Headlines

Webdesk

ചെന്നൈയിൽ മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച സംഭവം; കൊലപാതകത്തിന് പിന്നിൽ മരുമകൾ

ചെന്നൈയിൽ മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. രാജസ്ഥാൻ സ്വദേശികളായ ദളിചന്ദ്, ഭാര്യ പുഷ്പ, മകൻ ശീതൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ശീതളിന്റെ ഭാര്യ ജയമാലയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഭർത്താവിനെയും മാതാപിതാക്കളെയും വെടിവെച്ചു കൊലപ്പെടുത്തി ഒളിവിൽ പോയ ജയമാലക്കായി പോലീസ് അന്വേഷണം ആരംഭിച്ചു വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്‌നം ചർച്ച ചെയ്ത് തീർക്കുന്നതിനായാണ് ജയമാലയെ വീട്ടിലേക്ക് വിളിച്ചത്. എന്നാൽ ചർച്ചക്കിടെ തർക്കം ഉടലെടുക്കുകയും ജയമാലയും സഹോദരൻമാരും ചേർന്ന് ഇവരെ വെടിവെച്ചു കൊല്ലുകയുമായിരുന്നു. പൂനെ സ്വദേശിയാണ്…

Read More

കല്ലമ്പലം പോലീസ് ഡ്രൈവർ സ്‌റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം കല്ലമ്പലത്ത് പോലീസ് ഡ്രൈവർ സ്‌റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലമ്പലം പോലീസ് സ്‌റ്റേഷൻ ഡ്രൈവർ മനോജിനെയാണ് മരിച്ച നിലയിൽ കണ്ടത്. 42 വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന ഇന്ന് പുലർച്ചെ സ്റ്റേഷനിലെത്തി രണ്ടാമത്തെ നിലയിലേക്ക് പോയ മനോജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന് കുടുംബ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് വിവരം.

Read More

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയത് ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി

നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ ബി ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ എന്ന് ബേക്കൽ പോലീസ്. ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ബേക്കൽ സ്വദേശി കൂടിയായ മാപ്പുസാക്ഷി വിപിൻലാലിനെ തേടി പ്രദീപ്കുമാർ കഴിഞ്ഞ ജനുവരി 23നാണ് ബേക്കലിലെത്തിയത്. ഓട്ടോയിലിറക്കി തൃക്കണ്ണാടുള്ള ബന്ധുവീട്ടിലെത്തിയ പ്രദീപ് വിപിനെ നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ അമ്മാവൻ ജോലി ചെയ്യുന്ന ജ്വല്ലറിയിലെത്തി ഇവിടെ നിന്നും വിപിന്റെ അമ്മയെ വിളിച്ച് വക്കീൽ ഗുമസ്തനാണെന്ന്…

Read More

ബീഹാറിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എൻ ഡി എ ഇന്ന് യോഗം ചേരും; അവകാശവാദം ഉന്നയിക്കില്ലെന്ന് നിതീഷ്

ബിഹാറിൽ വോട്ടെണ്ണലിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മോദി അടക്കം ബിജെപിയുടെ ഉന്നത നേതാക്കൾ നിതീഷ് തന്നെയാകും മുഖ്യമന്ത്രിയെന്ന് നേരത്തെ അറിയിച്ചിരുന്നു. ബിജെപി, ജെഡിയു, ഹിന്ദുസ്ഥാന അവാം മോർച്ച, വികാസ് ശീൽ ഇൻസാൻ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കും. ജെഡിയുവിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും മുന്നണിയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയ സാഹചര്യത്തിലുമാണ് നിതീഷ് സംയമനം പാലിക്കുന്നത്. എൻഡിഎ തീരുമാനമെടുക്കട്ടെ എന്നാണ് നിതീഷിൻരെ…

Read More

തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട; ദുബൈയിൽ നിന്നെത്തിയ കുടുംബത്തിൽ നിന്ന് 2.300 കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് കിലോ 300 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നുമെത്തിയ ഒരു കുടുംബത്തിന്റെ പക്കൽ നിന്നുമാണ് സ്വർണം പിടികൂടിയത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടികൂടിയതിന് ശേഷം തിരുവനന്തപുരത്ത് കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടിയിലും സ്വർണക്കടത്ത് നിർബാധം തുടരുന്നുണ്ട്.

