Webdesk

സ്വർണവിലയിൽ വീണ്ടും കുറവ്; പവന് 240 രൂപ കുറഞ്ഞു

സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. സംസ്ഥാനത്തെ ചിലയിടങ്ങളിൽ സ്വർണവിലയിൽ മാറ്റമുണ്ട്. തൃശ്ശൂരിലെ തീരദേശ മേഖലകളിൽ ഗ്രാമിന് 4600 രൂപയിലാണ് വിൽപ്പന നടക്കുന്നത്. പവന് 36,800 രൂപയാണ്. കേരളത്തിന് പുറത്ത് ജി എസ് ടി അടക്കം ഗ്രാമിന് 4,800 രൂപയിലാണ് വിൽപ്പന സ്വർണം ഈ മാസം തുടക്കത്തിൽ ഏറ്റവുമുയർന്ന വിലനിലവാരമായ 42,000 രൂപയിലെത്തിയിരുന്നു. 18 ദിവസത്തിനിടെ 4400…

Read More

24 മണിക്കൂറിനിടെ 76,472 പേർക്ക് കൂടി കൊവിഡ്; മരണനിരക്കിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് കേസുകൾ 75,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 34 ലക്ഷം കടന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ് ഒരു ദിവസത്തിനിടെ 1021 പേർ കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 62,550 ആയി ഉയർന്നു. ഇതോടെ കൊവിഡ് ബാധിതരുടെ മരണസംഖ്യയിൽ ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്ത്…

Read More

റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് വ്യോമസേനയുടെ ഭാഗമാകും, ആദ്യ ഘട്ടം അഞ്ച് വിമാനങ്ങള്‍

ചണ്ഡീഗഢ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് വ്യോമസേനയുടെ ഭാഗമാകും, ആദ്യ ഘട്ടം അഞ്ച് വിമാനങ്ങള്‍. ഫ്രാന്‍സില്‍ നിന്നെത്തിച്ച അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സമര്‍പ്പിക്കുക. പരിപാടിയിലേക്ക് ഫ്രഞ്ച് പ്രതിരോധ മന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ക്കിടെ ജൂലൈ 29നാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തിച്ചത്. ആദ്യ ഘട്ടമായി ലഭിച്ച അഞ്ച് വിമാനങ്ങളില്‍ മൂന്നെണ്ണം…

Read More

പ്രശസ്ത ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു

പ്രമുഖ ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നാല് വർഷത്തോളമായി ചികിത്സയിലായിരുന്നു. ബ്ലാക്ക് പാന്തറിയലെ നായക കഥാപാത്രത്തിലൂടെയാണ് ബോസ്മാൻ ആരാധക പ്രീതി നേടിയെടുത്തത്. ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്‌സ് ഇൻഫിനിറ്റി സിനിമകളുടെയും ഭാഗമായി

Read More

പോപുലർ ഫിനാൻസ് തട്ടിപ്പ്: ഡൽഹിയിൽ പിടിയിലായ റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയിൽ എത്തിച്ചു

വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ പോപുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയിൽ എത്തിച്ചു. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ഇന്നലെ പിടികൂടിയത്. ഇവർക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്. സ്ഥാപനത്തിനെതിരെ കൂടുതൽ പരാതികൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്. സംസ്ഥാന വ്യാപകമായി കേസ് അന്വേഷിക്കേണ്ട സാഹചര്യം വരുന്നതിനാലാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാനൊരുങ്ങുന്നത്. നിലവിൽ അന്വേഷണം…

Read More

പണം വാങ്ങി തിരിച്ചു നൽകാതെ പറ്റിച്ചു; മുസ്ലീം ലീഗ് എംഎൽഎക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി ഖമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു. കാടങ്കോട് സ്വദേശി അബ്ദുൽ ഷുക്കൂർ, വെള്ളൂർ സ്വദേശികളായ ഇ കെ ആരിഫ, എംടിപി സുഹ്‌റ എന്നിവരുടെ പരാതിയിലാണ് കേസ് എം സി ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജുവലറിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് അരങ്ങേറിയത്. ഖമറുദ്ദീനെ കൂടാതെ മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരിച്ചുതരാമെന്ന വ്യവസ്ഥയിൽ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതിക്കാർ പറയുന്നത്. 30 ലക്ഷം രൂപ നിക്ഷേപമായി…

