പ്രഭാത വാർത്തകൾ
🔳കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. ‘ഈ രാജ്യത്ത് രാജവാഴ്ചയല്ല ഉള്ളത്. ടിവിയിലൂടെ പ്രഖ്യാപനം നടത്തിയാല്‍ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ലെന്നും സര്‍ക്കാരിന് കര്‍ഷകരോട് സംസാരിക്കേണ്ടി വരുമെന്നും രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തു. 🔳സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും തമ്മില്‍ മികച്ച ഏകോപനം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈബര്‍ കുറ്റങ്ങള്‍, മാവോയിസ്റ്റ് ആക്രമണങ്ങള്‍ തുടങ്ങിയ സുരക്ഷാ…
