 അടക്കം പത്ത് ഉപഗ്രഹങ്ങളാണ് പി എസ് എൽ വി ഭ്രമണപഥത്തിൽ എത്തിക്കുന്നത്. വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ചിരുന്നു. കൃഷി, വനവത്കരണം, ദുരന്തനിവാരണം,…

Read More

ആദ്യ ശമ്പളം 736രൂപ, 18 മണിക്കൂര്‍ ജോലി; കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് സൂര്യ

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ സൂര്യ. ഒരു സാധാരണ നടനില്‍ നിന്നും കോളിവുഡിലെ സൂപ്പര്‍താരമായി ഉയര്‍ന്ന നടന്‍റെ വളര്‍ച്ച അതിശയത്തോടെയാണ് എല്ലാവരും നോക്കികണ്ടത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ നടിപ്പിന്‍ നായകന്റെതായി പുറത്തിറങ്ങിയിരുന്നു. അതേസമയം സിനിമയ്ക്ക് മുന്‍പുളള തന്റെ ജീവിതത്തെ കുറിച്ച് ഒരഭിമുഖത്തില്‍ നടന്‍ മനസുതുറന്നിരുന്നു.   അച്ഛന്റെ പാത പിന്തുടര്‍ന്ന് അന്ന് സിനിമാ മേഖലയിലേക്ക് എത്താന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് സൂര്യ പറയുന്നു. ഇതിനിടെയാണ് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന…

Read More

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ലീഗ് എംഎൽഎ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്തു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എംഎൽഎ എം സി കമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യലിനൊടുവിലാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ നിലവിൽ ചന്തേര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ മാത്രമാണ് അറസ്റ്റ്. മറ്റ് കേസുകളിൽ വരും ദിവസങ്ങളിലും അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്. കമറുദ്ദീന്റെ കൂട്ടുപ്രതി പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്‌തേക്കും….

Read More

ബാലുശ്ശേരിയിൽ പീഡനത്തിന് ഇരയായ ആറുവയസ്സുകാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

കോഴിക്കോട് ബാലുശേരി ഉണ്ണികുളത്ത് ബലാത്സംഗത്തിനിരയായ 6 വയസുളള നേപ്പാളി പെൺകുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.   കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടിയിപ്പോൾ. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി സംസാരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായും മന്ത്രി അറിയിച്ചു. വിദഗ്ധ ഡോക്ടര്മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവർണർ തന്നെയാണ് വിവരം ട്വീറ്റ് ചെയ്തത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും താനുമായി കഴിഞ്ഞാഴ്ച ഡൽഹിയിൽ സമ്പർക്കത്തിൽ വന്നവർ കൊവിഡ് പരിശോധനക്ക് വിധേയരാകുകയോ നിരീക്ഷണത്തിൽ പോകുകയോ വേണമെന്ന് ഗവർണർ ട്വീറ്റ് ചെയ്തു    

Read More

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ടു

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ചിറ്റൂർ മൂച്ചിക്കടവ് സ്വദേശി നല്ലമ്മാളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ നല്ലമ്മാൾ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Read More

സംസ്ഥാനത്ത് തുടർച്ചയായ കയറ്റവുമായി സ്വർണവില; പവന് ഇന്ന് 320 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഇന്നുമുയർന്നു. പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,720 രൂപയായി. കഴിഞ്ഞ ദിവസവും പവന് 320 രൂപ വർധിച്ചിരുന്നു ഗ്രാമിന് 4840 രൂപയാണ് വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആയിരത്തിലേറെ രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായിരിക്കുന്നത്. ആഗോളവിപണിയിലെ ചുവട് പിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഉയരുന്നത്.

Read More

മഞ്ചേശ്വരത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം റോഡരികിൽ; മരിച്ചത് കർണാടക സ്വദേശി

മഞ്ചേശ്വരത്ത് യുവാവിന്റെ മൃതദേഹം റോഡരികിൽ കണ്ടെത്തി. കേരളാ കർണാടക അതിർത്തിയിലെ കുഞ്ചത്തൂർ പദവിലാണ് മൃതദേഹം കണ്ടത്. കർണാടക സ്വദേശി ഹനുമന്തയാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തായി ബൈക്കും കണ്ടെത്തിയിട്ടുണ്ട് വാഹനാപകടത്തിലുണ്ടാകുന്ന തരത്തിലുള്ള പരുക്കുകളൊന്നും ഹനുമന്തിന്റെ ദേഹത്തുണ്ടായിരുന്നില്ല. മംഗലാപുരത്ത് നഴ്‌സിംഗ് ഹോം ക്യാന്റിൻ ജീവനക്കാരനാണ് ഇയാൾ. തലപ്പാടിയിലാണ് താമസം. പോലീസ് അന്വേഷണം ആരംഭിച്ചു      

Read More

അക്കങ്ങൾ വിജയം വ്യക്തമാക്കുന്നുവെന്ന് ബൈഡൻ; ട്രംപിനോട് ശാന്തത പാലിക്കാനും നിർദേശം

അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. ഞങ്ങൾ ഇതുവരെ വിജയത്തിന്റെ അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ല. പക്ഷേ അക്കങ്ങൾ അക്കാര്യം വ്യക്തമാക്കുന്നു. ഞങ്ങൾ വിജയിക്കാൻ പോകുന്നു.   ജോർജിയയിലും പെൻസിൽവാനിയയിലും 24 മണിക്കൂർ മുമ്പ് ഞങ്ങൾ പിന്നിലായിരുന്നു. ഇപ്പോൾ ഞങ്ങൾ മുന്നിലാണ്. നെവാഡയിലും അരിസോണയിലും ഞങ്ങൾ വിജയിക്കാൻ പോകുന്നു. മൂന്നൂറിലധികം ഇലക്ടറൽ വോട്ടുകൾ നേടി ഞങ്ങൾ വിജയത്തിലേക്ക് പോകുകയാണെന്നും ബൈഡൻ പറഞ്ഞു   നമ്മുടെ രാഷ്ട്രീയത്തിന്റെ ലക്ഷ്യം കഠിനമായ യുദ്ധമല്ലെന്ന് ഓർക്കണം. നമ്മൾ…

Read More