Webdesk

സ്വർണവില ഉയർന്നു; പവന് ഇന്ന് വർധിച്ചത് 200 രൂപ

തുടർച്ചയായ വില ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇതോടെ 37,800രൂപയായി. 4724 രൂപയാണ് ഗ്രാമിന്റെ വില ആഗസ്റ്റിൽ പവന്റെ വില 42,000 രൂപ വരെ എത്തിയിരുന്നു. പിന്നീട് 4400 രൂപ വരെ കുറഞ്ഞ് 37,600 രൂപയിലെത്തി. നാല് ദിവസത്തെ തുടർച്ചായ കുറവിന് ശേഷമാണ് ഇന്ന് വർധനവുണ്ടായത്

Read More

ചീരാൽ ടൗൺ മൈക്രോ കണ്ടൈൻമെന്റ് സോണാക്കി

നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 9 ലെ കൈലാസകുന്ന് എന്ന സ്ഥലത്തിന്റെ 200 മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും ചീരാൽ ടൗൺ ഉൾപ്പെടുന്ന ചീരാൽ എ.യു.പി സ്കൂൾ മുതൽ മുത്താട്ട് വില്ല വരെയും , വാർഡ് 12 ലെ ചീരാൽ ടൗൺ ഉൾപ്പെടുന്ന ചീരാൽ എ .യു പി സ്കൂൾ മുൻവശം മുതൽ ശാന്തി സ്കൂൾ , വെണ്ടോൽ വിഷ്ണു ക്ഷേത്രം വരെയും ഉൾപ്പെടുന്ന പ്രദേശങ്ങൾ മൈക്രോ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

Read More

രാജ്യത്ത് പെട്രോള്‍ വിലയില്‍ വര്‍ധന

രാജ്യത്ത് പെട്രോള്‍ വിലയില്‍ വര്‍ധന. പെട്രോളിന് ലിറ്ററിന് അഞ്ചു പൈസയാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ലായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പെട്രോള്‍ ലിറ്ററിന് 11 രൂപ ഉയര്‍ന്നു. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.91 രൂപയാണ് വില. രണ്ടാഴ്ച്ചയ്ക്കിടെ സംസ്ഥാനത്ത് ഒരു രൂപ 76 പൈസയുടെ വര്‍ധനയാണ് പെട്രോള്‍ വിലയില്‍ ഉണ്ടായത്. ഡല്‍ഹിയില്‍ ലിറ്ററിന് 82.03 രൂപയ്ക്കും മുംബൈയില്‍ 88.68 രൂപയ്ക്കുമാണ് വ്യാപാരം നടക്കുന്നത്. ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ ഡല്‍ഹിയില്‍ ലിറ്ററിന് 73.56…

Read More

ഡോക്ടർ കഫീൽ ഖാന് ജാമ്യം അനുവദിച്ചു; യുപി പോലീസിന്റെ എതിർപ്പ് തള്ളി

ഉത്തർപ്രദേശിലെ ഡോക്ടർ കഫീൽ ഖാന് ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയാണ് കഫീൽ ഖാന് ജാമ്യം അനുവദിച്ചത്. ഡോക്ടറെ ഉടൻ മോചിപ്പിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. യുപി പോലീസിന്റെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി വധി ഡിസംബർ 12ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് കഫീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. യുപി ഗോരഖ്പൂർ മെഡിക്കൽ കോളജിൽ ശിശു രോഗ വിദഗ്ധനായിരുന്ന കഫീൽ ഖാൻ നിലവിൽ സസ്‌പെൻഷനിലാണ്.

Read More

എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ സംഘം സെക്രട്ടേറിയറ്റിൽ പരിശോധന നടത്തുന്നു. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് സംഘം പരിശോധിക്കുന്നത്. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഓഫീസ് അടങ്ങിയ നോർത്ത് ബ്ലോക്കിലെ ഓഫീസിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. എൻഎഐ അസി. പ്രോഗ്രാമർ വിനോദിന്റെ നേതൃത്വത്തിലാണ് പരിശോധന. 15 പേരടങ്ങിയ സംഘമാണ് സെക്രട്ടേറിയറ്റിലെത്തിയത്. പൊതുഭരണ വകുപ്പിന്റെ സർവർ റൂമിലും ഇവർ പരിശോധന…

