Headlines

Webdesk

കൊൽക്കത്തയിൽ വന്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം. കൊല്‍ക്കത്ത ന്യൂ ടൗണിലെ ചേരിപ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തം ഉണ്ടായത്. നിരവധി വീടുകള്‍ കത്തിനശിച്ചു. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. കഴിഞ്ഞ ദിവസവും കൊല്‍ക്കത്തയിലെ ഒരു ചേരി പ്രദേശത്ത് തീപിടുത്തം ഉണ്ടായിരുന്നു.

Read More

ടിക് ടോക്ക് ഇന്ത്യയില്‍ തിരികെ എത്തുന്നു! ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കാന്‍ നീക്കം ആരംഭിച്ചു

ന്യൂഡല്‍ഹി: പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ ടിക് ടോക്ക് ഒരുങ്ങുന്നു. ടിക് ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചതായും കത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ ദിവസമാണ് പബ്ജി ഇന്ത്യയില്‍ തിരികെ എത്തുമെന്ന് ഗെയിം ഡെവലപ്പര്‍മാരായ പബ്ജി കോര്‍പ്പറേഷന്‍ ഔദ്യോഗികമായി അറിയിച്ചത്. ഇതിന് പിന്നാലെയാണ് ടിക് ടോക്കും തിരിച്ചെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഡേറ്റാ സുരക്ഷയ്ക്കായി രാജ്യത്തുള്ള നിയമങ്ങള്‍ക്കുള്ളില്‍ നിന്നാകും…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് കാനം; സിപിഐ തന്നെയാണ് മുന്നണിയിലെ രണ്ടാം കക്ഷി

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വെല്ലുവിളികളെ അതിജീവിക്കാൻ എൽ ഡി എഫിന് കരുത്തുണ്ട്. സീറ്റ് വിഭജനത്തിൽ മുന്നണിയിൽ ചില തർക്കങ്ങളുണ്ട്. അത് പരിഹരിക്കും. എൽ ഡി എഫിൽ സിപിഐ രണ്ടാംകക്ഷിയാണ്. കേരളത്തിൽ സിപിഐയോട് മത്സരിക്കാൻ കേരളാ കോൺഗ്രസ് ആയിട്ടില്ല. കോട്ടയത്ത് കേരളാ കോൺഗ്രസ് ആണ് ഒന്നാം കക്ഷിയെന്ന അഭിപ്രായം സിപിഐക്കില്ലെന്നും കാനം പറഞ്ഞു. കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് ഭരണ തലവൻ എന്ന നിലയിലാണ്. സ്വർണം ആര് അയച്ചു,…

Read More

ഈന്തപ്പഴം വിതരണം ചെയ്തത് ശിവശങ്കറിന്റെ നിർദേശപ്രകാരമെന്ന് സാമൂഹ്യ നീതി വകുപ്പ്

യുഎഇ കോൺസുലേറ്റ് വഴി പതിനായിരത്തോളം കിലോഗ്രാം ഈന്തപ്പഴം വിതരണം ചെയ്തതായി സാമൂഹ്യനീതി വകുപ്പ്. 9973.50 കിലോ ഈന്തപ്പഴമാണ് വിതരണം ചെയ്തത്. 250 ഗ്രാം വീതം 39,894 പേർക്ക് നൽകി. ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്നും സാമൂഹ്യനീതി വകുപ്പ് ഉത്തരം നൽകി തൃശ്ശൂർ ജില്ലയിലാണ് കൂടുതൽ ഈന്തപ്പഴം നൽകിയത്. കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ ശിവശങ്കറിനെ കസ്റ്റംസ്…

Read More

ഇന്ന് സംസ്ഥാനത്ത് 26 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 5542 പേർക്ക് സമ്പർക്കരോഗം

സംസ്ഥാനത്ത് 26 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി രവീന്ദ്രൻ നായർ (68), ആലങ്ങോട് സ്വദേശി സുരേന്ദ്രൻ (55), മുതുവിള സ്വദേശി ഗംഗാധരൻ (62), റസൽപുരം സ്വദേശി സുദർശനൻ (53), കൊല്ലം ഉമയനല്ലൂർ സ്വദേശി അയ്യപ്പൻ പിള്ള (74), കാവനാട് സ്വദേശി സുബയ്യൻ (60), ആലപ്പുഴ കരോക്കാവേലി സ്വദേശി രാജപ്പൻ (67), പാലത്തുണ്ടിയിൽ സ്വദേശി ഷംസുദ്ദീൻ (70), കോട്ടയം വേലൂർ സ്വദേശി സെയ്ദ് സുലൈമാൻ (54), കോട്ടയം സ്വദേശി വർക്കി ജോർജ് (94), തീക്കോയി…

Read More

6793 പേർക്ക് കൂടി രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 76,927 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6793 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 885, കൊല്ലം 693, പത്തനംതിട്ട 229, ആലപ്പുഴ 648, കോട്ടയം 215, ഇടുക്കി 86, എറണാകുളം 800, തൃശൂർ 431, പാലക്കാട് 484, മലപ്പുറം 617, കോഴിക്കോട് 884, വയനാട് 109, കണ്ണൂർ 567, കാസർഗോഡ് 145 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 76,927 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,41,523 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് പുതുതായി 2 ഹോട്ട് സ്‌പോട്ടുകൾ; 5 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ മെഴുവേലി (കണ്ടെൻമെന്റ് സോൺ വാർഡ് 8, സബ് വാർഡ് 9 ), പാലക്കാട് ജില്ലയിലെ തൃത്താല (3, 13, 15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 609 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

വയനാട് ജില്ലയില്‍ 171 പേര്‍ക്ക് കൂടി കോവിഡ് ;109 പേര്‍ക്ക് രോഗമുക്തി,165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (14.11.20) 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 109 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8673 ആയി. 7614 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 60 മരണം. നിലവില്‍…

Read More

കേരളത്തില്‍ ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍,…

Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 5.37 കോടി കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി മുപ്പത്തേഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടയില്‍ പുതിതായി 6.41 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 53,716,907 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്. 24 മ​ണി​ക്കൂ​റി​നി​ടെ 9,798 പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,308,425 ആ​യി ഉ​യ​ര്‍​ന്നു. രോ​ഗ​മു​ക്തി നേ​ടിയവരുടെ എണ്ണം 37,477,218 ആയി ഉയര്‍ന്നു. അമേരിക്കയില്‍ 1,10,61,491 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം രണ്ടര ലക്ഷത്തോട് അടുത്തു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തേഴ് ലക്ഷം…

Read More