Headlines

Webdesk

ബംഗളൂരുവിൽ പ്ലസ് വൺ വിദ്യാർഥി വെടിയേറ്റ് മരിച്ച നിലയിൽ

  ബംഗളൂരുവിൽ വിദ്യാർഥിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സൈനിക സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി രാഹുൽ ഭണ്ഡാരിയെയാണ്(17) മരിച്ച നിലയിൽ കണ്ടത്. വീടിന് സമീപത്തെ സഞ്ജയ് നഗർ ബസ് സ്റ്റോപ്പിൽ രാവിലെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടത്. പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. പഠനവുമായി ബന്ധപ്പെട്ട് രാഹുൽ കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നതായി പോലീസ് പറയുന്നു. റിട്ട. സൈനികോദ്യോഗസ്ഥനായ പിതാവിന്റെ തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർത്തതാകാമെന്നാണ് സംശയം.

Read More

കാസർകോട് പനി ബാധിച്ച് മരിച്ച അഞ്ച് വയസ്സുകാരിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്

  കാസർകോട് പനി ബാധിച്ച് മരിച്ച അഞ്ച് വയസ്സുകാരിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. കുട്ടിക്ക് കൊവിഡില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആർടിപിസിആർ ഫലവും ട്രൂനാറ്റ് പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. ബുധനാഴ്ച വൈകുന്നേരം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ചെങ്കള സ്വദേശിനിയായ കുട്ടി മരിച്ചത്. തലച്ചോറിൽ പെട്ടെന്നുണ്ടായ പനിയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് നിപ പരിശോധന നടത്തിയത്.

Read More

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി

  മലപ്പുറം പൂക്കോട്ടുംപാടത്ത് വൻ കഞ്ചാവ് വേട്ട. 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും എക്‌സൈസ് പിടികൂടി. പൂക്കോട്ടുംപാടം സ്വദേശി ഹമീദ് അടക്കം നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലമ്പൂർ എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ് കഞ്ചാവ് കടത്തിന് പിന്നിൽ ആറ് പേരുണ്ടെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. ഇതിൽ നാല് പേരെ പിടികൂടി. പിടിയിലായവരിൽ ഹമീദ് മലപ്പുറത്തും ഇതര ജില്ലകളിലും വ്യാപകമായി കഞ്ചാവ് എത്തിച്ചു നൽകുന്ന കണ്ണിയാണെന്ന് എക്‌സൈസ് അറിയിച്ചു.

Read More

വ്യാജ അഭിഭാഷക സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ്

  വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും മനപ്പൂർവം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നുമാണ് സെസി ഹർജിയിൽ പറഞ്ഞിരുന്നത്. ആലപ്പുഴ ബാർ അസോസിയേഷന്റെ പരാതിയിലാണ് സെസിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നത്. എത്രയും വേഗം അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാൻ വ്യാജ അഭിഭാഷകയോട് ഹൈക്കോടതി നിർദേശിച്ചു. കീഴടങ്ങാൻ ഉദ്ദേശമില്ലെങ്കിൽ കണ്ടെത്തി അറസ്റ്റ് ചെയ്യാനും ഹൈക്കോടതി നിർദേശം നൽകി.

Read More

24 മണിക്കൂറിനിടെ 30,570 പേർക്ക് കൂടി കൊവിഡ്; 431 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. സംസ്ഥാനത്ത് ഇന്നലെ 22,182 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,33,47,325 ആയി ഉയർന്നു. 431 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 4,43,928 ആയി. നിലവിൽ 3,42,923 പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.64 ശതമാനമാണ്. അതേസമയം രാജ്യത്ത് ഇതുവരെ…

Read More

കുടുംബവഴക്കിനെ തുടർന്ന് പോലീസിൽ പരാതി നൽകിയ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു

  കുടുംബവഴക്കിനെ തുടർന്ന് പോലീസിൽ പരാതി നൽകിയ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. കാട്ടാക്കട സ്വദേശിയായ സുലോചനക്കാണ് വെട്ടേറ്റത്. ഇവരുടെ മുതുകിനും കൈക്കുമാണ് വെട്ടേറ്റത്. ഭർത്താവ് മുരുകനാണ് ഇവരെ ആക്രമിച്ചത്. ഇയാൾ ഒളിവിലാണ്.

