Webdesk

കൊല നടക്കുമെന്ന് അറിഞ്ഞിട്ടും അടൂർ പ്രകാശ് തടഞ്ഞില്ല, പിന്നിൽ ഗൂഢാലോചനയെന്നും കോടിയേരി

വെഞ്ഞാറുമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അടൂർ പ്രകാശ് എംപിക്കെതിരെ കോടിയേരി ബാലകൃഷ്ണൻ. കൊലപ്പെടുത്തുമെന്ന് അറിയാമായിരുന്നിട്ടും തടയാനായി അടൂർ പ്രകാശ് ഒന്നും ചെയ്തില്ലെന്ന് കോടിയേരി ആരോപിച്ചു. കൃത്യത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. കൊല്ലപ്പെട്ടവരെ കെപിസിസി അധ്യക്ഷൻ ഗുണ്ടകളായി ചിത്രീകരിക്കുകയാണ്. ഒരുതരത്തിലും ഇത് ന്യായീകരിക്കാനാകില്ല. അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെട്ടതോടെ ശ്രദ്ധ തിരിക്കാനായി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഉന്നത കോൺഗ്രസ് നേതാക്കൾക്കും ഇതിൽ പങ്കുണ്ട് കോൺഗ്രസുകാർ പലതരത്തിൽ പ്രകോപിപ്പിക്കാൻ ശ്രമിക്കും. അതിൽ സിപിഎം പ്രവർത്തകർ പെട്ടു…

Read More

2021-ലേക്ക് കലണ്ടറുകളും ഡയറികളും അച്ചടിക്കേണ്ട, ഡിജിറ്റല്‍ മതിയെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് 19 പശ്ചാത്തലത്തിൽ രാജ്യത്തെ സമ്പദ്ഘടന അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് മന്ത്രാലയങ്ങളോടും വകുപ്പുകളോടും കലണ്ടറുകളും ഡയറികളും ഉൾപ്പടെയുളളവയുടെ അച്ചടി നിർത്തിവെക്കാനും ഡിജിറ്റൽ ഫോർമാറ്റിൽ ഓൺലൈനിൽ പ്രസിദ്ധീകരിക്കാനും നിർദേശിച്ച് കേന്ദ്രം. അനാവശ്യ ചെലവുകൾ ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ നീക്കം. അടുത്തവർഷത്തെ ഉപയോഗത്തിനായി ഏതെങ്കിലും മന്ത്രാലയങ്ങൾ, ഡിപ്പാർട്ട്മെന്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവ ചുമർ കലണ്ടറുകൾ, ഡെസ്ക്ടോപ്പ് കലണ്ടറുകൾ, ഡയറികൾ തുടങ്ങിയവ അച്ചടിക്കുന്നതിനുളള പ്രവർത്തനങ്ങൾ നടത്തേണ്ടെന്നാണ് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറങ്ങിയത്….

Read More

കോഴിക്കോട് ജില്ലയില്‍ 204 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 204 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതില്‍ വിദേശത്തു നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ മൂന്നു പേരാണ് ഉള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 17 പേര്‍ക്കും സമ്പര്‍ക്കം വഴി 174 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

Read More

2129 പേർക്ക് ഇന്ന് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 21,923 പേർ

സംസ്ഥാനത്ത് ഇന്ന് 2129 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. ഇതിലേറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. 402 പേരാണ് തിരുവനന്തപുരത്ത് രോഗമുക്തി നേടിയത്. കൊല്ലത്ത് 85 പേർ രോഗമുക്തി കരസ്ഥമാക്കി. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 112 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 288 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 69 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 42 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 119 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 100 പേരുടെയും, പാലക്കാട് ജില്ലയിൽ…

Read More

വയനാട്ടിൽ 186 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.09) പുതുതായി നിരീക്ഷണത്തിലായത് 186 പേരാണ്. 180 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3031 പേര്‍. ഇന്ന് വന്ന 31 പേര്‍ ഉള്‍പ്പെടെ 239 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 797 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 51191 സാമ്പിളുകളില്‍ 49395 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 47853 നെഗറ്റീവും 1542 പോസിറ്റീവുമാണ്.

Read More

രാഹുൽ ഗാന്ധി സാധാരണക്കാരെ തൊട്ടറിഞ്ഞ മനുഷ്യ സ്നേഹിയായ ഭാരത പുത്രൻ; കെ.എൽ. പൗലോസ്‌

കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആശാവർക്കർമാർക്ക് രാഹുൽ ഗാഡി M.P. ഓണസമ്മാനമായി പ്രഖ്യാപിച്ച ഓണക്കോടി വിതരണ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും KPCC മെംമ്പറുമായK. Lപൗലോസ് നിർവഹിച്ചു.പുൽപ്പളളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ UDF സംഘടിപ്പിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് T.S .ദിലീപ് കുമാർ അദ്ധ്യക്ഷം വഹിച്ചു.D.C.C ജന:സെക്രട്ടറി N. U. ഉലഹന്നൻ, UDF കൺവീനർT.A.സിദ്ദിഖ് തങ്ങൾ, UDF നേതാക്കളായ സണ്ണി തോമസ്, സി.പി. ജോയി, റജി പുളിങ്കുന്നേൽ, JHI ഷൈനി, ഹെൽത്ത് വർക്കർ ഷൈലഫ്രാൻസിസ് എന്നിവർ…

Read More

സംസ്ഥാനത്ത് പുതുതായി 13 ഹോട്ട് സ്‌പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാമ്പാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), തൃശൂര്‍ ജില്ലയിലെ കണ്ടാണശേരി (10, 12 (സബ് വാര്‍ഡ്), മടക്കത്തറ (സബ് വാര്‍ഡ് 16), ആലപ്പുഴ ജില്ലയിലെ കൈനകരി (8, 9), പള്ളിപ്പുറം (10, 14), കോഴിക്കോട് ജില്ലയിലെ മരുതോങ്കര (6), കീഴരിയൂര്‍ (സബ് വാര്‍ഡ് 3), വളയം (സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ നെല്ലായി (1), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (1, 11), കീഴ്മാട് (10), തിരുവനന്തപുരം…

Read More

യു.എ.ഇയില്‍ ഇന്ന് 735 പേർക്ക് കോവിഡ്; 538 പേര്‍ക്ക് രോഗമുക്തി

അബുദാബി: യു.എ.ഇയില്‍ ബുധനാഴ്ച 735 പുതിയ കോവിഡ് 19 കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 538 പേര്‍ രോഗമുക്തി നേടി. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 80,000 പുതിയ കോവിഡ് -19 ടെസ്റ്റുകൾ നടത്തി, മൊത്തം ടെസ്റ്റുകളുടെ എണ്ണം 7.2 ദശലക്ഷത്തിലധികമായി. ബുധനാഴ്ച റിപ്പോർട്ട് ചെയ്ത 735 കേസുകൾ കഴിഞ്ഞ 100 ദിവസത്തിനുള്ളിലെ ഏറ്റവും ഉയർന്നതാണ്. മെയ് 27 ന് റിപ്പോര്‍ട്ട് ചെയ്ത 883 കേസുകള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം കേസുകള്‍…

Read More

വയനാട്ടിൽ 38 പേര്‍ക്ക് കൂടി കോവിഡ്; 32 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ 26 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (02.09.20) 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു ആരോഗ്യ പ്രവർത്തകനും ഉള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 32 പേര്‍ക്കുമാണ് രോഗബാധ. 26 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1542 ആയി. ഇതില്‍ 1321 പേര്‍ രോഗമുക്തരായി. 213 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവർ: കർണാടകയിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും,…

Read More