Headlines

Webdesk

ഗെയിൽ പദ്ധതി പൂർത്തിയായി; കൊച്ചി-മംഗളൂരു സമ്പൂർണ കമ്മീഷനിംഗ് ഈയാഴ്ച നടക്കും

സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ഗെയിൽ കൊച്ചി-മംഗളൂരു പ്രകൃതിവാതക കുഴൽ പദ്ധതി പൂർത്തിയായി. ഈയാഴ്ച തന്നെ പദ്ധതിയുടെ സമ്പൂർണ കമ്മീഷനിംഗ് നടക്കും. ഇതോടെ കുഴലിലൂടെ പ്രകൃതിവാതകമെത്തി തുടങ്ങും കാസർകോട് ചന്ദ്രഗിരി പുഴക്ക് കുറുകെ പൈപ്പിടുന്നത് കഴിഞ്ഞ രണ്ട് മാസത്തോളമായി തടസ്സപ്പെട്ടിരുന്നു. 24 ഇഞ്ച് വ്യാസമുള്ള പൈപ്പിന് പകരം പുഴയിലൂടെ താത്കാലികമായി ആറിഞ്ച് പൈപ്പിട്ടാണ് ശനിയാഴ്ച രാത്രിയോടെ പദ്ധതി പൂർത്തിയാക്കിയത്. കൊച്ചിയിൽ നിന്ന് തൃശ്ശൂർ വഴി പാലക്കാട്ടെ കൂറ്റനാട് വരെയുള്ള 90 കിലോമീറ്റർ കുഴലിൽ 2019 ജൂണിൽ കമ്മീഷൻ…

Read More

ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും; ചോദ്യം ചെയ്യൽ കാക്കനാട് ജില്ലാ ജയിലിൽ

എം ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. കാക്കനാട് ജില്ലാ ജയിലിൽ എത്തി രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിനിടയിൽ അഭിഭാഷകനുമായി ബന്ധപ്പെട്ടാൻ ശിവശങ്കറിന് അനുമതി നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറിലധികം ചോദ്യം ചെയ്യുകയാണെങ്കിൽ അരമണിക്കൂർ ഇടവേള നൽകണം. ഇഡി കേസിലാണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. തുടർന്ന് പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. രണ്ട് കേസിലും പ്രതി…

Read More

നിതീഷ്‌കുമാർ ബിഹാർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബിഹാറിൽ നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലരക്ക് രാജ്ഭവനിൽ വെച്ചാണ് സത്യാപ്രതിജ്ഞാ ചടങ്ങ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങ് എന്നതിനാൽ അധികം പേർക്ക് ക്ഷണമില്ല നിതീഷിനൊപ്പം ആരൊക്കെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഞായറാഴ്ച ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് നിതീഷിനെ നേതാവായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ നിതീഷ് ഗവർണറെ സന്ദർശിച്ച് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

Read More

ബിഎസ്എന്‍എല്‍ പ്രേമികള്‍ക്ക് കിടിലന്‍ ഓഫര്‍; 3,300 ജിബി ഇന്റർനെറ്റ് ലഭിക്കുന്ന പ്ലാന്‍

തിരുവനന്തപുരം: 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തിൽ 3,300 ജിബി ഇന്റർനെറ്റ് ലഭിക്കുന്ന ഫൈബർ ബേസിക് പ്ലസ് പ്ലാനുമായാണ് ബിഎസ്എൻഎൽ. എത്തിയിരിക്കുന്നത്. നവംബർ 14 മുതൽ പ്ലാൻ ലഭ്യമാകും. 3,300 ജിബിക്കു ശേഷം സ്പീഡ് 2 എംബിപിഎസ് ആകും. പുതിയ ഉപയോക്താക്കൾക്ക് 6 മാസക്കാലത്തേക്കു പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തിൽ 3,300 ജിബി പ്രമോഷനൽ ഓഫറായാണ് നൽകുന്നത്. തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി ലഭ്യമായിരുന്ന പ്ലാൻ നവംബർ 14 മുതൽ എല്ലായിടത്തും ലഭിക്കും. 6 മാസം…

Read More

കെ എസ് ആർ ടി സി ബസ്സിൽ നിലയ്ക്കലിൽ എത്തിയ അയ്യപ്പ ഭക്തന് കോവിഡ് സ്ഥിരീകരിച്ചു

നിലയ്ക്കൽ: പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തരുമായി ഇന്ന് ശബരിമലയിലേക്ക് പോയ രണ്ട് KSRTC ബസുകളിൽ ഒന്നിൽ ഉണ്ടായിരുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു . നിലയ്ക്കലിൽ വെച്ചുനടത്തിയ ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനാൽ അദ്ദേഹത്തെ കോവിഡ് ആശുപത്രിയിൽ അഡ്മിറ്റ് ആക്കി. ബാക്കിയുള്ള യാത്രക്കാരെ തിരികെ അയച്ചു.

