Headlines

Webdesk

എം സി കമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ചു; ശസ്ത്രക്രിയക്ക് വിധേയനാക്കും

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയവെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് കണ്ടെത്തൽ. ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്ത്രക്രിയക്ക് വിധേയമാക്കാൻ ആശുപത്രി അധികൃതർ തീരുമാനിച്ചു നെഞ്ചുവേദനയെ തുടർന്നാണ് എംഎൽഎയെ മെഡിക്കൽ കോളജ് ഐസിയുവിലേക്ക് മാറ്റിയത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ആശുപത്രി സൂപ്രണ്ടിനെ നേരിട്ട് വിളിച്ച് എംഎൽഎയുടെ രോഗവിവരം ആരാഞ്ഞിരുന്നു. അതേസമയം കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്. ലൂക്ക്…

Read More

വയനാട്ടിൽ 4863 പേർ നാമനിർദ്ദേശ പത്രിക നൽകി. : ബത്തേരിയിൽ 318 സ്ഥാനാർത്ഥികൾ: പനമരത്ത് 290 പേർ

നാമനിര്‍ദ്ദേശ പത്രികകളുടെ വിവരണം (10 മണി വരെയുള്ള കണക്ക്) (ബ്രാക്കറ്റില്‍ ഇന്നെലെ ലഭിച്ച പത്രികകളുടെ എണ്ണം) ആകെ പത്രികകള്‍- 4863 (1835) ജില്ലാ പഞ്ചായത്ത്- 136 (76) മുനിസിപ്പാലിറ്റി- 810 (474) ബ്ലോക്ക് പഞ്ചായത്ത്- 411 (215) ഗ്രാമപഞ്ചായത്ത്- 3506 (1070) ജനറല്‍- 1960 വനിത- 1931 പട്ടികവര്‍ഗം- 359 പട്ടികജാതി- 155 പട്ടികജാതി വനിത- 26 പട്ടികവര്‍ഗ വനിത- 432 തദ്ദേശ സ്ഥാപനം, ആകെ ലഭിച്ച പത്രികകള്‍ എന്ന ക്രമത്തില്‍ ജില്ലയില്‍ ആകെ 4634 പത്രികകള്‍…

Read More

വയനാട് മുള്ളൻകൊല്ലിയിൽ വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ:വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുള്ളൻകൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരൻ (80), ഭാര്യ സുമതി (77) എന്നിവരാണ് തൂങ്ങി മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. മകളോടൊപ്പം താമസിച്ചു വന്നിരുന്ന ഇവരെ വീടിന്റെ മുൻഭാഗത്തായാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മൂന്ന് പെൺമക്കളുണ്ട്. രണ്ട് പേർ വിവാഹിതരും ഒരാൾ അവിവാഹിതയുമാണ്. അവിവാഹിതയായ ഈ മകളോടൊപ്പമാണ് കരുണാകരനും സുമതിയും താമസിച്ചു വന്നിരുന്നത്. മകൾക്ക് അസുഖമായതിനാൽ ഇരുവരും വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

Read More

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഇന്നലെ വൈകീട്ട് ആറിനാണ് പത്രികാ സമര്‍പ്പണ സമയം അവസാനിച്ചത്. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ ഇന്ന് രാവിലെ ഒമ്പതു മുതല്‍ സൂക്ഷ്മ പരിശോധന ആരംഭിക്കും. തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലും മറ്റിടങ്ങളിലും പ്രവര്‍ത്തിക്കുന്ന റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1 ലക്ഷത്തി 68,028 പേരാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട…

Read More

അപരിചിതരില്‍ നിന്നുള്ള വാട്‌സ്ആപ്പ് വീഡിയോ കോളുകള്‍; മുന്നറിയിപ്പുമായി പൊലീസ്

സംസ്ഥാനത്ത് വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്തുവരുന്നതായി പൊലീസ്. മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്തു അശ്ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുന്നതുമാണ് രീതി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. ഭീഷണി മാത്രമല്ല, അയച്ചു കൊടുക്കുകയും ചെയ്യും. ചിലര്‍ മാനഹാനി ഭയന്ന് പണം…

Read More

കൊവിഡ് മുക്തരുടെ ടെസ്റ്റിന് പുതിയ മാര്‍ഗരേഖ; ലക്ഷണമില്ലാത്തവര്‍ക്ക് ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ ആവശ്യമില്ല

ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗമുക്തരില്‍ തുടര്‍ന്നുള്ള മൂന്ന് മാസത്തേയ്ക്ക് ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ ആവശ്യമില്ലെന്ന് സര്‍ക്കാര്‍. കൊവിഡ് മുക്തരുടെ പരിശോധന സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയിലാണ് തീരുമാനം. രോഗമുക്തരുടെ ശരീരത്തില്‍ 104 ദിവസം വരെ വൈറസ് ഘടകങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നതിനെ രോഗം ആവര്‍ത്തിച്ചതായി കണക്കാക്കരുത്. ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗമുക്തരില്‍ ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധന പോസിറ്റീവായത് കാരണം ചികിത്സ നിഷേധിക്കുകയുമരുത്.

Read More

ട്രെയിൻ എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമം; തിരുനെൽവേലിയിൽ പതിനാലുകാരൻ ഷോക്കേറ്റ് മരിച്ചു

ട്രെയിൻ എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർഥി ജ്ഞാനേശ്വരനാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ തിരുനെൽവേലി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കൈ ഹൈവോൾട്ടേജ് പവർ ലൈനിൽ തട്ടിയത്. ഷോക്കേറ്റ് വീണ ജ്ഞാനേശ്വരൻ തത്ക്ഷണം മരിച്ചു മരിച്ച വിദ്യാർഥിയുടെ പിതാവ് റെയിൽവേ ഉദ്യോഗസ്ഥനാണ്. അച്ഛനൊപ്പമാണ് കുട്ടി സ്റ്റേഷനിലെത്തിയത്.

Read More

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമെന്ന് യെച്ചൂരി; ജുഡീഷ്യറി ഇടപെടണം

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും ബിജെപി ലക്ഷ്യം വെക്കുകയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അട്ടിമറിക്കാനാണ് ബോധപൂർവം ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്നു. ഇതിൽ അടിയന്തരമായി ജുഡീഷ്യറിയും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും ഇടപെടണമെന്നും യെച്ചൂരി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നതായി…

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 575 പേര്‍ക്ക് കോവിഡ്; 894 പേര്‍ക്ക് രോഗമുക്തി സമ്പര്‍ക്കം വഴി 540 പേര്‍ക്ക് രോഗം

കോഴിക്കോട്: ജില്ലയില്‍ ഇന്ന്(നവംബര്‍ 19) 575 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 540 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6892 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7538 ആയി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍…

Read More

വയനാട്ടിൽ 114 പേര്‍ക്ക് കൂടി കോവിഡ്; 118 പേര്‍ക്ക് രോഗമുക്തി,110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (19.11.20) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 118 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല്് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9180 ആയി.8118 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍ 1000 പേരാണ്…

Read More