നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് ദ്വിഗ് വിജയ് സിംഗ്; പ്രതികരിക്കാതെ നിതീഷ്
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. ബിജെപി ബന്ധം അവസാനിപ്പിച്ച് തേജസ്വിയെ പിന്തുണക്കാൻ നിതീഷ് തയ്യാറാകണം. ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകണമെന്നും ദ്വിഗ് വിജയ് സിംഗ് നിതീഷിനോട് ആവശ്യപ്പെട്ടു ട്വിറ്റർ വഴിയാണ് ദ്വിഗ് വിജയ് സിംഗിന്റെ ആവശ്യം. ബിഹാറിൽ വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ എൻഡിഎ സർക്കാർ അധികാരം നിലനിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദ്വിഗ് വിജയ് സിംഗിന്റെ ട്വീറ്റ്