Headlines

Webdesk

മണിപ്പൂർ ഭീകരാക്രമണം: ഭീകരർക്കായി വനമേഖലയിൽ തെരച്ചിൽ ഊർജിതമാക്കി സൈന്യം

മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഭീകരർക്കായി വനമേഖലയിൽ തെരച്ചിൽ ശക്തമാക്കി. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ വനമേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ. ഭീകരർ ഈ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് ചുരാചന്ദ്പൂർ വെച്ച് സൈന്യത്തിന് നേർക്ക് ആക്രമണം നടന്നത്. അസം റൈഫിൾസ് കമാൻഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഠി, അദ്ദേഹത്തിന്റെ ഭാര്യ, എട്ട് വയസ്സുകാരൻ മകൻ, സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് സൈനികർ എന്നിവരാണ് കൊല്ലപ്പെട്ടത് ആക്രമണത്തിന്റെ ഉത്തരവാദിത്വം പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും…

Read More

മാസ്‌ക് വെക്കാതെ പൊതുസ്ഥലത്ത് ഇറങ്ങിയെന്ന പരാതി; ജോജുവിനെതിരെ കേസെടുത്തു

മാസ്‌ക് വെക്കാതെ പൊതുസ്ഥലത്ത് ഇറങ്ങി കൊവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ സിനിമാ നടൻ ജോജു ജോർജിനെതിരെ മരട് പോലീസ് കേസെടുത്തു. നവംബർ ഒന്നിന് ഇന്ധന വില വർധനവിനെതിരെ വൈറ്റിലയിൽ സംഘടിപ്പിച്ച വഴി തടയൽ സമരത്തിനിടെ ജോജു പ്രതിഷേധിച്ചിരുന്നു. ഈ സമയത്ത് ജോജു മാസ്‌ക് വെച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്.

Read More

മഹാരാഷ്ട്രയിലെ ഗച്ച്‌റോളിയിൽ ഏറ്റുമുട്ടൽ; 26 നക്‌സലുകൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ ഗച്ച്‌റോളിയിൽ നടന്ന ഏറ്റുമുട്ടലിൽ 26 നക്‌സലുകൾ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പോലീസിലെ നക്‌സൽവിരുദ്ധ സേനയാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. ധനോറയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത് പരിശോധനക്കിടെ നക്‌സലുകൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് തിരിച്ചടിച്ചതായും ഗച്ച്‌റോളി എസ് പി അറിയിച്ചു. മൂന്ന് പോലീസുകാർക്ക് സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്.

Read More

കൊച്ചിയിൽ മുൻ മിസ്‌കേരള ഉൾപ്പടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു

കൊച്ചിയിൽ മുൻ മിസ്‌കേരള ഉൾപ്പടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച കേസിൽ വാഹനം ഓടിച്ച അബ്ദുൾ റഹ്‌മാനെ നാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. അപകടം സംഭവിച്ച കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. വാഹനാപകടത്തിന്റ ദുരൂഹത നീക്കാൻ പൊലീസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കേസിൽ അറസ്റ്റിലായ ഡ്രൈവർ അബ്ദുറഹ്‌മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ചോദ്യം ചെയ്യലിലേക്ക് പൊലീസ് കടന്നത്. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ…

Read More

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും കാസർകോട്ടുമാണ് ഓറഞ്ച് അലർട്ടുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യെല്ലോ അലർട്ടുള്ള ജില്ലകളിൽ അടക്കം റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്താനാണ് നിർദേശം. ഇന്ന് തെക്കൻ ജില്ലകളിലും നാളെ മധ്യ, വടക്കൻ ജില്ലകളിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Read More

പ്രഭാത വാർത്തകൾ

  🔳അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 17 വരെ വിലക്ക് ഏര്‍പ്പെടുത്തി. ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതാണെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം പരിശോധിച്ചുവരികയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാന്‍ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് ദില്ലിയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. വായുനിലവാര സൂചിക 50 ല്‍ താഴെ വേണ്ടിടത്ത്…

Read More

ഐ.എസ്.എൽ: പുതിയ സീസണിലെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഈ മാസം പത്തൊമ്പതിന് ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണ്ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനെ പ്രഖ്യാപിച്ചു. പ്രതിരോധ നിര താരം ജെസൽ കാർനെയ്‌റോ ആണ് പുതിയ ക്യാപ്റ്റൻ. അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ മോഹൻ ബഗാനെ നേരിടും. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം. നിലവിൽ ഗോവയിൽ പരിശീലനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ടീം. ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ പരിശീലിക്കുന്ന, പുതിയ സീസണിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.റിസർവ് ടീമിൽ നിന്ന് സച്ചിൻ സുരേഷ്,…

Read More

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ; ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തൂപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് അവധി

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ കനത്തു. പുനലൂർ പത്തനാപുരം താലൂക്കുകളിലായി നാല് വീടുകൾ ഭാഗികമായി തകർന്നു. മഴയിലും കാറ്റിലും മരങ്ങൾ വീണും, മണ്ണിടിഞ്ഞും ചിലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തൂപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു.

Read More

പുതിയ വിദ്യാഭ്യാസ നയത്തില്‍ രാഷ്ട്ര ഭാഷയ്ക്കും മാതൃഭാഷയ്ക്കും ഒരു പോലെ പ്രാധാന്യം: ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ അവരുടെ മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അവരവരുടെ മാതൃഭാഷയില്‍ സംസാരിക്കുന്നതില്‍ അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ നിങ്ങള്‍ നിങ്ങളുടെ കുട്ടികളോട് മാതൃഭാഷയില്‍ സംസാരിക്കുക. അതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. നമ്മുടെ മാതൃഭാഷ നമ്മുടെ അഭിമാനമായിരിക്കണമെന്നും’, അമിത് ഷാ പറഞ്ഞു. മാതൃഭാഷയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ലക്ഷ്യമാണെന്നും…

Read More

വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പ്

  വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പ് .മാനന്തവാടി മുതിരേരി കരിമത്തിൽ പണിയ ഊരി 1ലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടത്. കോളനിക്ക് അടുത്തുള്ളത് തിടങ്ങഴി റേഷൻ കടയിൽ നിന്നും ആണ് കഴിഞ്ഞ ആഴ്ച ഇവർ അരി വാങ്ങിയത്. 50 കിലോ അരി ആയതിനാൽ ആദ്യം സംശയമൊന്നും തോന്നിയില്ല.പിന്നീട് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ യാണ് ചാക്കിലെ അരി പരിശോധിച്ചത്. ഇതോടെയാണ് ചത്ത പാമ്പിനെ കണ്ടത്. ഈ അരികൊണ്ട് തയ്യാറാക്കിയ ഭക്ഷണമാണ് ഇവർ രണ്ടു ദിവസമായി കഴിച്ചത്.

Read More