ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി മുപ്പത്തേഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടയില്‍ പുതിതായി 6.41 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 53,716,907 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്. 24 മണിക്കൂറിനിടെ 9,798 പേര് കൂടി മരിച്ചതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,308,425 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 37,477,218 ആയി ഉയര്‍ന്നു.
അമേരിക്കയില്‍ 1,10,61,491 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം രണ്ടര ലക്ഷത്തോട് അടുത്തു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തേഴ് ലക്ഷം കടന്നു. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തേഴ് ലക്ഷം പിന്നിട്ടു. നിലവില്‍ 4,80,614 പേരാണ് ചികിത്സയിലുള്ളത്. മരണം 1.29 ലക്ഷമായി. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത്തൊന്ന് ലക്ഷമായി. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലാണ്.
ഇതുവരെ അമ്പത്തിയെട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 1.64 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിരണ്ട് ലക്ഷം കടന്നു. ഫ്രാന്‍സ്, റഷ്യ, സ്പെയിന്, ബ്രിട്ടന്, അര്‍ജന്റീന, കൊളംബിയ, ഇറ്റലി എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തില്‍ മുന്നിലുള്ള മറ്റ് രാജ്യങ്ങള്‍.