ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണിമിടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ബിനീഷിനെ ഇ ഡി ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ എട്ട് ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടര വരെ നീണ്ടിരുന്നു. തിരുവനന്തപുരത്തെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിൽ നിന്ന് ലഭിച്ച വിവരങ്ങളിലും വിശദീകരണം തേടി.
ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി. കൂടുതൽ ദിവസം കസ്റ്റഡിയിൽ ഇ ഡി ആവശ്യപ്പെട്ടേക്കും. അതേസമയം ബിനീഷ് ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് അറിയുന്നത്. കേസിൽ എൻ സി ബി സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്. എൻ സി ബിയും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാധ്യതയുണ്ട്.