Webdesk

ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ട്; നിയമസഭാ സെക്രട്ടറിക്ക് മറുപടിയുമായി ഇ ഡി

ലൈഫ് മിഷനുമായി ബന്ധപ്പെട്ട പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമസഭാ സെക്രട്ടറിക്ക് മറുപടി നൽകി. നിയമസഭയുടെ അധികാരങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഫയലുകൾ വിളിച്ചു വരുത്താൻ അധികാരമുണ്ടെന്നും മറുപടിയിൽ ഇ ഡി പറയുന്നു പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയാണ് ഇഡിയോട് വിശദീകരണം തേടിയത്. ലൈഫ് മിഷൻ സംസ്ഥാനവ്യാപകമായി തടസ്സപ്പെടുത്താൻ ഇ ഡി ബോധപൂർവം ശ്രമിക്കുന്നതായി ജയിംസ് മാത്യു എംഎൽഎ പരാതി നൽകിയിരുന്നു. തുടർന്നാണ് വിശദീകരണം തേടിയത്. ഇഡിയുടെ അസി. ഡയറക്ടർ പി രാധാകൃഷ്ണനോട് തേടിയ വിശദീകരണത്തിലാണ് മറുപടി. ഫയലുകൾ വിളിച്ചുവരുത്താനുള്ള നിയമപരമായ…

Read More

ബിഹാർ മഹാസഖ്യത്തിൽ പൊട്ടിത്തെറി; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ആർ ജെ ഡി

ബീഹാർ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ സാധിക്കാതെ വന്നതിന് പിന്നാലെ മഹാസഖ്യത്തിൽ പൊട്ടിത്തെറി. കോൺഗ്രസിനെതിരെ വിമർശനവുമായി ആർ ജെ ഡി രംഗത്തുവന്നു. സഖ്യത്തിൽ ചേരില്ലെന്ന് ഭീഷണിപ്പെടുത്തി 70 സീറ്റുകൾ വാങ്ങിയ കോൺഗ്രസിന് 70 തെരഞ്ഞെടുപ്പ് റാലികൾ പോലും നടത്താനായില്ലെന്ന് ആർ ജെ ഡി നേതാവ് ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് റാലികൾ നടക്കുന്നതിനിടെ രാഹുൽ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടിൽ അവധി ആഘോഷിക്കാൻ പോയി. രാഹുലും പ്രിയങ്കയും രാജകുമാരനും രാജകുമാരിയെയും പോലെയാണ് പെരുമാറുന്നത്. ബിഹാർ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഇരുവരും…

Read More

മാർത്തോമ സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് സ്ഥാനമേറ്റു

മാർത്തോമ സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. തിരുവല്ല സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്ഥാനാരോഹണം. ഡോ. യൂയാക്കിം മാർ കൂറിലോസ് എപിസ്‌കോപ്പ ചടങ്ങുകൾക്ക് നേതൃത്വം നൽകി പുലാത്തീനിൽ നിന്ന് നിയുക്ത മെത്രാപോലീത്തയെ വേദിയിലേക്ക് നയിച്ചു. എട്ട് മണിക്ക് വിശുദ്ധ കുർബാന ആരംഭിച്ചു. 10 മണിയോടെ സ്ഥാനാരോഹണ ചടങ്ങുകൾ പൂർത്തിയാക്കി. ഡോ. ഫിലിപ്പോസ് മാർ കിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവൻ സിറിൽ മാർ ബസേലിയോസ് തുടങ്ങിയവർ…

Read More

24 മണിക്കൂറിനിടെ 44,684 പേർക്ക് കൂടി കൊവിഡ്; 520 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,684 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 87,73,479 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 520 പേർ ഒരു ദിവസത്തിനിടെ മരിച്ചു. 1,29,188 പേരാണ് രാജ്യത്തെ ആകെ കൊവിഡ് മരണം. 4,80,719 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവ രോഗികളുടെ എണ്ണത്തിൽ 3828 പേരുടെ കുറവുണ്ട് നിലവിൽ ഡൽഹിയിലാണ് കൊവിഡ് കേസുകൾ രൂക്ഷമായി വർധിക്കുന്നത്. ഇന്നലെ 7802 പേർക്കാണ് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. 91 പേർ മരിച്ചു….

Read More

ദീപാവലി കൂടുതൽ വെളിച്ചവും സന്തോഷവും നൽകട്ടെയെന്ന് പ്രധാനമന്ത്രി; പതിവ് പോലെ ആഘോഷം സൈനികർക്കൊപ്പം

രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി ഉത്സവം കൂടുതൽ തെളിച്ചവും സന്തോഷവും നൽകട്ടെയെന്നും എല്ലാവരും ആരോഗ്യമുള്ളവരായിരിക്കട്ടെയെന്നും മോദി ആശംസിച്ചു ട്വിറ്ററിലൂടെയാണ് ആശംസ. ദീപാവലി ദിനത്തിൽ സൈനികർക്കായി എല്ലാവരും ഒരു ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. പതിവ് പോലെ സൈനികർക്കൊപ്പമാണ് മോദിയുടെ ദീപാവലി ആഘോഷം. ഇത്തവണ രാജസ്ഥാനിലെ ജയ്‌സാൽമീറലെ സൈനികർക്കൊപ്പം മോദി ചെലവഴിക്കും.

