Webdesk

ലക്കിടിയിലെ വാഹനാപകടം ഡൈവർക്ക് പിന്നാലെ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന ഡോക്ടറും മരണപ്പെട്ടു

വൈത്തിരി : ലക്കിടിയിൽ ഉണ്ടായ വാഹനാപകടത്തിൽ കാർ ഡൈവർക്ക് പിന്നാലെ ഡോക്ടറും മരണപ്പെട്ടു. കോഴിക്കോട് പൊന്നിയം മീഞ്ചന്ത സ്വദേശിയും മേപ്പാടി പി.എച്ച്.സി യിലെ താൽക്കാലിക ഡോക്ടറുമായ സുഭദ്ര പത്മരാജൻ (61) ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് കൈനാട്ടിയിലെ ജനറൽ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിൽസക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കോഴിക്കോട് ഭാഗത്ത് നിന്നും മേപ്പാടിയിലേക്ക് വരുന്നതിനിടെ ഡോക്ടർ സഞ്ചരിച്ച കാർ ലക്കിടിയിൽ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാർ…

Read More

വയനാട് ലക്കിടിയിൽ വാഹനാപകടം : യുവാവ് മരിച്ചു ; സഹയാത്രികയായ ഡോക്ടർക്ക് പരിക്ക്

കൽപ്പറ്റ : ലക്കിടിയിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നെടുങ്കരണ പുല്ലൂർകുന്ന് പാറക്കൽ ഇബ്രാഹിമിൻ്റെ മകൻ അബുതാഹിർ (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. കൂടെ സഞ്ചരിച്ച മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. സുഭദ്രയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 13 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ മാറാടി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 8), ആലങ്ങാട് (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11), ചമ്പക്കുളം (1), ചെറുതന (സബ് വാര്‍ഡ് 5), വെണ്‍മണി (2), തൈക്കാട്ടുശേരി (സബ് വാര്‍ഡ് 3, 4), കാടുകുറ്റി (10), കാട്ടൂര്‍ (സബ് വാര്‍ഡ് 9), കോലാഴി (6), വയനാട് ജില്ലയിലെ തരിയോട് (സബ് വാര്‍ഡ് 5, 6), കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (3,…

Read More

സെക്രട്ടേറിയറ്റിലെ തീപിടിത്തം: പ്രധാനപ്പെട്ട ഒരു ഫയലും കത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി; അന്വേഷണം നടക്കുന്നു

സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം സംബന്ധിച്ച് രണ്ട് സംഘങ്ങൾ വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപിയുടെ നേതൃത്വത്തിൽ ഒരു സംഘവും ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ മറ്റൊരു സംഘവും അന്വേഷിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകും എല്ലാം പുറത്തുവരട്ടെ, അതിന് ശേഷം പറയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രധാനമായ ഒരു ഫയലുകളും കത്തിയിട്ടില്ല. എൻഐഎ ആവശ്യപ്പെട്ട എല്ലാം കൊടുക്കാൻ തയ്യാറാണ്. കത്തിയെന്ന് പറയുന്നതിൽ സുപ്രധാനമായ ഒരു ഫയലും ഇല്ല. സംഭവത്തിൽ ഗൂഡാലോചനയുണ്ടോയെന്നതടക്കം അന്വേഷിക്കുന്നുണ്ട്. എങ്ങനെയാണ് തീപിടിച്ചത്, കാരണമെന്ത്, നഷ്ടം, ഏതെല്ലാം…

Read More

ഇന്ന് സമ്പർക്കത്തിലൂടെ 2175 പേർക്ക് രോഗബാധ; ഉറവിടം അറിയാത്ത 193 കേസുകൾ

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 2175 പേർക്ക്. ഇതിൽ ഉറവിടം അറിയാത്ത 193 കേസുകളുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 331 പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 225 പേർക്കും മലപ്പുറം, കാസർകോട് ജില്ലകളിൽ നിന്നുള്ള 217 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് കോട്ടയം 182, പാലക്കാട് 151, കൊല്ലം 164, ആലപ്പുഴ 146, തൃശ്ശൂർ 146, പത്തനംതിട്ട 141, എറണാകുളം 125, കണ്ണൂർ 87, വയനാട് 22, ഇടുക്കി 21 പേർക്കുമാണ് സമ്പർക്കം വഴി കൊവിഡ്…

