Webdesk

എം. ജി യുണിവേഴ്സിറ്റി ബി എസ് സി സുവോളജി പത്താം റാങ്ക് വയനാട് സുൽത്താൻ ബത്തേരിയിലെ റുബീനക്ക്

സുൽത്താൻ ബത്തേരി:മഹാത്മാ ഗാന്ധി സർവകലാശാല യിൽ നിന്നും ബി എസ് സി സുവോളജി അക്വാ കൾച്ഛർ പരീക്ഷ യിൽ പത്താം റാങ്ക് വായനാട്ടുകാരി റുബീനക്ക് .കോട്ടയം ജില്ലയിലെ നാട്ടകം ഗവണ്മെന്റ് കോളേജിൽ ആയിരുന്നു പഠനം . സുൽത്താൻ ബത്തേരി നെന്മേനി മാടക്കര ഷാജഹാൻ – റംല ദമ്പതികളുടെ മകളാണ്

Read More

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം ഇന്ന് സെക്രട്ടേറിയറ്റില്‍ പരിശോധനക്കെത്തും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ഇന്ന് വീണ്ടും സെക്രട്ടേറിയറ്റില്‍ പരിശോധനയ്‌ക്കെത്തും. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് എന്‍ഐഎ സംഘം എത്തുന്നത്. ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറുന്നതിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചതോടെയാണ് എന്‍ഐഎ സംഘം നേരിട്ട് എത്തുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പൊതുഭരണ വകുപ്പ്…

Read More

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; അപ്പീൽ നൽകുമെന്ന് പിജെ ജോസഫ്

കേരളാ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നൽകിയ നടപടിക്കെതിരെ പി ജെ ജോസഫ് വിഭാഗം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്ന തർക്കത്തിൽ അന്തിമ വിധി പുറപ്പെടുവിച്ചത്. പാർട്ടിയുടെ പേര് ജോ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷനിലെ മൂന്നംഗങ്ങളിൽ രണ്ട് പേർ ജോസ് വിഭാഗത്തിന് അനുകൂലമായും ഒരാൾ ജോസഫ് വിഭാഗത്തിനും അനുകൂലമായും നിൽക്കുകയായിരുന്നു. ഭൂരിപക്ഷ തീരുമാനം ജോസ് വിഭാഗത്തിന് അനുകൂലമായതോടെയാണഅ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കെ എം മാണി ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ…

Read More

ആലപ്പുഴയിൽ അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴയിൽ അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചന്തിരൂരിലാണ് സംഭവം. പ്രതികളായ സനോജ്, സൽവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു അതിഥി തൊഴിലാളിയും കുടുംബവും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയ നാലംഗ സംഘം കത്തി ചൂണ്ടി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ട് പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്

Read More

പ്രണാബ് മുഖർജിയുടെ സംസ്‌കാരം ഇന്ന് ഡൽഹിയിൽ; രാജ്യത്ത് ഒരാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചു

അന്തരിച്ച മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഡൽഹിയിൽ നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകൾ നടക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ. രാജ്യത്ത് ഒരാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട് ഇന്നലെ വൈകുന്നേരത്തോടെ ഡൽഹി സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. നേരത്തെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് തലച്ചോറിൽ രക്തസ്രാവമുണ്ടാകുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആരോഗ്യസ്ഥിതി ഗുരുതാവസ്ഥയിലാകുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി,…

Read More

വയനാട് കൊവിഡ് ചികിത്സയിലിരുന്ന രോഗി ചാടിപ്പോയി

വയനാട്ടിൽ കൊവിഡ് ചികിത്സയിലിരുന്ന രോഗി ചാടിപ്പോയി. ദ്വാരക സിഎഫ്എൽടിസിയിൽ അഡ്മിറ്റായിരുന്ന കൊവിഡ് രോഗിയെയാണ് കാണാതായത്. കർണാടക ചാമരാജ് നഗർ സ്വദേശി ആണ് ഇയാൾ.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇയാളെ കാണാതായത്. ആരോഗ്യ വകുപ്പ് അധികൃതർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 27നാണ് ഇയാളെ കൊവിഡ് പോസിറ്റീവായി സിഎഫ്എൽടിസിയിൽ പ്രവേശിപ്പിച്ചത്

Read More

അൺലോക്ക് – 4 ഇന്നു മുതൽ പ്രാബല്യത്തിൽ

ദില്ലി: അണ്‍ലോക്ക് നാല് ഇന്ന് മുതല്‍ നിലവില്‍ വരും. അണ്‍ലോക്കിന്റെ ഭാഗമായി മെട്രോ സര്‍വീസുകള്‍ ഏഴ് മുതല്‍ തുടങ്ങും. ഈ മാസം 21 മുതല്‍ രാഷ്ട്രീയ, മത, സാംസ്കാരിക, കായിക കൂട്ടായ്മകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. പരമാവധി 100 പേരെ മാത്രമേ കൂട്ടായ്മകളില്‍ അനുവദിക്കൂ. ഓപ്പണ്‍ എയര്‍ തിയേറ്ററുകള്‍ 21 മുതല്‍ തുറക്കാം. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അണ്‍ലോക്ക് നാലില്‍ വിലക്കുണ്ട്. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകൂ. അതേസമയം, രാജ്യത്തെ…

Read More

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്; 1693 പേർക്ക് രോഗമുക്തി

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും,…

Read More

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

ന്യൂഡൽഹി: മുൻ രാഷ്ട്രപതിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖവുമായ പ്രണബ് മുഖർജി ഇനി ദീപ്തമായ ഓർമ്മ. അഞ്ച് പതിറ്റാണ്ടിലധികം രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുകയും ഇന്ത്യയുടെ ഏറ്റവും മഹോന്നത പദവിയിൽ എത്തുകയും ചെയ്ത പ്രണബ് മുഖർജി(85)യുടെ അന്ത്യം ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ നടന്ന പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 2019-ൽ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി പ്രണബ് മുഖർജിയെ രാജ്യം ആദരിച്ചിരുന്നു.രാജ്യത്തിന് നൽകിയ സംഭാവനകൾ…

Read More

വയനാട്ടിൽ 25 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ 28 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (31.08.20) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വിദേശത്തു നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കുമാണ് രോഗബാധ. 28 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1496 ആയി. ഇതില്‍ 1271 പേര്‍ രോഗമുക്തരായി. 217 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: ആഗസ്റ്റ് 27ന് ഇസ്രായേലിൽ നിന്ന്…

Read More