Headlines

Webdesk

മുട്ടില്‍ കെ.എസ്.ഇ.ബി സെക്ഷനിലെ ഓവര്‍സീയര്‍ കുഴഞ്ഞു വീണു മരിച്ചു

മുട്ടില്‍ കെ.എസ്.ഇ.ബി സെക്ഷനിലെ ഓവര്‍സീയര്‍ കാക്കവയല്‍ അരുണഗിരി കോളനിയിലെ പുതിയേടത്ത് അജയകുമാര്‍ ( 55) ആണ് കളിസ്ഥലത്ത് കുഴഞ്ഞുവീണ് മരണപ്പെട്ടത്. രാവിലെ 6.45 ഓടെ സുഹൃത്തുക്കളോടൊപ്പം കാക്കവയല്‍ തെനേരി ഷട്ടില്‍ കോര്‍ട്ടില്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടയില്‍ കളിസ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് കൈനാട്ടി ഗവ.ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു. ജീനയാണ് ഭാര്യ. അനഘ ഏക മകളാണ്

Read More

കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 41,100 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 88,14,579 ആയി ഉയർന്നു 447 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 1,29,635 ആയി. നിലവിൽ 4,79,216 സജീവ കേസുകളാണുള്ളത്. ഇതുവരെ 82,05,728 പേർ കൊവിഡ് മുക്തരായി. ഇന്നലെ മാത്രം 42,156 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതിനോടകം 12.48 കോടി സാമ്പിളുകൾ…

Read More

ട്രെൻഡിംഗിൽ ഒന്നാമതായി മാസ്റ്റർ ടീസർ; വ്യൂവേഴ്‌സിലും റെക്കോർഡ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന മാസ്റ്ററിന്റെ ടീസർ പുറത്തിറങ്ങി. വൻ പ്രതികരണമാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ ഒന്നര കോടിയോളം പേർ ടീസർ കണ്ടുകഴിഞ്ഞു യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്താണ് മാസ്റ്റർ ടീസർ. ചിത്രത്തിൽ കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. വിജയ് സേതുപതിയാണ് നെഗറ്റീവ് റോളിലെത്തുന്നത്. മാളവിക മോഹനാണ് നായിക. ആൻഡ്രിയ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

Read More

വാളയാറിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി; കടത്തിയത് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും

പാലക്കാട് വാളയാറിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച സ്‌ഫോടക വസ്തുക്കൾ പിടികൂടി. ഏഴായിരം ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായ പോയ മിനി ലോറിയിലാണ് സ്‌ഫോടക വസ്തുക്കൾ ഒളിച്ചു കടത്താൻ ശ്രമിച്ചത് തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രവി, പ്രഭു എന്നിവരെയാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്. 35 പെട്ടികളിലായാണ് സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചു വെച്ചിരുന്നത്. പാലക്കാട് ഭാഗത്തെ ക്വാറികളിലുപയോഗിക്കാൻ എത്തിച്ചതെന്നാണ് സംശയം.

Read More

വൈക്കത്ത് ആറ്റിൽ ചാടിയ യുവതികൾക്കായി തെരച്ചിൽ തുടരുന്നു; ചടയമംഗലത്ത് നിന്ന് കാണാതായവരെന്ന് സൂചന

വൈക്കം മൂവാറ്റുപഴ ആറിലേക്ക് ചാടിയവർക്കായി തെരച്ചിൽ തുടരുന്നു. ശനിയാഴ്ച രാത്രി നിർത്തിവെച്ച തെരച്ചിൽ ഞായറാഴ്ച രാവിലെ ആരംഭിച്ചു. ശനി രാത്രി എട്ട് മണിയോടെയാണ് രണ്ട് യുവതികൾ മുറിഞ്ഞപ്പുഴ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയത്. പാലത്തിന് സമീപം താമസിക്കുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് ഇന്ന് തെരച്ചിൽ പുരോഗമിക്കുന്നത് കഴിഞ്ഞ ദിവസം ചടയമംഗലത്ത് നിന്ന് രണ്ട് യുവതികളെ കാണാതായിരുന്നു. ഇവരാണ് ആറ്റിലേക്ക് ചാടിയതെന്നാണ് സൂചന. ഇവരുടെ ചെരുപ്പുകൾ…