Read More

കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല ജമ്മു കാശ്മീരിലെ ഷോപിനായിൽ ഇന്നലെ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. സുരക്ഷാ സേനയുടെ പതിവ് പട്രോളിംഗിനിടെ ഭീകരർ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു.

Read More

ഓണത്തിരക്ക് നിയന്ത്രിക്കുന്നതിൽ കർശന നിർദേശങ്ങളുമായി ഡിജിപി ബെഹ്‌റ

സംസ്ഥാനത്തെ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഡിജിപി. കടകള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കണം. കടയുടെ വലിപ്പം അനുസരിച്ച്‌ മാത്രമേ ഉപഭോക്താക്കളെ ഉള്ളില്‍ പ്രവേശിപ്പിക്കാവൂ. മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കുന്നതാകും ഉചിതമെന്നും ഡിജിപി നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ലെന്നും ഓണസദ്യയുടേയും മറ്റും പേരില്‍ കൂട്ടം കൂടാനോ പൊതുപരിപാടികള്‍ നടത്താനോ അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം കോവിഡ് കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും സംസ്ഥാന പൊലീസ് മേധാവി…

Read More

സുൽത്താൻ ബത്തേരി പുത്തൻ കുന്നിൽ കൊവിഡ് പരിശോധനക്ക് വന്നയാൾ ഭയന്നോടി : ആരോഗ്യ വകുപ്പ് വട്ടം കറങ്ങി

സുൽത്താൻ ബത്തേരി : കൊവിഡ് പരിശോധനക്ക് വിധേയനാകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചയാൾ പരിശോധന ഭയന്നോടിയത് ആരോഗ്യവകുപ്പിനെ വട്ടം കറക്കി. ചീരാൽ സ്വദേശിയായ വയോധികനാണ് ഇന്നലെ ആന്റിജൻ ടെസ്റ്റ് നടന്ന പുത്തൻ കുന്നിൽ നിന്ന് ഓടിപോയത്. നീണ്ട മണിക്കൂറുകൾക്ക് ശേഷം ആരോഗ്യ വകുപ്പ് ഇയാളെ ചീരാലിലെ വീട്ടിൽ നിന്നും പോലീസിന്റെ സഹായത്തോടെ പിടികൂടി എടക്കലിലെ ഇൻസ്റ്റിറ്റിയുഷൻ ക്വാറന്റെനിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള രണ്ട് പേർക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിച്ചത്. പ്രൈമറി സമ്പർക്കമായതിനാൽ പുത്തൻ കുന്നിൽ…

Read More

ഡി.എൽ.എഡ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലനകേന്ദ്രങ്ങളിലേക്ക് 2020-22 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോവിഡ് പശ്ചാത്തലത്തിൽ അപേക്ഷകൾ പൂരിപ്പിച്ച് സ്‌കാൻ ചെയ്ത് ഇമെയിൽ മുഖേനയും തപാൽ മാർഗ്ഗവും നേരിട്ടും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിൽ സമർപ്പിക്കാം. ഇമെയിൽ ആയി അപേക്ഷിക്കുന്നവർ പ്രവേശന സമയത്ത് അസ്സൽ അപേക്ഷ ഹാജരാക്കണം. സെപ്റ്റംബർ 18 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അപേക്ഷകൾ സമർപ്പിക്കണം. വിജ്ഞാപനത്തിന്റെയും ഫോറത്തിന്റെയും പൂർണ്ണവിവരങ്ങൾ www.education.kerala.gov.in…

Read More