Read More

തമിഴ്‌നാട്ടിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കുട്ടി അടക്കം മൂന്ന് പേർ മരിച്ചു

തമിഴ്നാട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് വയസുകാരനും അമ്മയും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട് തകർന്ന് വീണായിരുന്നു മരണം. നാല് പേർക്ക് പരിക്കേറ്റു. തിരുവണ്ണാലമല അരാനിയിലായിരുന്നു സംഭവം. കാമാക്ഷി(35), മകൻ ഹേംനാഥ്(8), ചന്ദ്രമ്മാൾ(60) എന്നിവരാണ് മരിച്ചത്. ഇവരുടെ അയൽ വാസിയായിരുന്നു ചന്ദ്രമ്മാൾ. അപകടത്തിന്റെ തീവ്രതയിൽ ഇവരുടെ വീടിന്റെ പുറം മതിൽ ഇടിഞ്ഞു വീണാണ് ചന്ദ്രമ്മാൾ മരിച്ചത്. ചായ തയ്യാറാക്കാൻ രാവിലെ സ്റ്റൗ കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. രാത്രിയിൽ സിലണ്ടർ ചോർന്ന് അടുക്കളയിൽ…

Read More

ശിവശങ്കറെ കസ്റ്റംസ് നാളെ ജയിലിൽ വെച്ച് ചോദ്യം ചെയ്യും

റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും. സ്വർണക്കടത്ത്, ഡോളർ കടത്ത് തുടങ്ങിയ കേസുകളിലാണ് മൊഴിയെടുക്കുന്നത്. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ ജയിലിലെത്തി മൊഴിയെടുക്കാനാണ് കോടതിയുടെ അനുവാദമുള്ളത്. മൊഴിയെടുക്കലിന് ശേഷം ഇരു കേസുകളിലും ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് കസ്റ്റംസിന്റെ നീക്കം. സ്വർണക്കടത്ത് ശിവശങ്കറിന്റെ അറിവോടെയായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികൾ

Read More

കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് ധാരണയായി; ജോസിനും സിപിഎമ്മിനും 9 സീറ്റ് വീതം, സിപിഐ നാല് സീറ്റിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടത് മുന്നണി സീറ്റ് ധാരണയായി. സിപിഎമ്മും കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും ഒമ്പത് വീതം സീറ്റുകളിൽ മത്സരിക്കും. നാല് സീറ്റുകളിൽ സിപിഐയും മത്സരിക്കും. 22 സീറ്റുകളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. നേരത്തെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്ന എൻസിപിക്കും ജനതാദളിനും സീറ്റ് ലഭിച്ചില്ല. നാല് സീറ്റെന്ന വാദത്തിൽ സിപിഐ ഉറച്ചു നിന്നതോടെയാണ് സിപിഎം 9 സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചത്. കോട്ടയത്ത് ജോസ് പക്ഷത്തിന്റെ ശക്തി കണക്കിലെടുത്ത് ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ്…

Read More

ഐ.എസ്.എല്‍ ഏഴാം സീസണിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം

ഐ.എസ്.എല്‍ ഏഴാം സീസണിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം. ജാംഷഡ്പുര്‍ എഫ്.സിയെ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് വീഴ്ത്തിയത്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ്, ഇംഗ്ലീഷ് താരം ഗാരി ഹൂപ്പര്‍ എന്നിവരുടെ ഗോളുകള്‍ക്കു പുറമെ ഒരു സെല്‍ഫ് ഗോളുമാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം നേടിക്കൊടുത്തത്. ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ഈ മാസം 20 ന് ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഗോവയിലെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണു മത്സരങ്ങള്‍…

Read More

സ്പുട്നിക് വാക്സീൻ അടുത്ത ആഴ്ച കാൻപൂരിലെത്തും

കോവിഡിനെ ചെറുക്കാൻ രണ്ടാം ഘട്ട പരീക്ഷണത്തിനായി റഷ്യയുടെ സ്പുട്നിക് വാക്സിൻ അടുത്ത ആഴ്ച കാൻപൂരിലെ ഗണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജിൽ എത്തും. ഇവിടെ വാക്സിനുകളുടെ രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണങ്ങൾ നടത്തും. ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. വാക്സീനുകളുടെ മനുഷ്യപരീക്ഷണം അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് ഗണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആർ ബി കമൽ പറഞ്ഞു. 180…

Read More