വെഞ്ഞാറമൂട് ഇരട്ടക്കൊല: പ്രതികൾ റിമാന്റിൽ, ഒരു സ്ത്രീ അറസ്റ്റിൽ
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് തേമ്പാംമൂട്ടിലെ ഇരട്ടക്കൊല കേസിൽ പ്രതികളെ റിമാന്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. നാലു പ്രതികളെയാണ് റിമാന്റ് ചെയ്തത്. അതിനിടെ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പ്രതികളെ ഒളിക്കാൻ സഹായിച്ച പ്രീജ എന്ന സ്ത്രീയാണ് പിടിയിലായത്. രാഷ്ട്രീയ വിരോധമാണ് കൊലക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ്(30) കല്ലിങ്ങിൻ മുഖം യൂണിറ്റ് പ്രസിഡന്റും സി.പി.എം.ബ്രാഞ്ച് അംഗവുമായ ഹക്ക് മുഹമ്മദ്(24) എന്നിവരെയാണ് പത്തോളം വരുന്ന സംഘം രാത്രി 12.20…