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

പടിഞ്ഞാറത്തറ പഞ്ചായത്തിലെ വാര്‍ഡ് 14 കാപ്പുണ്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അതേസമയം അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ 8,13 വാര്‍ഡുകളും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18ലെ പ്രദേശവും ബത്തേരി നഗരസഭയിലെ 26,33,31,15 ഡിവിഷനുകളിലെ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

Read More

2021 ഐപിഎല്ലില്‍ ഒമ്പതാമത്തെ ഫ്രാഞ്ചൈസി വാങ്ങുന്നത് മോഹന്‍ലാലെന്ന് സൂചന

ദുബായ്: ജനലക്ഷങ്ങള്‍ ആരാധകരുള്ള മോഹന്‍ലാലിനെ കുറിച്ച് ഒരു പുതിയ റിപ്പോര്‍ട്ട് പുറത്ത്. യുഎഇയില്‍ അരങ്ങേറിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടം കാണാന്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ ലാലുമുണ്ടായിരുന്നു. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആവേശത്തോടെ പോരാട്ടം വീക്ഷിച്ച മോഹന്‍ലാലിനെ ക്യാമറ കണ്ണുകളാണ് തിരഞ്ഞുപിടിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന ദൃശ്യം 2 വിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി കഴിഞ്ഞ ആഴ്ചയാണ് താരം ദുബായിലേക്ക് പറന്നത്. അതേസമയം താരം വേദിയില്‍ ഇടംപിടിച്ചപ്പോള്‍ ഐപിഎല്ലുമായി…

Read More

സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളില്‍ സ്ഥാപിച്ച പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവർത്തനമാരംഭിച്ചു. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ സ്ഥാപിതമായ പ്രദേശങ്ങളിലെ കൊവിഡ് ഭേദമായ ആളുകളുടെ ഒരു പട്ടിക തയാറാക്കിയ ശേഷം എല്ലാവർക്കും കൊവിഡിനാനന്തര ചികിത്സ ഉറപ്പു വരുത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ആദ്യഘട്ടമായി എല്ലാ വ്യാഴാഴ്ചയുമാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച്‌ ക്ലിനിക്കുകൾ കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ്…

Read More

ആലപ്പുഴയിൽ പത്ത് വയസ്സുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ പത്തിയൂരിൽ പത്ത് വയസ്സുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തിയൂർ സ്വദേശി ശാലിനിയുടെ മകൻ മുഹമ്മദ് അൻസിലിനെയാണ് മരിച്ച നിലയിൽ കണ്ടത്. ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. മുഹമ്മദ് അൻസിലും ഇളയ സഹോദരനും മാത്രം വീട്ടിലുണ്ടായ സമയത്താണ് മരണം സംഭവിച്ചത്. കുട്ടികളെ വീട്ടിൽ തനിച്ചാക്കി മാതാപിതാക്കൾ തൃശ്ശൂർ പോയ സമയത്താണ് സംഭവം

Read More

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പിനു മുന്നോടിയായി കലക്ടറേറ്റില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഹരിത പ്രോട്ടോക്കോളും കോവിഡ് മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടത്തേണ്ടത്. മദ്യം, പണം, ഭീഷണി എന്നിവ ഉപയോഗിച്ച് വോട്ടര്‍മാരെ, പ്രത്യേകിച്ച് ആദിവാസി മേഖലയിലുള്ളവരെ സ്വാധീനം ചെലുത്തുന്ന സാഹചര്യമുണ്ടായാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ്…

Read More