Read More

വയനാട്ടിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മാനന്തവാടി: കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായ ഈസ്റ്റ്പാലമുക്ക് സ്വദേശി മേക്കായി വീട്ടിൽഅമ്മദ് (60) നിര്യാതനായി. . : ഭാര്യ: സൈനബ. മകൻ: പരേതനായ സലിത്ത്. മരുമകൾ: അസീല.

Read More

ലോകകപ്പ് യോഗ്യത; ബ്രസീലിനും ഉറുഗ്വെയ്ക്കും ജയം

സാവോപോളോ: 2022 ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് ജയം. ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒരു ഗോളിനാണ് വെനിസ്വേലയ്‌ക്കെതിരേ ബ്രസീലിന്റെ ജയം.67ാം മിനിറ്റില്‍ ഫിര്‍മിനോയാണ് മഞ്ഞപ്പടയുടെ ഏക ഗോള്‍ നേടിയത്. യോഗ്യതാ റൗണ്ടിലെ ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണ്. പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍ താരം നെയ്മര്‍ ഇന്ന് ബ്രസീലിനായി ഇറങ്ങിയിട്ടില്ല. മറ്റ് മല്‍സരങ്ങളില്‍ ഉറുഗ്വെ കൊളംബിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. എഡിസണ്‍ കവാനി, ലൂയിസ് സുവാരസ്, ഡാര്‍വിന്‍ ന്യൂനസ് എന്നിവരാണ് ഉറുഗ്വെയ്ക്കായി സ്‌കോര്‍ ചെയ്തവര്‍….

Read More

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: 61 കേസുകളിൽ എംസി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി ഖമറുദ്ദീൻ എംഎൽഎയ്ക്കെതിരെ 61 കേസുകളിൽ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയില 53 കേസുകളിലും കാസർകോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്. തിങ്കളാഴ്ച അന്വേഷസംഘം കമറുദ്ദിന്റെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും. അതേസമയം ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്ടറും കമറുദ്ദീന്റെ കൂട്ടുപ്രതിയുമായ പൂക്കോയ തങ്ങൾ ഒളിവിൽ തുടരുകയാണ്. പൂക്കോയ തങ്ങൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തങ്ങൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുമെന്നാണ് സൂചന. നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടു കേസുകൾ കൂടി പൊലീസ് റജിസ്റ്റർ…

Read More

ആരോഗ്യപ്രവർത്തകരുടെ വിവരം ശേഖരിക്കുന്നു; വാക്‌സിൻ വിതരണത്തിന് തയ്യാറെടുത്ത് സംസ്ഥാനം

സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകരുടെ വിവരശേഖരണം ആരംഭിച്ചു. ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് വാക്‌സിൻ ആദ്യം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് വിവരശേഖരണം. ഐസിഎംആറിന്റെ നിർദേശപ്രകാരമാണ് സംസ്ഥാനത്തും വാക്‌സിൻ വിതരണത്തിന് തയ്യാറെടുക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകർ, ആയുഷ് വകുപ്പിനും ദേശീയ ആരോഗ്യ ദൗത്യത്തിനും കീഴിലുള്ളവർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുക. ഇതിന് അർഹതപ്പെട്ടവരെ തെരഞ്ഞെടുക്കാൻ സംസ്ഥാന നോഡൽ ഓഫീസറെ നിയോഗിച്ചിട്ടുണ്ട് അടുത്ത ഘട്ടമായി ജില്ലാ മെഡിക്കൽ ഓഫീസർമാർ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ഇതിൽ ആരോഗ്യവകുപ്പിലെയും മറ്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ…

Read More

തോൽവി അംഗീകരിക്കുന്നുവെന്ന സൂചന നൽകി ട്രംപ്; രാഷ്ട്രീയ പ്രതിസന്ധി അയയുന്നു

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നുവെന്ന സൂചനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പരാമർശങ്ങൾ ഈ ഭരണം ഒരിക്കലും ലോക്ക് ഡൗണിലേക്ക് ഇനി പോകില്ല. ഭാവിയിലെന്താണ് നടക്കാൻ പോകുന്നതെന്ന് ആർക്കറിയാം. ആരാണ് ഭരണത്തിലുണ്ടാകുകയെന്നും. കാലമായിരിക്കും അതിനെല്ലാം ഉത്തരം നൽകുക. എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു പ്രതികരണം ട്രംപ് നടത്തുന്നത് നേരത്തെ തോൽവി അംഗീകരിക്കാൻ തയ്യാറല്ലെന്ന പരാമർശങ്ങളാണ് ട്രംപ് ഇതുവരെ നടത്തിയിരുന്നത്. അരിസോണ, ജോർജിയ എന്നീ…

Read More