Read More

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊല; പ്രതി അറസ്റ്റിൽ

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അറസ്റ്റിൽ സമീപവാസിയായ അർജുൻ (25) ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു. അറസ്റ്റ് രേഖപ്പെടുത്തി.    

Read More

വയനാട് പനമരം കൊലപാതകം; പ്രതികളുടെ അറസ്റ്റ് ഇന്ന്;ജില്ലാ പോലീസ്‌ മേധാവിയുടെ വാർത്താസമ്മേളനം 11 മണിക്ക്‌ മാനന്തവാടിയിൽ

വയനാട് പനമരം കൊലപാതകം; പ്രതികളുടെ അറസ്റ്റ് ഇന്ന്;ജില്ലാ പോലീസ്‌ മേധാവിയുടെ വാർത്താസമ്മേളനം 11 മണിക്ക്‌ മാനന്തവാടിയിൽ വയനാട് പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്‌. പ്രതികളുടെ അറസ്റ്റ്‌ ഇന്നുണ്ടായേക്കും. കേസുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ്‌ മേധാവിയുടെ വാർത്താസമ്മേളനം 11 മണിക്ക്‌ മാനന്തവാടിയിൽ നടക്കും. മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌. കഴിഞ്ഞ ജൂണ്‍ 10ന് രാത്രി 8.30 ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. താഴെ…

Read More

നിപ ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ചാത്തമംഗലം; നിയന്ത്രണങ്ങള്‍ തുടരും

നിപ ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തില്‍ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെങ്കില്‍ 42 ദിവസം കഴിയണം. അതേസമയം ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസ്സുകാരന്‍ എങ്ങനെ രോഗം പിടിപെട്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. നിലവില്‍ ചാത്തമംഗലം പഞ്ചായത്തിലെ 9ാം വാര്‍ഡ് മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണായി തുടരുന്നത്. ഈ മാസം അഞ്ചാം തിയതിയാണ് പന്ത്രണ്ടുവയസ്സുകാരന്‍ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്. ഭൂരിഭാഗവും ആരോഗ്യ പ്രവര്‍ത്തകരടക്കം 274 ആളുകളാണ് കുട്ടിയുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കമുണ്ടായിരുന്നത്. എന്നാല്‍…

Read More

കനയ്യകുമാറിനെ വിടാതെ പിടിക്കാൻ സിപിഐ; അനുനയ നീക്കം ആരംഭിച്ചു

  കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ കനയ്യകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സിപിഐ ആരംഭിച്ചു. കനയ്യ പാർട്ടി വിട്ടുപോകുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് സിപിഐ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടു കൂടിയാണ് സിപിഐ നേതൃത്വവുമായി കനയ്യകുമാർ അകന്നുതുടങ്ങിയത്. ബെഗുസരായ് മണ്ഡലത്തിൽ മത്സരിച്ച കനയ്യ നാല് ലക്ഷത്തോളം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആർ ജെ ഡി അന്ന് മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തിയില്ലായിരുന്നുവെങ്കിൽ തനിക്ക് വിജയിക്കാനാകുമെന്ന് കനയ്യ വിശ്വസിക്കുന്നുണ്ട്. കനയ്യയുടെ വിജയത്തിനായി ആരംഭിച്ച ക്രൗഡ് ഫണ്ടിംഗിലേക്ക് ദിവസങ്ങൾ കൊണ്ട് 70 ലക്ഷം രൂപ എത്തിയിരുന്നു ഈ തുക…

Read More