Read More

ബിഹാറിൽ എൻഡിഎ യോഗം ഇന്ന്; നിതീഷിനെ നേതാവായി തെരഞ്ഞെടുക്കും

ബിഹാറിൽ എൻഡിഎ പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. നിതീഷ് കുമാറിനെ നേതാവായി യോഗം തെരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ തീയതി ഉൾപ്പെടെ യോഗത്തിൽ തീരുമാനിക്കും. യോഗത്തിന് ശേഷം നിതീഷ് കുമാർ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും എല്ലാ തീരുമാനങ്ങളും യോഗത്തിലുണ്ടാകും. മുന്നണി നേതാവിനെ തെരഞ്ഞെടുത്ത ശേഷം ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്നും നിതീഷ് പറഞ്ഞു. 243 അംഗ സഭയിൽ എൻഡിഎക്ക് 125 സീറ്റുകളാണ് ലഭിച്ചത്. ഉപമുഖ്യമന്ത്രിയായി കാമേശ്വർ ചൗപാലിന്റെ പേരാണ് ബിജെപി ആലോചിക്കുന്നത്. വികാസ്ശീൽ ഇൻസാൻ…

Read More

സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും; തുടരില്ലെന്ന് സൂചന

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ലെന്നാണ് സൂചന. കൊവിഡ് രൂക്ഷമായി തുടരുന്ന എറണാകുളവും, തൃശൂരുമടക്കമുള്ള ജില്ലകളിൽ ജില്ലാ കലക്ടർമാരോട് തീരുമാനമെടുക്കാനാണ് നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ച് സാധ്യമായ ജില്ലകളിലെല്ലാം നിരോധനാജ്ഞ അവസാനിപ്പിക്കാനാണ് നീക്കം. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങൾക്കുള്ള പിഴ കുത്തനെ ഉയർത്തിയിരുന്നു.

Read More

സീറ്റ് വിഭജനത്തിൽ ധാരണയാകാതെ കോട്ടയം; ഇന്ന് വീണ്ടും എൽ ഡി എഫ് യോഗം

തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോട്ടയം ജില്ലയിൽ എൽ ഡി എഫ് ധാരണയായില്ല. കേരളാ കോൺഗ്രസ് ജോസ് പക്ഷം കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് എൽ ഡി എഫ് യോഗം വീണ്ടും ചേരുന്നുണ്ട്. തങ്ങളുടെ സീറ്റ് വിട്ടു കൊടുക്കില്ലെന്ന് സിപിഐയും കൂടുതൽ സീറ്റ് വേണമെന്ന് ജോസ് പക്ഷവും വാശി പിടിക്കുകയാണ്. ഇന്നലെ നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടിരുന്നു ജില്ലാ പഞ്ചായത്തിൽ 4 സീറ്റും പാലാ മുൻസിപ്പാലിറ്റിയിൽ 7 സീറ്റും വേണമെന്നാണ് സിപിഐ…

Read More

വയനാട്ടിൽ ഇന്ന് മുതൽ നിരോധനാജ്ഞ ഇല്ല

സി.ആര്‍.പി.സി 144 പ്രകാരം വയനാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് (15.11.20) മുതൽ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായായിരുന്നു 144 പ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

Read More

ഇടുക്കിയിൽ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു; യുഡിഎഫിൽ തർക്കം രൂക്ഷം

ഇടുക്കിയിൽ സീറ്റ് വിഭജനത്തെ ചൊല്ലി യുഡിഎഫിൽ തർക്കം രൂക്ഷമാകുന്നു. കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ തന്നെ വേണമെന്ന് കേരളാ കോൺഗ്രസ് വാശി പിടിക്കുന്നതാണ് ചർച്ചകൾ വഴി മുട്ടാൻ കാരണം കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെത്തി ചർച്ച നടത്തിയെങ്കിലും സമവായമായില്ല. കഴിഞ്ഞ തവണ വിജയിച്ച സീറ്റുകൾ നൽകാമെന്നും പരാജയപ്പെട്ട സീറ്റുകളിൽ ജയസാധ്യത കണക്കിലെടുത്ത് സ്ഥാനാർഥിയെ നിർത്താമെന്നുമാണ് കോൺഗ്രസിന്റെ ഫോർമുല. പ്രാദേശിക തലത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് വാഴയ്ക്കൻ എന്നിവർ പി ജെ ജോസഫുമായി ചർച്ച നടത്തി. ആറ്…

Read More