Read More

വെഞ്ഞാറുമ്മൂട് ഇരട്ടക്കൊലപാതകം: ഒളിവിലായിരുന്ന രണ്ട് കോൺഗ്രസുകാർ കൂടി പിടിയിൽ

തിരുവനന്തപുരം വെഞ്ഞാറുമ്മൂട് ഇരട്ട കൊലപാതക കേസിൽ ഒളിവിലായിരുന്ന രണ്ട് പേർ കൂടി പിടിയിലായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അൻസാർ, ഉണ്ണി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിലെ ഭൂരിഭാഗം പ്രതികളും കസ്റ്റഡിയിലായി എട്ട് പേരാണ് പോലീസിന്റെ പിടിയിലായത്. നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പിടിയിലായവരെല്ലാം തന്നെ കോൺഗ്രസ് പ്രവർത്തകരാണ്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു. അൻസാർ, സജീവ്, ഉണ്ണി, സനൽ എന്നിവർ ചേർന്നാണ് യുവാക്കളെ വെട്ടിക്കൊന്നത്.

Read More

ഒഡീഷയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു

ഒഡീഷയിലെ സംബൽപൂരിൽ ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാൾ(65), മകൻ എസ് എസ് രാജു(47), മകൾ മീന മോഹൻ(49) എന്നിവരാണ് മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെയാണ് മൂന്ന് പേരും മരിച്ചത്. ഇതോടെ ഒഡീഷയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികലുടെ എണ്ണം നാലായി. റൂർക്കലയിൽ വടക്കാഞ്ചേരി സ്വദേശി ജോയ് ജോസഫും നേരത്തെ മരിച്ചിരുന്നു.

Read More

അബഹ എയർപോർട്ടിൽ ഡ്രോൺ ആക്രമണ ശ്രമം; സഖ്യസേന തകർത്തു

റിയാദ്: അബഹ ഇന്റർനാഷണൽ എയർപോർട്ടിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് സ്വദേശികളും വിദേശികളും അടക്കം ആയിരക്കണക്കിന് യാത്രക്കാർ ദിവസേന കടന്നുപോകുന്ന അബഹ വിമാനത്താവളത്തിൽ ഹൂത്തിൽ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചത്. വെടിവെച്ചിട്ട പൈലറ്റില്ലാത്ത വിമാനത്തിന്റെ ഭാഗങ്ങൾ അബഹ എയർപോർട്ടിൽ പതിച്ചു. ഡ്രോൺ ഭാഗങ്ങൾ പതിച്ച് എയർപോർട്ടിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകൾ സംഭവിച്ചിട്ടില്ലെന്നും സഖ്യസേനാ വക്താവ് പറഞ്ഞു….

Read More

പ്രണാബ് മുഖർജി ബംഗ്ലാദേശിന്റെ യഥാർഥ സുഹൃത്തെന്ന് ഷെയ്ഖ് ഹസീന;ബുധനാഴ്ച ബംഗ്ലാദേശിൽ ദു:ഖാചരണം

മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ബംഗ്ലാദേശിൽ ബുധനാഴ്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു. പ്രണാബ് മുഖർജിയോടുള്ള ബഹുമാനാർഥമാണ് ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചത്. ദേശീയ പതാക ബുധനാഴ്ച താഴ്ത്തിക്കെട്ടും. 2013ൽ ബംഗ്ലാദേശി മുക്തി ജുദ്ദോ സൊമ്മാനൊന പുരസ്‌കാരം നൽകി പ്രണാബ് മുഖർജിയെ ബംഗ്ലാദേശ് ആദരിച്ചിരുന്നു. പ്രണാബ് ബംഗ്ലാദേശിന്റെ യഥാർഥ സുഹൃത്തായിരുന്നുവെന്നും രാജ്യത്തെ ജനങ്ങൾക്ക് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നുവെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവും ആദരണീയനായ നേതാവെന്നാണ് ഷെയ്ഖ് ഹസീന പ്രണാബിനെ വിശേഷിപ്പിച്ചത്.

Read More

24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി കൊവിഡ് ബാധ; രാജ്യത്ത് രോഗവ്യാപനത്തിന് അറുതിയില്ല

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37 ലക്ഷത്തിലേക്ക് എത്തുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 36,91,167 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മുക്കാൽ ലക്ഷത്തിലേറെ പേർക്കാണ് രാജ്യത്ത് ദിനംപ്രതി കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതിൽ നിന്ന് അൽപ്പം കുറവ് കഴിഞ്ഞ ഒരു ദിവസത്തിനിടെയുണ്ടായി എന്നത് ആശ്വാസകരമാണ് 24 മണിക്കൂറിനിടെ 819 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 7,85,996 പേരാണ് നിലവിൽ…

Read More