Headlines

Webdesk

മുസ്ലീം ലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

അനധികൃത സ്വത്ത് സമ്പാദനത്തിൽ മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കോഴിക്കോട് വിജിലൻസ് എസ് പി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ജഡ്ജി കെവി ജയകുമാർ ഉത്തരവിട്ടത്. കോഴിക്കോട്ടെ ഷാജിയുടെ അനധികൃത വീട് നിർമാണമാണ് അന്വേഷണത്തിന് കാരണമായത്. 1.62 കോടി രൂപയാണ് ഷാജിയുടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. ഇത്രയും വലിയ സ്വത്ത് ഷാജി എങ്ങനെ കരസ്ഥമാക്കിയെന്നാണ് പ്രധാനമായും അന്വേഷിക്കുക  

Read More

തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആചാര്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതേ തുടർന്ന് താരം നീരീക്ഷണത്തിൽ പ്രവേശിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ചിരഞ്ജീവി അറിയിച്ചു.  

Read More

ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ ഭാര്യ വിവാഹമോചനം നേടുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ ഭാര്യ മെലാനിയ വിവാഹമോചനം നേടുമെന്ന് റിപ്പോര്‍ട്ട്. വൈറ്റ്ഹൗസ് മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിനുവേണ്ടി മെലാനിയ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 15 വര്‍ഷം നീണ്ട ദാമ്പത്യബന്ധം അവസാനിച്ചു കഴിഞ്ഞുവെന്നാണ് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് പബ്ലിക് ലെയ്സണ്‍ മുന്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഒമറോസ മാനിഗോള്‍ട്ട് ന്യൂമാന്‍ പറയുന്നത്. ട്രംപ്…

Read More

സ്വർണവില വീണ്ടും മുന്നോട്ട്; ഇന്ന് പവന് 120 രൂപ വർധിച്ചു

സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,880 രൂപയായി. 4860 രൂപയാണ് ഗ്രാമിന്റെ വില ഒരാഴ്ചക്കിടെ സ്വർണവിലയിൽ 1200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഡോളറിന്റെ ഇടിവാണ് വിപണിയിൽ സ്വർണവിലയിൽ പ്രതിഫലിച്ചത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1955.76 ഡോളർ നിലവാരത്തിലെത്തി.  

Read More

24 മണിക്കൂറിനിടെ 45,093 പേർക്ക് കൂടി കൊവിഡ്; ഒരു ദിവസത്തിനിടെ 490 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,093 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായവരുടെ ആകെ എണ്ണം 85,53,657 ആയി ഉയർന്നു.   490 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,26,611 ആയി. 48,405 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. ഇതുവരെ 79,17,373 പേർ രോഗമുക്തി നേടിയിട്ടുണ്ട്   5,09,673 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ 2992 പേരുടെ കുറവ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

സെക്രട്ടേറിയറ്റ് തീപിടിത്തം: ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്

സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഷോർട്ട് സർക്യൂട്ടിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടിത്തം നടന്ന സ്ഥലത്ത് നിന്ന് കുറച്ചുമാറി രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയതായും സ്ഥിരീകരണമുണ്ട്.   ഇതോടെ തീപിടിത്തം സംബന്ധിച്ച് ദുരൂഹതയേറുകയാണ്. അട്ടിമറി സാധ്യത നടന്നിട്ടുണ്ടോയെന്നാണ് ഇനി കണ്ടെത്തേണ്ടത്. കത്തിയ ഫാനിന്റെ ഭാഗങ്ങൾ, ഉരുകിയ ഭാഗം, മോട്ടർ എന്നിവ പരിശോധിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാൽ വിദഗ്ധ ഫോറൻസിക് പരിശോധന വീണ്ടും നടത്താൻ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ…

Read More

വാളയാർ കേസിൽ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും

വാളയാർ കേസിൽ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കേസിൽ തുടരന്വേഷണവും പുനർവിചാരണയുമാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും, പ്രതികളെ വെറുതെ വിട്ടതിനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജികളുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.വാളയാർ കേസിൽ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കേസിൽ തുടരന്വേഷണവും പുനർവിചാരണയുമാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും, പ്രതികളെ വെറുതെ വിട്ടതിനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജികളുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. കേസന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചുവെന്ന് സർക്കാർ…

Read More

ലഡാക്കിൽ നിന്ന് ഒരേസമയം സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ-ചൈന ധാരണ

ലഡാക്കിൽ അതിർത്തി സംഘർഷത്തിന് താത്കാലിക വിരാമെന്ന് സൂചന. കമാൻഡർ ചർച്ചയിൽ നിർണായക തീരുമാനങ്ങളുണ്ടായതായി സൈന്യം അറിയിച്ചു. യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ ഒരേ സമയം പിൻവലിക്കാൻ ഇന്ത്യ-ചൈന ധാരണയായി. സൈനിക പിൻമാറ്റം സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടൻ തീരുമാനിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനും മുൻനിര പോരാളികൾ ആത്മസംയമനം പാലിക്കാനും തെറ്റിദ്ധാരണകളും പിഴവുകളും വരുത്താതിരിക്കാനും തീരുമാനിച്ചതായി സൈന്യം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു   സംഘർഷം ലഘൂകരിക്കുന്നതിനായുള്ള ചർച്ചകൾ തുടരും. എട്ടാം കോർ കമാൻഡർ ചർച്ചയിലാണ് നിർണായക…

Read More

കമറുദ്ദീനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും; ജാമ്യാപേക്ഷയും പരിഗണനക്ക്

ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. അന്വേഷണ സംഘം നൽകിയ ഹർജി കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കൂടുതൽ കേസുകൾ ഉള്ളതിനാൽ തെളിവുകൾ കണ്ടെത്തുന്നതിന് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് അന്വേഷണ സംഘം അപേക്ഷയിൽ പറയുന്നു. അതേസമയം കമറുദ്ദീന്റെ ജാമ്യാപേക്ഷയും കോടതിയുടെ മുന്നിലുണ്ട്. ഇതും ഇന്ന് പരിഗണിച്ചേക്കും. കമറുദ്ദീന്റെ കൂട്ടുപ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട്…

Read More

ബാഗ്ദാദിൽ ഐഎസ് ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ഇറാഖ് തലസ്ഥാന നഗരമായ ബാഗ്ദാിൽ ഐഎസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ബാഗ്ദാദ് വിമാനത്താവളത്തിന് സമീപത്താണ് ആക്രമണം നടന്നത്.   പോലീസ് സ്‌റ്റേഷന് നേർക്ക് ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. അഞ്ച് ഉദ്യോഗസ്ഥരും ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ബാഗ്ദാദ് സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബോംബെറിഞ്ഞതിന് പിന്നാലെ നാല് വാഹനങ്ങളിലായി എത്തിയ തീവ്രവാദികൾ വെടിയുതിർത്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐഎസ് ബന്ധമുള്ള ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

Read More