Headlines

Webdesk

കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; എ വിജയരാഘവന് പകരം ചുമതല

കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എ വിജയരാഘവനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായ സാഹചര്യത്തിലാണ് കോടിയേരി സ്ഥാനമൊഴിഞ്ഞിരിക്കുന്നത്. നേരത്തെ തന്നെ സ്ഥാനമൊഴിയാനുള്ള സന്നദ്ധത കോടിയേരി പ്രകടിപ്പിച്ചിരുന്നുവെങ്കിലും കേന്ദ്ര സംസ്ഥാന നേതൃത്വം ഇത് തള്ളിയിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കി പാർട്ടി സെക്രട്ടറി മാറി നിൽക്കുന്നത്. പാർട്ടിക്കുള്ളിൽ കോടിയേരിക്കെതിരെ വിമർശനം ഉയർന്നിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം

Read More

ഇന്ത്യയിൽ നിന്നുള്ള മീനുകളിൽ കൊറോണ; ഇറക്കുമതി നിർത്തിവെച്ച് ചൈന

ഇന്ത്യയിൽ നിന്നുള്ള മീനുകളിൽ കോറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇറക്കുമതി നിർത്തി വെച്ച് ചൈന. ചൈനീസ് കസ്റ്റംസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ബസു ഇന്റർനാഷണലിൽ നിന്നുള്ള ഇറക്കുമതിയാണ് സസ്പെൻഡ് ചെയ്തത്. ഇവിടെ നിന്നും അയച്ച കണവ മത്സ്യത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഒരാഴ്ചയ്ക്ക് ശേഷം ഇറക്കുമതി സസ്പെൻഡ് ചെയ്ത തീരുമാനം പുനഃപരിശോധിക്കുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം അറിയിച്ചു. നേരത്തെ ഇന്തോനേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത മീനിലും കൊറോണ കണ്ടെത്തിയതിനെ തുടർന്ന് ചൈന ഇറക്കുമതി സസ്പെൻഡ്…

Read More

ബി​ഹാ​റി​ല്‍ നി​തീ​ഷ് കു​മാ​ര്‍ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച

പാ​റ്റ്ന: ബി​ഹാ​റി​ല്‍ നി​തീ​ഷ് കു​മാ​ര്‍ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച. വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ക. ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ഉ​ണ്ടാ​കു​മെ​ന്ന് എ​ന്‍​ഡി​എ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കി​ല്ലെ​ന്നാ​ണ് നി​തീ​ഷ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ എ​ന്‍​ഡി​എ യോ​ഗ​ത്തി​ല്‍ നി​തീ​ഷ് മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ര്‍​ന്നു. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നി​തീ​ഷിന് ത​ന്നെ ന​ല്‍​കാ​മെ​ന്ന് ബി​ജെ​പി നേ​തൃ​ത്വ​വും തീ​രു​മാ​നി​ച്ചു.

Read More

ബി.എസ്‌സി നഴ്‌സിംഗ്: രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തൃശൂർ: 2020-21 ബി.എസ്‌സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ നവംബർ 17 വൈകിട്ട് അഞ്ചു വരെ ഫീസ് അടയ്ക്കാം. ഫീസ് അടച്ചവരുടെ ഒപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്കു പരിഗണിക്കേണ്ടെങ്കിൽ അവ ഒപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. പുതുതായി ലിസ്റ്റിൽ ചേർത്ത കോളേജുകളിലേക്കും ഒപ്ഷനുകൾ നൽകാം. ഫീസ് അടക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അവരെ തുടർന്നുള്ള അലോട്ട്‌മെന്റിന് പരിഗണിക്കില്ല….

Read More

പ്ലസ്‌വണ്‍ പ്രവേശനം ഇന്ന് പൂര്‍ത്തിയാകും; അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഇന്നു തന്നെ ഹാജരാവണം

പ്ലസ് വണ്‍ കോഴ്‌സില്‍ ഒഴിവുളള സീറ്റുകളിലെ പ്രവേശനം ഇന്നു പൂര്‍ത്തിയാകും. ഇന്നലെ അപേക്ഷിച്ചവരുടെ അലോട്ട്‌മെന്റ് ഇന്ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 12ന് മുമ്പ് രേഖകളുമായി സ്‌കൂളില്‍ ഹാജരാവണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Read More

