മുട്ടില്‍ കെ.എസ്.ഇ.ബി സെക്ഷനിലെ ഓവര്‍സീയര്‍ കാക്കവയല്‍ അരുണഗിരി കോളനിയിലെ പുതിയേടത്ത് അജയകുമാര്‍ ( 55) ആണ് കളിസ്ഥലത്ത് കുഴഞ്ഞുവീണ് മരണപ്പെട്ടത്. രാവിലെ 6.45 ഓടെ സുഹൃത്തുക്കളോടൊപ്പം കാക്കവയല്‍ തെനേരി ഷട്ടില്‍ കോര്‍ട്ടില്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടയില്‍ കളിസ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് കൈനാട്ടി ഗവ.ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു. ജീനയാണ് ഭാര്യ.
അനഘ ഏക മകളാണ്
The Best Online Portal in Malayalam