Read More

വിലക്ക് നീക്കി; മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഓണത്തിന് പൂക്കള്‍ വില്‍ക്കാം

തിരുവനന്തപുരം: ഓണത്തിന് മറ്റു സംസ്ഥാനങ്ങളിൽനിന്ന് പൂക്കൾ എത്തിക്കാം. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം. പൂക്കൾ കൊണ്ടു വരരുതെന്ന നേരത്തെയുള്ള സർക്കാർ ഉത്തരവ് ചീഫ് സെക്രട്ടറി തിരുത്തി. മറ്റു സംസ്ഥാനങ്ങളിലെ കച്ചവടക്കാർക്കും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൂക്കൾ വിൽക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പൂ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണം. ഇടകലർന്ന് കച്ചവടം നടത്തരുത്. ശാരീരിക അകലമടക്കമുള്ള നിയന്ത്രണം പാലിക്കണം. പരമാവധി കാഷ്ലെസ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തെ…

Read More

കൊവിഡ് ചികിത്സയിൽ ആശങ്ക വേണ്ട; എട്ട് മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാൻ സാധിക്കും

സംസ്ഥാനത്തെ കൊവിഡ് ചികിത്സയിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എട്ട് മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാൻ കേരളത്തിന് സാധിക്കും. അതേസമയം ബ്രേക്ക് ദ ചെയിൻ പ്രവർത്തനവും ജാഗ്രതയും അതിപ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു ലോക്ക് ഡൗൺ പിൻവലിച്ച് ജീവൻ സംരക്ഷിക്കുന്നതിനൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യം അനിവാര്യമായി. ഇളവുകൾ അതിന്റെ ഭാഗമായി നൽകി. ബ്രേക്ക് ദ ചെയിൻ പ്രവർത്തനവും ജാഗ്രതയും മുന്നോട്ടു കൊണ്ടുപോകണം. ജീവന്റെ വിലയുള്ള ജാഗ്രത, അതാണ് മുന്നോട്ടു വെക്കുന്ന സന്ദേശം കൊവിഡ്…

Read More

വയനാട്ടിൽ 25 പേര്‍ക്ക് കൂടി കോവിഡ്; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 43 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (27.08.20) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. മറ്റ് രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 43 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1418 ആയി. ഇതില്‍ 1175 പേര്‍ രോഗമുക്തരായി. 235 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 226 പേര്‍ ജില്ലയിലും 9 പേര്‍ ഇതര…

Read More

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19; 2067 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.2067 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് പത്ത് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു   അതി നിർണായക ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിലെ സ്ഥിതി അപ്രതീക്ഷിതമല്ല. മറ്റിടങ്ങളെ അപേക്ഷിച്ച് രോഗത്തെ ഉച്ഛസ്ഥായിലെത്താതെ പിടിച്ചു നിർത്താനായി. ലോകത്ത് ഏറ്റവുമധികം കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. 75,995…

Read More

സ്വർണക്കടത്ത്: അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അനിൽ നമ്പ്യാര്‍ പുറത്തിറങ്ങി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. അഞ്ച് മണിക്കൂറോളം നേരം അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇതിന് ശേഷം പുറത്തിറങ്ങിയ അനിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ തയ്യാറായില്ല   രാവിലെ പതിനൊന്ന് മണിയോടെയാണ് അനിൽ നമ്പ്യാർ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായത്. ജൂലൈ അഞ്ചിന് സ്വർണം പിടികൂടിയ ദിവസം സ്വപ്‌ന സുരേഷുമായി അനിൽ നമ്പ്യാർ രണ്ട് തവണ ഫോണിൽ സംസാരിച്ചിരുന്നു. ഇതിൻരെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ സ്വപ്നയെ…

Read More