കൊവിഡ്: 24 മണിക്കൂറിനിടെ 104 മരണം, ഡല്‍ഹിയില്‍ ആശങ്ക വര്‍ധിക്കുന്നു; രാജ്യത്ത് ആകെ രോഗികള്‍ 87 ലക്ഷം കടന്നു

ന്യൂഡല്‍ഹി: ആശങ്ക വര്‍ധിപ്പിച്ച് രാജ്യതലസ്ഥാനത്ത് ഏറ്റവും കൂടിയ പ്രതിദിന മരണം രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 104 പേരാണ് മരണത്തിന് കീഴടങ്ങിയത്. ജൂണ്‍ 16ന് 93 പേര്‍ വൈറസ് ബാധിച്ച് മരിച്ചിരുന്നു. ഇതിനുശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്. പുതുതായി 7,332 പേര്‍ക്ക് വൈറസ് റിപോര്‍ട്ട് ചെയ്യുകയുമുണ്ടായി. ആകെ 4,67,028 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 4,16,580 പേരുടെ രോഗം ഭേദമായി. 43,116 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഒരുദിവസത്തിനിടെ 6,462 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്….

Read More

24 മണിക്കൂറിനിടെ 6.19 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 5.3 കോടി കടന്നു, മരണം 12.98 ലക്ഷം

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 6,19,846 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 10,179 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ 5,30,73,406 പേരാണ് ലോകത്ത് കൊവിഡ് ബാധിതരായത്. 12,98,566 മരണങ്ങളും ഇക്കാലയളവില്‍ റിപോര്‍ട്ട് ചെയ്തു. ഇതുവരെ 3,72,02,101 പേരുടെ രോഗം ഭേദമായപ്പോള്‍ 1,45,72,739 പേര്‍ ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 95,610 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്‌പെയിന്‍, യുകെ, അര്‍ജന്റീന, കൊളംബിയ, ഇറ്റലി, മെക്‌സിക്കോ…

Read More

സ്വര്‍ണക്കടത്ത്: റിമാന്‍ഡിലായ ശിവശങ്കറിനെ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ജയില്‍ചട്ടം അനുസരിച്ചാണ് തീരുമാനം. ബോസ്റ്റണ്‍ സ്‌കൂളില്‍ സജ്ജീകരിച്ച ജയില്‍ വകുപ്പിന്റെ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലാണ് നിലവില്‍ ശിവശങ്കറിനെ പാര്‍പ്പിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ കോടതിയില്‍ വൈകീട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഇഡിയുടെ വാഹനത്തിലാണ് ശിവശങ്കറെ കാക്കനാട്ടേക്ക് കൊണ്ടുപോയത്. കേന്ദ്ര പോലിസ് അകമ്പടി സേവിച്ചു. കൊവിഡ് പരിശോധനയ്ക്കായി നേരത്തേതന്നെ സാംപിള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം വന്നശേഷമേ…

Read More

സ്വര്‍ണക്കടത്തെന്ന് സംശയം: ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞു

മുംബൈ: അനധികൃതമായി സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വച്ചെന്നാരോപിച്ച് ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘമാണ് തടഞ്ഞത്. യുഎഇയില്‍ നിന്നുള്ള വിമാനത്തില്‍ വൈകീട്ട് 5ഓടെയാണ് ക്രൂനാല്‍ പാണ്ഡ്യ തിരിച്ചെത്തിയത്. ഈ സമയം ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. നവംബര്‍ 10 ന് ദുബയില്‍ നടന്ന ഐപിഎല്‍ ഫൈനല്‍ മല്‍സരത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ച് അഞ്ചാം കിരീടമെന്ന റെക്കോര്‍ഡ് നേടിയ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു…

Read More

കളമശ്ശേരി ബസ് കത്തിക്കൽ കേസ്: വിചാരണ നടപടികൾ ആരംഭിക്കാൻ ഉത്തരവ്

കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാൻ കോടതി ഉത്തരവിട്ടു. കൊച്ചി എൻഐഎ കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. ബംഗളൂരു ജയിലിലുള്ള നാല് പ്രതികളെ വീഡിയോ കോൺഫറൻസിംഗ് വഴി വിചാരണക്കായി ഹാജരാക്കും സംഭവം നടന്ന് 15 വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. അബ്ദുൽനാസർ മദനയുടെ ഭാര്യ സൂഫിയ മദനി അടക്കം 13 പ്രതികൾക്കെതിരെയാണ് എൻഐഎ കുറ്റപത്രം നൽകിയത്. 2005 സെപ്റ്റംബർ 9ന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് പ്രതികൾ…

Read More