Headlines

Webdesk

കൂടുതൽ തൊഴിലവസരങ്ങൾക്കായി ആത്മനിർഭർ റോസ്ഗാർ യോജന; ഈട് രഹിത വായ്പ, സാമ്പത്തിക പാക്കേജുമായി ധനമന്ത്രി

രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മനിർഭർ റോസ്ഗാർ യോജന പദ്ധതി പ്രഖ്യാപിച്ചു. ധനമന്ത്രി നിർമല സീതാരാമനാണ് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പദ്ധതിക്ക് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യമുണ്ടാകും ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉൾപ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്‌കീം പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായതും കാമത്ത് സമിതി നിർദേശിച്ച സെക്ടറുകളെയുമാണ് ഇതിനായി പരിഗണിക്കുക. അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിൽ ഈട് രഹിത വായ്പ നൽകും. ഇതിൽ ഒരു വർഷം മൊറട്ടോറിയം കാലാവധിയും…

Read More

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി വിദഗ്ധ സമിതി റിപ്പോർട്ട്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് റിപ്പോർട്ട്. ആർ ബി ഐ ഡെപ്യൂട്ടി ഗവർണർ അടങ്ങിയ വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിലയിരുത്തൽ. രണ്ടാം പാദത്തിൽ സമ്പദ് രംഗം 8.6 ശതമാനം ചുരുങ്ങിയെന്നാണ് വിലയിരുത്തൽ തൊഴിൽ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചു. പണം ചെലവാക്കാൻ മടിക്കുന്നതിനാൽ കുടുംബ സമ്പാദ്യത്തിൽ ഇരട്ടിവർധനവുണ്ടായെന്നും സമിതി വിലയിരുത്തുന്നു.

Read More

ഈ അധ്യയന വർഷം സ്‌കൂളുകൾ ചെലവ് മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി

ഈ അധ്യയന വർഷം സ്‌കൂളുകൾ ചെലവ് മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഓൺലൈൻ ക്ലാസുകൾ മാത്രം നടക്കുന്ന പശ്ചാത്തലത്തിൽ ഫീസ് ഇളവ് തേടി വിദ്യാർത്ഥികളും രക്ഷകർത്താക്കളും നൽകിയ ഹർജികളിലാണ് ഉത്തരവ്. ഹർജികളിൽ പരാമർശിക്കുന്ന അൺ എയ്ഡഡ് സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ കൃത്യമായ ചെലവ് 17നകം അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂൾ നടത്തിപ്പുവഴി നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്‌കൂളുകൾ യഥാർത്ഥ…

Read More

കാട്ടിക്കുളം വെള്ളാംഞ്ചേരി, പോലീസ്കുന്ന്,പുളിമുട്കുന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കടുവയെ വനത്തിലേക്ക് തുരത്തി

കാട്ടിക്കുളം: കാട്ടിക്കുളം വെള്ളാംഞ്ചേരി, പോലീസ്കുന്ന്,പുളിമുട്കുന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കടുവയെ ഹരിഹരഷോല റിസേർവ് വനത്തിലെക്ക് തുരത്തി. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ പകലും രാത്രിയുമായി നിരവധി ആളുകൾ കടുവയെ കണ്ടിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മേലെവീട്ടിൽ പി.ആർ സുരേഷിന്റെ വീട്ടിലെ പശുവിനെ കടുവ കൊന്നത്. ഇന്ന് രാവിലെ വിട്ടുമുറ്റത്ത് അലക്കിയ തുണി വിരിച്ചിടുകയായിരുന്ന പോലിസ് കുന്നിലെ കൈനിത്തോടിയിൽ ബിവാത്തുവും പുളിക്കൽ ലഷ്മിക്കുട്ടിയമ്മയും ആണ് കടുവയുടെ മുന്നിൽ നിന്നും അവസാനമായി അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തോൽപ്പെട്ടി,ചെതലയം,മാനന്തവാടി ,ബേഗൂർ ,തലപ്പുഴ ,…

Read More

വയനാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഒരാള്‍ കൂടി മരിച്ചു

എടവക പാണ്ടിക്കടവ്, മൂലന്തേരി അന്ത്രു ഹാജി (85) ആണ് മരിച്ചത്. ഈ മാസം 8നാണ് കൊവിഡ് ചികിത്സക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും രക്ത സമ്മര്‍ദ്ദവും ഉണ്ടായിരുന്നു

Read More

കെ എം ബഷീറിന്റെ മരണം: പ്രതി ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണസംഘം

മാധ്യമപ്രവർത്തകൻ കെ. എം ബഷീർ കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നേരത്തേ സമർപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും രേഖകളും നൽകണമന്ന് ശ്രീറാം ആവശ്യപ്പെട്ടിരുന്നു. ഈ രേഖകൾ ശ്രീറാമിന് കൈമാറാനായി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വഷണ സംഘം വ്യക്തമാക്കിയത്. രേഖയായി സമർപ്പിക്കേണ്ട ഡിവിആർ കോടതിയിൽ നൽകിയത് തൊണ്ടിമുതലായിട്ടാണ്. ഇതോടെ ഡിവിആറിലെ…

Read More

ബിഹാറിൽ നിതീഷ്‌കുമാർ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി

ബീഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും പാർട്ടി അധ്യക്ഷനും വ്യക്തമാക്കിയാൽ പിന്നെ പാർട്ടിയിൽ ആർക്കാണ് മുഖ്യമന്ത്രിയാവേണ്ടതെന്നും സുശീൽ കുമാർ മോദി പറഞ്ഞു. നിതീഷ് കുമാർ ബിജെപിയുമായി കൈകോർക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്നും സർക്കാരിൽ എല്ലാ കക്ഷികൾക്കും തുല്യ പങ്കാളിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ഭൂരിപക്ഷമെന്ന വാദത്തിൽ കഴമ്ബില്ലെന്ന് പറഞ്ഞ നിതീഷ് തേജസ്വിക്കൊപ്പം പോകണമെന്ന കോൺഗ്രസ് നിലപാട് പരിഹാസ്യമാണെന്നും കൂട്ടിച്ചേർത്തു

Read More

പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും; പുതിയ പാർട്ടിയുമായി ദേവൻ

സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകർത്തതായി നടൻ ദേവൻ. പുതുതായി രൂപീകരിക്കുന്ന നവകേരള പീപ്പിൾസ് പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാൻ വിളിച്ച യോഗത്തിലാണ് വിമർശനം ഇടതുസർക്കാർ ജനങ്ങളെ വഞ്ചിച്ചു. നിലവിലെ രാഷ്ട്രീയ ജീർണതയാണ് പുതിയ പാർട്ടി രൂപീകരിക്കാൻ പ്രേരിപ്പിച്ചത്. പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും. പിപണറായി അധികാരമേറ്റപ്പോഴുണ്ടായിരുന്ന പ്രതീക്ഷ രണ്ട് വർഷത്തിനുള്ളിൽ തന്നെ അവസാനിച്ചു. ശബരിമല വിഷയത്തോടെ ജനങ്ങൾക്ക് അത് മനസ്സിലായി. നിലവിലെ മുന്നണികൾക്കുള്ള രാഷ്ട്രീയ ബദലാണ് തൻരെ…

Read More

ഇനി ക്രിക്കറ്റ് പൂരം ഓസ്‌ട്രേലിയയിൽ; ഇന്ത്യൻ ടീം യാത്ര തിരിച്ചു

നവംബർ 27ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ ടീം യാത്ര തിരിച്ചു. രണ്ട് മാസം നീണ്ടുനിൽക്കുന്ന പര്യടനത്തിൽ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളാണുള്ളത്. ഐപിഎൽ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ദുബൈയിൽ നിന്ന് ടീം യാത്ര തിരിച്ചത്. പ്രത്യേക പിപിഇ കിറ്റുകൾ ധരിച്ച് നിൽക്കുന്ന താരങ്ങളുടെ ചിത്രം ബിസിസിഐ പുറത്തുവിട്ടു ഓസ്‌ട്രേലിയയിൽ എത്തുന്ന ടീം ക്വാറന്റൈനിൽ പ്രവേശിക്കും. നവംബർ 27ന് സിഡ്‌നിയിലെ ആദ്യ ഏകദിനത്തോടെയാണ് പര്യടനത്തിന് തുടക്കമാകുക. മൂന്ന് ഏകദിനവും മൂന്ന് ടി20യും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 47,905 പേർക്ക് കൂടി കൊവിഡ്; 550 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,905 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 86,83,917 ആയി ഉയർന്നു. 550 പേർ കഴിഞ്ഞ ദിവസം കൊവിഡ് ബാധിതരായി മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 1,28,121 ആയി. നിലവിൽ 4,89,294 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സിയലുള്ള രോഗികളുടെ എണ്ണത്തിൽ 5369 പേരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് 52,718 പേർ ഒരു ദിവസത്തിനിടെ രോഗമുക്തരായി. 80,66,502 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിലാണ്…

Read More